കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ ഹിഫ്ൾ വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച 14-ാമത് ഇന്റർനാഷണൽ ഖുർആൻ ഹിഫ്ൾ മത്സര വിജയികളെ പ്രഖ്യാപിച്ചു. എട്ട് വയസ്സിന് താഴെയുള്ളവരിൽ നിന്ന് ആയിഷ കോകബ് (പാക്കിസ്ഥാൻ) ഒന്നാം സ്ഥാനം നേടി. ഹയ ഇസമുദ്ധീൻ (ശ്രീലങ്ക) രണ്ടാം സ്ഥാനവും നബീഹ അഷ്‌റഫ് (മധുര) മൂന്നാം സ്ഥാനവും നേടി. എട്ട് വയസ്സിനും പന്ത്രണ്ടിനും ഇടയിലുള്ളവരിൽ നിന്ന് ഫാത്തിമ്മ ഷൈമ ഇംറാൻ (ശ്രീലങ്ക), ഹനാം അൻവർ കാസിം (മുംബൈ), ആയിഷ തൈസ്ഫിയ (തലശ്ശേരി) എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവരിൽ (പെൺകുട്ടികൾ) നിന്ന് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ സുമയ്യ ശാഹുൽ ഹമീദ് (ശ്രീലങ്ക), ഖദീജ റൈദ (കൊയിലാണ്ടി), സിദ്ര അബ്ദുറഹീം (പൊന്നാനി) എന്നിവർ നേടി. ആൺകുട്ടികളിൽ നിന്ന് അർഷിഖ് റഹ്മാൻ (പാക്കിസ്ഥാൻ), റിജാസ് അബ്ദുല്ല (കാസർഗോഡ്), മഫാസ് റിയാസ് അബ്ദുല്ല (കോഴിക്കോട്) എന്നിവരും നേടി.

ഇരുപത് വയസ്സിന് മുകളിലുള്ളവരിൽ നിന്ന് (സ്ത്രീകൾ) മൈനാസ് സുറൂർ (രാജസ്ഥാൻ), ഷഹർബാൻ മുഹമ്മദ് ബേബി (തൃശൂർ), കെ.വി ആമിന ഉമ്മർ (കോഴിക്കോട്) ആദ്യ മൂന്ന് സ്ഥാനങ്ങളും പുരുഷന്മാരിൽ നിന്ന് ലബീബ് മുഹമ്മദ് (തൃശൂർ), ഡോ. അബ്ദുറഹിമാൻ (കാസർഗോഡ്), യൂ.പി മുഹമ്മദ് ആമിർ (പൊന്നാനി) യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.

മത്സരത്തിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ ഇസ്ലാഹി സെൻർ ഫഹാഹീൽ മദ്രസ്സയിൽ നിന്ന് അൻസഹ് അൻവർ (വേങ്ങര), അബ്ബാസിയ മദ്രസ്സയിൽ നിന്ന് യൂ.പി ഷജീഅഃ ആമിർ (പൊന്നാനി), സാൽമിയ മദ്രസ്സയിൽ നിന്ന് ഷയാൻ, സിയാന (കോഴിക്കോട്) എന്നിവരെയും തെരെഞ്ഞെടുത്തു. ക്വിസ്സ് മത്സരത്തിൽ മൊഹിയുദ്ധീൻ അഹ്മദ് (ഹൈദരാബാദ്) ഒന്നാം സ്ഥാനം നേടി.

മൊഹിയുദ്ധീൻ മൗലവി കാന്തപുരം, ഹാഫിള് മീസാൻ, മുനീർ ഖാസിമി, യൂസുഫ് ഖാസിമി, അബ്ദുൽ അസീസ് സലഫി, സി.കെ അബ്ദുല്ലത്തീഫ്, ഹാരിസ് മങ്കട, ഹാഫിള് സുബൈർ അഹ്മദ് എന്നിവർ മത്സരത്തിലെ വിധികർത്താക്കളായിരുന്നു.

ഐ.ഐ.സി ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, അൽഫുർഖാൻ സെക്രട്ടറി സഅ്ദ് കടലൂർ, മുഹമ്മദ് ബേബി, പി.വി അബ്ദുൽ വഹാബ്, മനാഫ് മാത്തോട്ടം, നഹാസ് മങ്കട, സൈദ് മുഹമ്മദ് റഫീഖ്, മുർഷിദ് മുഹമ്മദ്, ടാലന്റ് കുവൈത്ത് ചെയർമാൻ നിഹാസ്, അജ്‌സൽ, അനസ്, നൗഷാദ്, മിസ്ഹബ്, ഇർഫാൻ, അഖിൽ, നിഹാൽ, അനീസ്, വാഫിഖ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഐ.ഐ.സിയുടെ പൊതു സംഗമത്തിൽ വച്ച് വിതരണം ചെയ്യും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 66509290, 99139489, 66651232. വാട്‌സ്അപ്പ് നമ്പർ 55132529.