- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ ജനാധിപത്യത്തിനു മേലെ പണാധിപത്യം വിജയം നേടുന്ന കാഴ്ച്ച; ജനാധിപത്യം മണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായെന്ന് ഡി.എം.കെ; വിജയം സൂചിപ്പിക്കുന്നത് എഐഎഡിഎംകെ പാർട്ടിപ്രവർത്തകർ ഞങ്ങൾക്കൊപ്പം തന്നെയാണ് എന്നാണ്; നേതാക്കളും പ്രവർത്തകരും ഞങ്ങൾക്കൊപ്പം തിരികെയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ടി.ടി.വി ദിനകരൻ
ചെന്നൈ: കാത്തിരുന്ന ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ ടി.ടി.വി ദിനകരൻ വൻ വിജയം സ്വന്തമാക്കിയപ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. തെരഞ്ഞെടുപ്പിൽ ജനാധിപത്യത്തിനു മേലെ പണാധിപത്യം വിജയം നേടുന്ന കാഴ്‌ച്ചയാണ് കണ്ടതെന്നാണ് ഡി.എം.കെ പറഞ്ഞത്. ജനാധിപത്യം മണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായതായും അവർ പറഞ്ഞു. എന്നാൽ ടിടിവി ദിനകരന്റെ വിജയം പാർട്ടിയെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നായിരുന്നു എഐഡിഎംകെയുടെ പ്രതികരണം പണത്തിന്റെ സ്വാധിനം ഡി.എം.കെ വോട്ടുകളെ തിന്നു തീർത്തു എന്നാണ് മറ്റു ചിലർ പറഞ്ഞത്. ജനാധിപത്യം മണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായതായും അവർ പറഞ്ഞു.'എഐഡിഎംകെ ഒരു വൻവൃക്ഷമാണ്. അതിന്റെ വെട്ടിയിടാൻ ആർക്കുമാവില്ല. ചില ചില്ലകൾ ചിലർക്ക് വെട്ടിമാറ്റാനായാലും മരത്തെ കടപുഴക്കാനാവില്ല.' എഐഡിഎംകെയുടെ നേതാവായ െൈസല്ലൂർ കെ രാജു അഭിപ്രായപ്പെട്ടത് എന്നാൽ വിജയം വളര വലുതാണെന്നാണ് ദിനകരൻ പ്രതികരിച്ചത്. ഞങ്ങൾക്കൊപ്പം പൊലീസോ പാർട്ടിയോ സർക്കാരോ ഇല്ല. എഐഎഡിഎംകെയ്ക്ക് ഇതെല്ലാമുണ്ട്. ഡിഎംകെയ്ക്കാവട്ടെ നിരവധി പാർ
ചെന്നൈ: കാത്തിരുന്ന ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ ടി.ടി.വി ദിനകരൻ വൻ വിജയം സ്വന്തമാക്കിയപ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. തെരഞ്ഞെടുപ്പിൽ ജനാധിപത്യത്തിനു മേലെ പണാധിപത്യം വിജയം നേടുന്ന കാഴ്‌ച്ചയാണ് കണ്ടതെന്നാണ് ഡി.എം.കെ പറഞ്ഞത്. ജനാധിപത്യം മണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായതായും അവർ പറഞ്ഞു.
എന്നാൽ ടിടിവി ദിനകരന്റെ വിജയം പാർട്ടിയെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നായിരുന്നു എഐഡിഎംകെയുടെ പ്രതികരണം പണത്തിന്റെ സ്വാധിനം ഡി.എം.കെ വോട്ടുകളെ തിന്നു തീർത്തു എന്നാണ് മറ്റു ചിലർ പറഞ്ഞത്. ജനാധിപത്യം മണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായതായും അവർ പറഞ്ഞു.'എഐഡിഎംകെ ഒരു വൻവൃക്ഷമാണ്. അതിന്റെ വെട്ടിയിടാൻ ആർക്കുമാവില്ല. ചില ചില്ലകൾ ചിലർക്ക് വെട്ടിമാറ്റാനായാലും മരത്തെ കടപുഴക്കാനാവില്ല.' എഐഡിഎംകെയുടെ നേതാവായ െൈസല്ലൂർ കെ രാജു അഭിപ്രായപ്പെട്ടത്
എന്നാൽ വിജയം വളര വലുതാണെന്നാണ് ദിനകരൻ പ്രതികരിച്ചത്. ഞങ്ങൾക്കൊപ്പം പൊലീസോ പാർട്ടിയോ സർക്കാരോ ഇല്ല. എഐഎഡിഎംകെയ്ക്ക് ഇതെല്ലാമുണ്ട്. ഡിഎംകെയ്ക്കാവട്ടെ നിരവധി പാർട്ടികളുടെ സഖ്യമുണ്ട്. എന്നാൽ, വിജയം സൂചിപ്പിക്കുന്നത് എഐഎഡിഎംകെ പാർട്ടിപ്രവർത്തകർ ഞങ്ങൾക്കൊപ്പം തന്നെയാണ് എന്നാണ്. നേതാക്കളും പ്രവർത്തകരും ഞങ്ങൾക്കൊപ്പം തിരികെയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.' ദിനകരൻ പറഞ്ഞു.