ചെന്നൈ: ഡിസംബർ 21ന് നടക്കുന്ന ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥിയായി പാർട്ടി പ്രസീഡിയം ചെയർമാൻ ഇ. മധുസൂധനൻ മത്‌സരിക്കും. ജയലളിതയുടെ മരണത്തോടെയാണ് ആർ.കെ നഗറിൽ സീറ്റ് ഒഴിവ് വന്നത്. പളനി സാമിയുടെ നേതൃത്തിൽ സീറ്റിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഒ. പനീർശെൽവം ക്യാമ്പിലെ മുതിർന്ന നേതാവായ മധുസൂധനൻ ശക്തമായ സമ്മർദം ചെലുത്തി സീറ്റ് സ്വന്തമാക്കുകയായിരുന്നു. അതേ സമയം എ.ഐ.എ.ഡി.എം.കെ വിമത വിഭാഗം സ്ഥാനാർത്ഥിയായി ടി.ടി.വി ദിനകരനെ പ്രഖ്യാപിച്ചു.