- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷി ചിൻപിങ്ങ് പറയുന്നത് മോദി മനസ്സിലാക്കുന്നത് രാമശ്ശേരി സ്വദേശിയിലൂടെ; പരിഭാഷകനായി മലയാളി എത്തിയത് പ്രധാനമന്ത്രിയുടെ പ്രത്യേക താൽപ്പര്യം കാരണം; ചൈനയിൽ മധുസൂദനൻ താരമാകുന്നത് ഇങ്ങനെ
ബെയ്ജിങ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചൈനീസ് ഭാഷയായ മാൻഡറിനിൽ നിന്നു ഹിന്ദിയിലേക്കും ഇംഗ്ലിഷിലേക്കും പരിഭാഷ നടത്തുന്നത് ഒരു മലയാളിയാണ്. ആർ.മധുസൂദൻ. 22ാം വയസ്സിൽ ഐഎഫ്എസ് നേടിയ പാലക്കാട് രാമശ്ശേരി സ്വദേശി. മോദിയോടൊപ്പമുള്ള സംഘത്തിലെ ഏക മലയാളി. കാസർകോട് കൊന്നക്കാട് സ്വദേശിയായ ഡോ.അന്നപൂർണയാണു മധുവിന്റെ ഭാര്യ. ഇരുപക്ഷത്തുനിന്നും ആറ് ഉദ്യോഗസ്ഥരാണു ചർച്ചകളിൽ സഹായിക്കാൻ കൂടെയുള്ളത്. എന്നാൽ ഇരുനേതാക്കളും മാത്രമായി നേരിട്ടു നടത്തുന്ന ചർച്ചയുമുണ്ട്. അതിൽ പരിഭാഷകർ മാത്രമേ ഒപ്പം ഉണ്ടാകൂ. അവിടേയും മധുസൂദനൻ ഉണ്ട്. ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ ഫസ്റ്റ് സെക്രട്ടറിയാണ് മധുസൂദനൻ. മാൻഡറിൻ സുന്ദരമായി സംസാരിക്കും. നേരത്തേയും പലവട്ടം മോദിക്കു വേണ്ടി മാൻഡറിനിൽ നിന്നു പരിഭാഷ നടത്തിയിട്ടുണ്ട്. വുഹാനിലും മധു ഉണ്ടാകണമെന്നു മോദിക്കു നിർബന്ധമുണ്ടായിരുന്നു. ഇന്ത്യൻ ഫോറിൻ സർവീസിലെ 2007 ബാച്ചിൽപ്പെട്ട ഉദ്യോഗസ്ഥനാണ് മധുസൂദനൻ. രാജീവ് ഗാന്ധി പ്രധാനമന്ത്
ബെയ്ജിങ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചൈനീസ് ഭാഷയായ മാൻഡറിനിൽ നിന്നു ഹിന്ദിയിലേക്കും ഇംഗ്ലിഷിലേക്കും പരിഭാഷ നടത്തുന്നത് ഒരു മലയാളിയാണ്. ആർ.മധുസൂദൻ. 22ാം വയസ്സിൽ ഐഎഫ്എസ് നേടിയ പാലക്കാട് രാമശ്ശേരി സ്വദേശി.
മോദിയോടൊപ്പമുള്ള സംഘത്തിലെ ഏക മലയാളി. കാസർകോട് കൊന്നക്കാട് സ്വദേശിയായ ഡോ.അന്നപൂർണയാണു മധുവിന്റെ ഭാര്യ. ഇരുപക്ഷത്തുനിന്നും ആറ് ഉദ്യോഗസ്ഥരാണു ചർച്ചകളിൽ സഹായിക്കാൻ കൂടെയുള്ളത്. എന്നാൽ ഇരുനേതാക്കളും മാത്രമായി നേരിട്ടു നടത്തുന്ന ചർച്ചയുമുണ്ട്. അതിൽ പരിഭാഷകർ മാത്രമേ ഒപ്പം ഉണ്ടാകൂ. അവിടേയും മധുസൂദനൻ ഉണ്ട്.
ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ ഫസ്റ്റ് സെക്രട്ടറിയാണ് മധുസൂദനൻ. മാൻഡറിൻ സുന്ദരമായി സംസാരിക്കും. നേരത്തേയും പലവട്ടം മോദിക്കു വേണ്ടി മാൻഡറിനിൽ നിന്നു പരിഭാഷ നടത്തിയിട്ടുണ്ട്. വുഹാനിലും മധു ഉണ്ടാകണമെന്നു മോദിക്കു നിർബന്ധമുണ്ടായിരുന്നു. ഇന്ത്യൻ ഫോറിൻ സർവീസിലെ 2007 ബാച്ചിൽപ്പെട്ട ഉദ്യോഗസ്ഥനാണ് മധുസൂദനൻ.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1988ൽ അന്നത്തെ ചൈനീസ് നേതാവ് ഡെങ് സിയാവോ പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ പരിഭാഷകനായിരുന്നത് അന്നു ബെയ്ജിങ്ങിൽ ഫസ്റ്റ് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ്. പരിഭാഷകരുടെ പ്രത്യേക കേഡർ തന്നെ വിദേശകാര്യ മന്ത്രാലയത്തിൽ ഉണ്ടെങ്കിലും ഇവരെ ഇപ്പോൾ അധികം ഉപയോഗപ്പെടുത്താറില്ല.
പ്രൊബേഷൻ കാലത്തു മാൻഡറിൻ, അറബിക്, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ് തുടങ്ങിയ ഏതെങ്കിലും ഭാഷയിൽ ഉന്നതപഠനം നേടണമെന്നതു നിർബന്ധമാണ്. മധു മാൻഡറിനിലാണു താൽപര്യം കാട്ടിയത്. കലിഫോർണിയയിലെ മൊൻടേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ സ്റ്റഡീസിൽ ചേർന്നു മാൻഡറിനിൽ ഉന്നതപഠനം നടത്തുന്നതിനായി സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിലേക്കു മധുവിനെ അയച്ചിരുന്നു.