കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ആവശ്യപ്പെട്ടാൽ സംസ്ഥാനത്ത് എവിടെ നിന്നും മത്സരിക്കാൻ തയ്യാറാണെന്ന് ആർ.ബാലകൃഷ്ണപിള്ള. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി താൻ രംഗത്തുണ്ടാകും. തന്റെ സ്ഥാനാർത്ഥിത്വം എൽ.ഡി.എഫിന് ഗുണം ചെയ്യും. ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ടത് മത്സരത്തെ ബാധിക്കില്ലെന്നും പിള്ള പറഞ്ഞു.