മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ ആർ ആർ പാട്ടീൽ അന്തരിച്ചു. 57 വയസായിരുന്നു. അർബുദരോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

മുംബൈയിലെ ലീലാവതി ആശുപത്രിയിൽ രോഗം മൂർഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പടിഞ്ഞാറൻ മഹാരാഷ്ട്രയിലേ സാംഗ്ലിയിൽ നിന്നുള്ള നേതാവാണ് പാട്ടീൽ.