- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയനെ വണ്ടിയിടിക്കുന്നില്ലല്ലോ എന്ന് പറയാൻ ശ്രീജിത്തിന് കഴിയുമെന്ന് ചിന്തിക്കുന്നത് തന്നെ വെളിവ് കേടാണ്; കടുപ്പപ്പെട്ട ഏഷണിക്കാരൻ ഇതിന് പിന്നിലുണ്ടെന്ന് ലല്ലു അടക്കമുള്ള സോഷ്യൽ മീഡിയ; പറഞ്ഞതാരാണെന്ന് ചിലർ എഴുതിയിട്ടുണ്ടല്ലോയെന്ന് പറഞ്ഞ് കാര്യങ്ങൾ സങ്കീർണ്ണമാക്കി മുഖ്യമന്ത്രിയും; മാതൃഭൂമിയിലെ ശ്രീജിത്തിനെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം ഇഴയുന്നു
തിരുവനന്തപുരം: 'എത്രയാൾ വണ്ടിയിടിച്ചു മരിക്കുന്നു. ഇയാൾ മരിക്കുന്നില്ലല്ലോ'' എന്നു തന്നെക്കുറിച്ചു പറഞ്ഞ മാധ്യമപ്രവർത്തകൻ ആരെന്ന് അറിയാഞ്ഞിട്ടല്ല പേരു പുറത്തുപറയാത്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പേര് എനിക്കറിയാം. പേരു പറഞ്ഞാൽ എന്താണ് ഭവിഷ്യത്ത് എന്ന് അറിയാവുന്നതു കൊണ്ടാണ് പറയാതിരിക്കുന്നത്. ആൾ ആരാണെന്നു ഫേസ്‌ബുക്കിലൊക്കെ ചിലർ എഴുതിയിട്ടുണ്ടല്ലോ. അതു പ്രതിപക്ഷവും കണ്ടിട്ടുണ്ടാകുമല്ലോയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മാതൃഭൂമിയിലെ ആർ ശ്രീജിത്താണ് ഇങ്ങനെ പറഞ്ഞതെന്ന ആരോപണം സൈബർ സഖാക്കൾ നേരത്തെ ഉയർത്തിയിരുന്നു. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ആരോ മനപ്പൂർവ്വം പറഞ്ഞുണ്ടാക്കിയതുമാണെന്നുമാണ് ശ്രീജിത്ത് വിശദീകരണം നൽകിയത്. എന്നാൽ സൈബർ സഖാക്കൾ ശ്രീജിത്തിനെ വെറുതെ വിട്ടില്ല. ശ്രീജിത്തിന്റെ കാൽ വെട്ടുമെന്ന് പോലും സോഷ്യൽ മീഡിയയിൽ സജീവമായി ഉയർത്തി. ഇതിനിടെയാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം എത്തിയത്. താനല്ല അങ്ങനെ പറഞ്ഞതെന്ന ശ്രീജിത്തിന്റെ വാക്കുകൾ മുഖ വിലയ്‌ക്കെടുക്കാതെയാണ് മുഖ്യമന
തിരുവനന്തപുരം: 'എത്രയാൾ വണ്ടിയിടിച്ചു മരിക്കുന്നു. ഇയാൾ മരിക്കുന്നില്ലല്ലോ'' എന്നു തന്നെക്കുറിച്ചു പറഞ്ഞ മാധ്യമപ്രവർത്തകൻ ആരെന്ന് അറിയാഞ്ഞിട്ടല്ല പേരു പുറത്തുപറയാത്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പേര് എനിക്കറിയാം. പേരു പറഞ്ഞാൽ എന്താണ് ഭവിഷ്യത്ത് എന്ന് അറിയാവുന്നതു കൊണ്ടാണ് പറയാതിരിക്കുന്നത്. ആൾ ആരാണെന്നു ഫേസ്‌ബുക്കിലൊക്കെ ചിലർ എഴുതിയിട്ടുണ്ടല്ലോ. അതു പ്രതിപക്ഷവും കണ്ടിട്ടുണ്ടാകുമല്ലോയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മാതൃഭൂമിയിലെ ആർ ശ്രീജിത്താണ് ഇങ്ങനെ പറഞ്ഞതെന്ന ആരോപണം സൈബർ സഖാക്കൾ നേരത്തെ ഉയർത്തിയിരുന്നു. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ആരോ മനപ്പൂർവ്വം പറഞ്ഞുണ്ടാക്കിയതുമാണെന്നുമാണ് ശ്രീജിത്ത് വിശദീകരണം നൽകിയത്. എന്നാൽ സൈബർ സഖാക്കൾ ശ്രീജിത്തിനെ വെറുതെ വിട്ടില്ല. ശ്രീജിത്തിന്റെ കാൽ വെട്ടുമെന്ന് പോലും സോഷ്യൽ മീഡിയയിൽ സജീവമായി ഉയർത്തി. ഇതിനിടെയാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം എത്തിയത്. താനല്ല അങ്ങനെ പറഞ്ഞതെന്ന ശ്രീജിത്തിന്റെ വാക്കുകൾ മുഖ വിലയ്‌ക്കെടുക്കാതെയാണ് മുഖ്യമന്ത്രി നിലപാട് വിശദീകരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഫെയ്‌സ് ബുക്കിലെ പ്രചരണം ചൂണ്ടിയുള്ള മുഖ്യമന്ത്രിയുടെ നിലപാട് വിശദീകരണത്തിനെതിരേയും പ്രതിഷേധം ശക്തമാണ്.
ഞാനെന്തോ ഭയപ്പെട്ടു നടക്കുന്ന ആളാണെന്നു പ്രതിപക്ഷം പറയുന്നുണ്ടല്ലോ. ഭയം ഉണ്ടാകേണ്ടതു നല്ല കാര്യമാണ്. ഭയം ഇല്ലെങ്കിലല്ലേ മോശം. എന്നാൽ, രാത്രി കിടന്നുറങ്ങുമ്പോൾ എന്നെ ആരോ കൊല്ലാൻ വരുന്നുവെന്നു ധരിച്ച് ഓടുന്നയാളാണ് ഞാൻ എന്നു കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിനിടെ മുഖ്യമന്ത്രിയുടെ നിലപാട് വിശദീകരണത്തിനെതിരെ പത്രപ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാണ്. ശ്രീജിത്തിനെ ആരോപണ മുനയിൽ നിർത്തുന്നത് അദ്ദേഹത്തിന് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്ത ബോധം മുഖ്യമന്ത്രി കാണിക്കണമെന്ന അഭിപ്രായമാണ് സജീവമാണ്. അതിനിടെ സിപിഐ നേതാവ് കാനം രാജേന്ദ്രനുമായി ബന്ധമുള്ള മാധ്യമ പ്രവർത്തകനെയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്ന വാദവും സജീവമാണ്.
കാനത്തെ ഉപദേശിച്ച് സർക്കാരിനെതിരെ തിരിക്കുന്ന മാധ്യമ പ്രവർത്തകനോടുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നാണ് സൂചന. മുഖ്യമന്ത്രി പേരു പറയാത്തതു കൊണ്ടാണ് ഇത്തരത്തിൽ സംശയങ്ങൾ സജീവമാകുന്നത്. അതിനിടെ തനിക്കെതിരെ ഭീഷണി ഉയർത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾക്കെതിരെ ശ്രീജിത്ത് നൽകിയ പരാതി പൊലീസിന്റെ പരിഗണനയിലാണ്. എന്നാൽ ഇതു സംബന്ധിച്ച് കാര്യമായ അന്വേഷണമൊന്നും പൊലീസ് നടത്തുന്നില്ല. ശ്രീജിത്തിനെ ഭീഷണിപ്പെടുത്തിയവർ സൈബർ സേനയിലെ സിപിഎം പ്രധാനികളാണ്. ഇവരെ തൊട്ടുകളിക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്. മാധ്യമ പ്രവർത്തകൻ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്താത്തതും ഈ കേസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ പൊലീസിനെ പിന്നോട്ട് അടിപ്പിക്കുന്നുണ്ട്.
താൻ വണ്ടിയിടിച്ചു മരിക്കുന്നില്ലല്ലോ എന്നു വരെ പറഞ്ഞിട്ടുള്ള മാധ്യമപ്രവർത്തകരുണ്ടെന്നും ഇത്തരക്കാരാണു തന്റെ അസുഖം സംബന്ധിച്ച വ്യാജവാർത്തകൾക്കു പിന്നിലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കുറച്ചു കാലം മുൻപ് എകെജി സെന്ററിലേക്കു നടന്നുവരുമ്പോൾ അവിടെ കൂട്ടംകൂടി നിന്ന മാധ്യമപ്രവർത്തകരിലൊരാൾ 'എത്രയാൾ വണ്ടിയിടിച്ചു മരിക്കുന്നു, ഇയാൾ മരിക്കുന്നില്ലല്ലോ' എന്നു കൂടെയുള്ളവരോടു പറഞ്ഞു. അങ്ങനെയുള്ള വികാരക്കാരാണ് തന്റെ അസുഖ വാർത്തയ്ക്ക് പിന്നിലെന്നായിരുന്നു പിണറായിയുടെ അഭിപ്രായ പ്രകടനം. ഏത് മാധ്യമ പ്രവർത്തകനാണ് ഇങ്ങനെ പറഞ്ഞതെന്ന് മുഖ്യമന്ത്രി ഒരിടത്തും പറഞ്ഞിരുന്നില്ല. എന്നിട്ടും സൈബർ സഖാക്കൾ പ്രവചനം നടത്തി. മുഖ്യമന്ത്രിയുടെ മരണം ആഗ്രഹിക്കുന്നത് മാതൃഭൂമി ന്യൂസിലെ ശ്രീജിത്താണെന്ന് വ്യക്തമായി പറഞ്ഞു.
ശ്രീജിത്തിന്റെ ഫോട്ടോ സഹിതെ പ്രചരണങ്ങൾ സജീവമായി. ചില വെബ് സൈറ്റുകൾ അത് വാർത്തയുമാക്കി. ഇതോടെ ശ്രീജിത്തിനെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കളുടെ തെറി വിളിയും സജീവമായി. എന്നാൽ മുഖ്യമന്ത്രിയുടെ അസുഖവാർത്തയുമായി ശ്രീജിത്തിന് യാതൊരു പങ്കുമില്ലായിരുന്നു. മലപ്പുറത്ത് സിപിഐയുടെ സംസ്ഥാന സമ്മേളനം റിപ്പോർട്ട് ചെയ്യുന്ന ശ്രീജിത്ത് ഇതേ കുറിച്ച് കാര്യമായി ശ്രദ്ധിച്ചു പോലുമില്ല. എന്നിട്ടും കുറ്റം മുഴുവൻ ശ്രീജിത്തിന്റെ തലയിലായി. ഇതിന് പിന്നിൽ രണ്ട് മാധ്യമ പ്രവർത്തകർ പ്രവർത്തിച്ചുവെന്നാണ് സൂചന. മാതൃഭൂമി ന്യൂസിലെ തന്നെ മറ്റൊരു പ്രധാനി ശ്രീജിത്തിനെ ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടെ മരണം ആഗ്രഹിച്ചത് ശ്രീജിത്താണെന്ന് വരുത്തി തീർക്കുകയും ചെയ്തു. ഇതോടെയാണ് ശ്രീജിത്തിനെതിരെ ഫോട്ടോ സഹിതം പ്രചരണം തുടങ്ങിയത്.
ചെന്നൈയിൽ ആരോഗ്യ പരിശോധനയ്ക്കുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി, ത്രിപുരയിലെ തിരഞ്ഞെടുപ്പു ഫലത്തിന്റെ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോടാണ് അതേപ്പറ്റി ഒന്നും പറയാതെ ആരോഗ്യവിഷയത്തിലേക്കു കടന്നത്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെത്തുടർന്നു മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചില ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. തന്റെ ആരോഗ്യത്തിന് ഇപ്പോൾ ഒരു പ്രശ്നവുമില്ലെന്നു പിണറായി പറഞ്ഞു. ''എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകണമെന്നു ചിലർ ആഗ്രഹിക്കുന്നുണ്ടാകാം. പതിവു പരിശോധനയ്ക്കായാണു ചെന്നൈയിൽ പോയത്. കഴിഞ്ഞ 15 വർഷമായി ഇതു തുടരുന്നു. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞെന്നും മറ്റുമുള്ള വാർത്തകൾ ചിലരുടെ ആഗ്രഹങ്ങളാണ്. അങ്ങനെ ആഗ്രഹിച്ചതുകൊണ്ട് ഒരാൾക്ക് ഒന്നും സംഭവിക്കില്ല''. ഇതിന് പിന്നിൽ മാധ്യമ പ്രവർത്തകെ കുറ്റപ്പെടുത്താനായി വാഹനാപകട കഥയും പറഞ്ഞു.
ഇതിനെയാണ് വളരെ സമർത്ഥമായി ശ്രീജിത്തിനെതിരായ വാർത്തയാക്കി മാറ്റിയത്. വർഷങ്ങളായി സിപിഎം ബീറ്റ് നോക്കുന്ന മാധ്യമ പ്രവർത്തകനാണ് ശ്രീജിത്ത്. സിപിഎം സമ്മേളനം നടക്കുമ്പോൾ ശ്രീജിത്ത് എകെജി സെന്ററിന് മുന്നിൽ നിൽക്കാറുമുണ്ട്. ഇടതുപക്ഷ ചിന്താഗതിക്കാരനായ മാധ്യമ പ്രവർത്തകനാണ് ശ്രീജിത്ത്. സിപിഎമ്മിലെ പല രഹസ്യങ്ങളും ശ്രീജിത്തിലൂടെ പുറംലോകത്ത് എത്തുകയും ചെയ്തിട്ടുണ്ട്. പി ജയരാജനെതിരായ സിപിഎം സംസ്ഥാന സമിതി തീരുമാനം ആദ്യം റിപ്പോർട്ട് ചെയ്തതും ശ്രീജിത്തായിരുന്നു. സിപിഎം സമ്മേളനങ്ങളിലും സ്ഥിരമായി ശ്രീജിത്ത് റിപ്പോർട്ടറുടെ റോളിലെത്തും. എല്ലാവർക്കും അറിയാവുന്ന കാര്യമാണിത്. ഇത് മനസ്സിലാക്കിയാണ് പിണറായിയുടെ പ്രസ്താവനയിൽ ശ്രീജിത്തിനെ വില്ലനാക്കാനുള്ള ശ്രമം നടന്നത്. ഇടതുപക്ഷ അനുകൂല വെബ് സെറ്റിനെ ഇതിനായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിനെതിരെ ചില മാധ്യമ പ്രവർത്തകർ പരസ്യമായി രംഗത്ത് വന്നു.
ശ്രീജിത്തിനെ പിന്തുണച്ച് എസ് ലല്ലു ഇട്ട പോസ്റ്റ് ഇങ്ങനെ
കെ ജി സെന്ററിന് മുന്നിൽ മാധ്യമ പ്രവർത്തകരാരും വെറുതേ പോയി നിൽക്കാറില്ല. പാർട്ടി സ്റ്റേറ്റ് കമ്മിറ്റിയോ എൽ ഡി എഫോ ചേരുമ്പോൾ റിപ്പോർട്ട് ചെയ്യാൻ വരും ... ഞാൻ വണ്ടിയിടിച്ച് മരിക്കണമെന്ന് ആഗ്രഹിക്കുന്ന മാധ്യമ പ്രവർത്തകരുണ്ടെന്ന് മുഖ്യമന്ത്രിക്ക് പറയാമെങ്കിൽ ദയവ് ചെയ്ത് അതാരാണെന്ന് കൂടി അങ്ങ് പറയണം .. സി പി എം വാർത്തകൾ ചെയ്യുന്നതിന്റെ പേരിൽ ആർ ശ്രീജിത്ത് എന്ന മാധ്യമ പ്രവർത്തകനാണ് അങ്ങനെ പറഞ്ഞതെന്ന് ആരാണ് തീരുമാനിച്ചത്? എനിക്ക് കഴിഞ്ഞ 14 വർഷമായി അയാളെ അറിയാം.. മാധ്യമ പ്രവർത്തകനെന്ന നിലയിൽ അയാളുടെ അപാരമായ വാർത്താ സെൻസും സോഴ്ന്നു കളും കണ്ട് പഠിക്കേണ്ടത് തന്നെയാണ്. അയാളിലെ മാധ്യമ പ്രവർത്തകൻ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടാകും..
പക്ഷേ എ കെ ജി സെന്ററിന് മുന്നിലിരുന്ന് പിണറായി വിജയനെ വണ്ടിയിടിക്കുന്നില്ലല്ലോ എന്നാ ശങ്കപ്പെടാൻ ,അത് പറയാൻ ശ്രീജിത്തിന് കഴിയുമെന്ന് ചിന്തിക്കുന്നത് തന്നെ വെളിവ് കേടാണ്. അവിടെന്നല്ല, എവിടെയും അയാളത് പറയില്ല എന്നുറപ്പാണ്. ഏതോ കടുപ്പപ്പെട്ട ഏഷണിക്കാരൻ ഇതിന് പിന്നിലുണ്ട്.ഒരു തെളിവുമില്ലാതെ, ഒരു ആധികാരികതയുമില്ലാതെ സോഷ്യൽ മീഡിയയിൽ ശ്രീജിത്തിനെ അയാളുടെ കുടുംബത്തെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്തിനാണ്? വെറുതേ വടി വെട്ടി വായുവിൽ അടിക്കുകയാണ് നിങ്ങൾ .. ഇവിടത്തെ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരേ സംഘികൾ ഉയർത്തിയ അപവാദ പ്രചരണത്തിന് നേരെ പ്രതികരിച്ചവരിൽ പലരും ഇന്ന് ശ്രീജിത്ത് വേട്ടയിൽ മുന്നിലുണ്ട്. നിങ്ങൾ അവരെപ്പോലെയാകരുത് .