കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ. പൾസർ സുനി ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായി ചില നടിമാർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ആർ ശ്രീലേഖ പറഞ്ഞു. കരിയർ തകർച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റിൽ ചെയ്തതെന്ന് നടിമാർ പറഞ്ഞതായും ശ്രീലേഖ പറഞ്ഞു.

ജയിലിൽ കിടക്കുകയായിരുന്ന സുനിക്ക് ഫോൺ എത്തിച്ച് നൽകിയത് ഒരു പൊലീസുകാരനാണെന്ന് സംശയിക്കുന്നതായും ശ്രീലേഖ പറഞ്ഞു. ഇതിനെപ്പറ്റിയുള്ള റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. സുനി ദിലീപിനോട് ഒന്നര രൂപ കോടിയുടെ ക്വട്ടേഷനാണ് നല്കിയതെന്ന് കഥ പടർന്നിരുന്നതായു അവർ പഞ്ഞു. നടി നടന്മാരുടെ സംഘടന ചേർന്ന ഈ സംഭവത്തെ അപലപിച്ച സമയത്ത് ആദ്യമായി ഒരാൾ ഒരു ഗൂഢാലോചനയുണ്ടെന്ന് പറയുകയും പെട്ടെന്ന് ഒരു ദിവസം പത്രങ്ങളിലൂടെ ദിലീപ് എന്ന നടന്റെ പേര് കേൾക്കുകയും ചെയ്തു. ഇങ്ങനെയൊരാൾ ചെയ്യോ എന്ന് സംശയമുണ്ടായിരുന്നു. പെട്ടന്നുള്ള ഉയർച്ചയിൽ ഒരുപാട് ശത്രുക്കളുണ്ടായിരുന്നുവെന്നും ശ്രീലേഖ പറയുന്നു. തന്റെ യുട്യൂബ് ചാനലിലാണ് ശ്രീലേഖ വിവാദ വിഷയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്.

ശ്രീലേഖ ഐപിഎസ് പറഞ്ഞത് ഇങ്ങനെ:

നടി ആക്രമിക്കപ്പെട്ട സമയത്ത് ഞാൻ ജയിൽ വകുപ്പ് ഡിജിപിയായിരുന്നു. എനിക്ക് വളരെ അടുപ്പമുള്ള നടിമാർ പൾസർ സുനിയെ പറ്റി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി പൾസർ സുനി തട്ടിക്കൊണ്ടുപോയി മൊബൈലിൽ ഇതുപോലെ ചിത്രങ്ങൾ ചിത്രീകരിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്തതായി അവർ എന്നോട് പറഞ്ഞിട്ടുണ്ട്.എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോൾ അത് കരിയറിനെ ബാധിക്കുമോ എന്ന് കരുതിയും പൊലീസിന്റെ കൂടെ കേസുമായി പോകേണ്ട എന്നു കരുതിയും, ഇത് പുറത്തുവന്നാൽ ഏറ്റവും കൂടുതൽ മാനഹാനി തനിക്കാണെന്നുമുള്ളതു കൊണ്ടും കാശ് കൊടുത്ത് സെറ്റിൽ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ട്.

പൾസർ സുനിയെ കസ്റ്റഡിയിലെടുത്ത സമയം തന്നെ ഇത് ആരെങ്കിലും ചെയ്യിച്ചതാണെന്ന് പറയും. പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോകുന്ന ഒരാൾ ആ നിമിഷം തന്നെ അത് പറയും. ഇതിന് പിന്നൽ ഗൂഢാലോചനയുണ്ട് എന്നതിൽ അസ്വാഭാവികത തോന്നിയിട്ടില്ല. പൾസർ സുനി കിടന്ന ജയിലിലെ എല്ലാ സെല്ലുകളിലും ക്യാമറയുണ്ട്. അതിൽ പൾസർ സുനി ഫോണിൽ സംസാരിക്കുന്ന ദൃശ്യമുണ്ടായിരുന്നു. അവനേയും അവന്റെ കൂട്ടുകാരേയും കോടതിയിൽ കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നവരിൽ ഒരു പൊലീസുകാരൻ പൾസർ സുനിയോട് രഹസ്യമായി സംസാരിക്കുകയും എന്തോ കൈമാറുന്നത് പോലെ നടന്നുവെന്ന് സംശയിക്കുന്നത് പോലെയുള്ള വീഡിയോ കിട്ടിയിരുന്നു. ആ പൊലീസുകാരനാണ് ഈ ഫോൺ കൊടുത്തത് എന്ന സംശയത്തിലാണ് പൊലീസ്. ഇതിനെപ്പറ്റിയുള്ള റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് ഒരു കത്ത് എഴുതി എന്ന രേഖ പുറത്ത് വന്നു. സുനി എഴുതുന്നു എന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങൾ അതിനകത്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ അത് അഞ്ചു പ്രാവശ്യമായി തന്നാൽ മതി. അത്യാവശ്യമായിട്ട് എനിക്ക് മുന്നൂറ് രൂപ അയച്ചുതരണം മണി ഓർഡറായിട്ട്. എന്നൊക്കെയാണ് അതിനകത്ത് എഴുതിയിരിക്കുന്നത്. അതിൽ ഭയങ്കരമായിട്ട് പടർന്നിരിക്കുന്ന കഥ ഒന്നര രൂപ കോടിയുടെ ക്വട്ടേഷനാണ് എത്രയോ വർഷങ്ങൾക്ക് മുമ്പ് 2012ലോ 2013നോ ആണ് ഏൽപ്പിച്ചിരുന്നത് ഇവനെ. സമയമൊത്ത് വന്നപ്പോൾ ക്വട്ടേഷൻ നടത്തുകയും പതിനയ്യായിരം രൂപ അയാൾക്ക് അഡ്വാൻസായി നൽകിയെന്നും.

നടി നടന്മാരുടെ സംഘടന ചേർന്ന ഈ സംഭവത്തെ അപലപിച്ച സമയത്ത് ആദ്യമായി ഒരാൾ ഒരു ഗൂഢാലോചനയുണ്ടെന്ന് പറയുകയും പെട്ടെന്ന് ഒരു ദിവസം പത്രങ്ങളിലൂടെ ദിലീപ് എന്ന നടന്റെ പേര് കേൾക്കുകയും ചെയ്തു. ഇങ്ങനെയൊരാൾ ചെയ്യോ എന്ന് സംശയമുണ്ടായിരുന്നു. പെട്ടന്നുള്ള ഉയർച്ചയിൽ ഒരുപാട് ശത്രുക്കളുണ്ടായിരുന്നു.