- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബേക്ക സന്തോഷും ശ്രീജിത്ത് വിജയനും വിവാഹിതരായി; നവവധു വേഷത്തിൽ തിളങ്ങി റബേക്ക; താരസമ്പന്നമായി ചടങ്ങ്; വിവാഹചിത്രങ്ങൾ വൈറൽ
കൊച്ചി: സീരിയൽ താരം റബേക്ക സന്തോഷും സംവിധായകൻ ശ്രീജിത്തും വിവാഹിതരായി. കേരളപ്പിറവി ദിനത്തിൽ എറണാകുളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു ചടങ്ങുകൾ.ലളിതമായ ചടങ്ങുകൾക്കിടയിലും ശ്രദ്ധ നേടുകയാണ് വധുവിന്റെ വേഷങ്ങൾ.വൈലറ്റ് ബോർഡറുള്ള ഓഫ് വൈറ്റ് പട്ടു സാരിയിലാണ് റബേക്ക നവവധുവായി ഒരുങ്ങിയത്. കസവുമുണ്ടും ജുബ്ബയുമായിരുന്നു ശ്രീജിത്തിന്റെ വേഷം.

വസ്ത്രത്തിലെ വ്യത്യസ്്തതതൊണ്ട് തന്നെ വൈറലാവുകയാണ് ഇവരുടെ വിവാഹചിത്രങ്ങൾ. കുട്ടനാടൻ മാർപാപ്പ, മാർഗംകളി എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീജിത്ത്. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് റബേക്ക അഭിനയരംഗത്ത് എത്തുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി.

പ്രമുഖതാരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു ചടങ്ങുകൾ.സലീം കുമാർ, നമിത പ്രമോദ്, ഹരീഷ് കണാരൻ, ബിപിൻ ജോർജ്, ബീന ആന്റണി, ശ്രീറാം, പ്രതീക്ഷ, ഉമ നായർ, അനൂപ് ഹരിത എന്നിങ്ങനെ വൻ താരനിര വിവാഹത്തിന് എത്തിയിരുന്നു.ശ്രീജിത്തും റബേക്കും അഞ്ചു വർഷമായി പ്രണയത്തിലാണ്. ഫ്രെബുവരി 14ന് ആയിരുന്നു വിവാഹനിശ്ചയം.





