- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവന്ന ജമ്പർ അണിഞ്ഞ് കേയ്റ്റ് ഓടിയപ്പോൾ വില്യം പോലും തളർന്ന് പോയി; വിജയം ചുള്ളൻ ഹാരിക്ക് തന്നെ; ഇന്നലെ ലണ്ടനിൽ നടന്ന ഒരു ഓട്ടമത്സരം ബ്രിട്ടീഷുകാരെ ആവേശം കൊള്ളിച്ചത് ഇങ്ങനെ
ഈ വർഷത്തെ ലണ്ടൻ മാരത്തോണിൽ പങ്കെടുക്കുന്ന ഓട്ടക്കാർക്ക് പരിശീലനം നൽകുന്ന പരിപാടിക്ക് പിന്തുണയേകാനും അതിൽ പങ്കെടുക്കുന്ന കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേയ്റ്റ് രാജകുമാരിയും രാജകുമാരന്മാരായ വില്യവും ഹാരിയും ഇന്നലെ ഉച്ചയ്ക്ക് ശേഷം ആവേശപൂർവം ഓട്ടമത്സരത്തിൽ പങ്കാളികളായി. ഇതിൽ ചുവന്ന ജമ്പർ അണിഞ്ഞ് കേയ്റ്റ് ഓടിയപ്പോൾ വില്യം പോലും തളർന്ന് പോയിരുന്നു.എന്നാൽ മത്സരത്തിൽ അന്തിമ വിജയം ചുള്ളൻ ഹാരി തന്നെ നേടിയെടുത്തുവെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ഇന്നലെ ലണ്ടനിൽ നടന്ന ഈ ഓട്ടമത്സരം ബ്രിട്ടീഷുകാരെ ആവേശം കൊള്ളിച്ചിരുന്നു.തന്റെ സമൃദ്ധമായ മുടി ഒരു സ്പോർട്സ് താരത്തെ പോലെ പുറകിൽ കെട്ടി വച്ചായിരുന്നു കേയ്റ്റ് ട്രാക്കിലിറങ്ങിയത്. ലണ്ടനിലെ ക്യൂൻ എലിസബത്ത് ഒളിമ്പിക് പാർക്കിൽ 100 മീറ്റർ സ്പ്രിന്റിലാണവർ പങ്കെടുത്തത്. ആദ്യം വില്യമിനെ മറികടന്നെങ്കിലും മത്സരത്തിൽ അവസാനം രണ്ടാം സ്ഥാനം വില്യമിന് വിട്ട് കൊടുത്ത് കേയ്റ്റിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്ന് രാജകീയ കുടുംബാംഗങ്ങളുടെ അപൂർ
ഈ വർഷത്തെ ലണ്ടൻ മാരത്തോണിൽ പങ്കെടുക്കുന്ന ഓട്ടക്കാർക്ക് പരിശീലനം നൽകുന്ന പരിപാടിക്ക് പിന്തുണയേകാനും അതിൽ പങ്കെടുക്കുന്ന കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേയ്റ്റ് രാജകുമാരിയും രാജകുമാരന്മാരായ വില്യവും ഹാരിയും ഇന്നലെ ഉച്ചയ്ക്ക് ശേഷം ആവേശപൂർവം ഓട്ടമത്സരത്തിൽ പങ്കാളികളായി. ഇതിൽ ചുവന്ന ജമ്പർ അണിഞ്ഞ് കേയ്റ്റ് ഓടിയപ്പോൾ വില്യം പോലും തളർന്ന് പോയിരുന്നു.എന്നാൽ മത്സരത്തിൽ അന്തിമ വിജയം ചുള്ളൻ ഹാരി തന്നെ നേടിയെടുത്തുവെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ഇന്നലെ ലണ്ടനിൽ നടന്ന ഈ ഓട്ടമത്സരം ബ്രിട്ടീഷുകാരെ ആവേശം കൊള്ളിച്ചിരുന്നു.തന്റെ സമൃദ്ധമായ മുടി ഒരു സ്പോർട്സ് താരത്തെ പോലെ പുറകിൽ കെട്ടി വച്ചായിരുന്നു കേയ്റ്റ് ട്രാക്കിലിറങ്ങിയത്. ലണ്ടനിലെ ക്യൂൻ എലിസബത്ത് ഒളിമ്പിക് പാർക്കിൽ 100 മീറ്റർ സ്പ്രിന്റിലാണവർ പങ്കെടുത്തത്.
ആദ്യം വില്യമിനെ മറികടന്നെങ്കിലും മത്സരത്തിൽ അവസാനം രണ്ടാം സ്ഥാനം വില്യമിന് വിട്ട് കൊടുത്ത് കേയ്റ്റിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്ന് രാജകീയ കുടുംബാംഗങ്ങളുടെ അപൂർവ മത്സരത്തെ കാണികൾ ആവേശത്തോടെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.സാധാരണ നല്ല രീതിയിൽ അണിഞ്ഞൊരുങ്ങി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള കേയ്റ്റ് ഈ പരിപാടിക്ക് എത്തിയത് അധികം ഗ്ലാമർ ഇല്ലാതെയായിരുന്നു. 280 പൗണ്ട് വിലയുള്ളതും ബ്രൈറ്റ് ഓറഞ്ച് നിറമുള്ളതുമായ സ്‌കി ജാക്കറ്റും കറുത്ത സ്‌കിന്നി ജീൻസുമായിരുന്നു രാജകുമാരിയുടെ വേഷം. 2017 വെർജിൻ ലണ്ടൻ മാരത്തോണിൽ പങ്കെടുക്കുന്ന ടീം ഹെഡ് ടുഗെദറിനെ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു മൂന്ന് പേരും എത്തിച്ചേർന്നത്. മാനസിക രോഗികൾക്കുള്ള ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഈ ചാരിറ്റിയുടെ രക്ഷാധികാരികളെന്ന നിലയിലാണ് കേയ്റ്റും വില്യവും ഹാരിയും പരിപാടിയെ പിന്തുണയ്ക്കാനെത്തിയത്.
ഹാരി രാജകുമാരൻ കേയ്റ്റിന് പാലിക്കേണ്ടുന്ന സ്‌റ്റൈലിനെ പറ്റി നിർദ്ദേശം നൽകുന്നത് കാണാമായിരുന്നു. നേവി ബ്ലൂ നിറത്തിലുള്ള പഫ ജാക്കറ്റായിരുന്നു ഹാരി ധരിച്ചിരുന്നത്. നേവി വൂളൻ ജമ്പറും കാക്കി ചിനോ സ്‌റ്റൈലിലുള്ള ട്രൗസേർസുമായിരുന്നു വില്യം ധരിച്ചത്. മത്സരത്തിന് ശേഷം മൂവരും പരസ്പരം ആശ്ലേഷിക്കുന്നത് കാണാമായിരുന്നു. ഇന്നലത്തെ ട്രെയിനിംഗിൽ ഏതാണ്ട് 150 ഓട്ടക്കാരാണ് പങ്കെടുത്തത്. ക്യൂൻ എലിസബത്ത് ഒളിമ്പിക് പാർക്കിനെ ചുറ്റിയുള്ള ഒരു ഓട്ടവും മുൻ ഒളിമ്പിക് സ്റ്റേഡിയത്തിനടുത്തുള്ള ലണ്ടൻ മാരത്തോൺ കമ്മ്യൂണിറ്റി ട്രാക്കിലുള്ള ഒരു പരിശീലന സെഷനുമാണ് ട്രെയിനിംഗിലെ പ്രധാന പരിപാടികൾ. ഇതിന് പുറമെ കോപ്പർ ബോക്‌സ് അരീനയിൽ ഇൻഫർമേറ്റീവ് പ്രസന്റേഷനും ചോദ്യോത്തര പരിപാടിയും സംഘടിപ്പിച്ചിരുന്നു.
ടീം ഹെഡ് ടുഗെദറിലെ ഓട്ടക്കാർക്ക് വിലപ്പെട്ട ഉപദേശങ്ങൾ വിദഗ്ധരിൽ നിന്ന് ലഭിക്കാനും ഇന്നലത്തെ പരിശീലനപരിപാടിയിൽ അവസരമൊരുക്കിയിരുന്നു.മാനസിക രോഗികൾക്ക് നിർണായകമായ സഹായം നൽകാനുള്ള ഫണ്ട് എത്തരത്തിൽ സ്വരൂപിക്കാമെന്ന നിർദേശങ്ങളും ഇവിടെ വച്ച് നൽകപ്പെട്ടിരുന്നു. കോപ്പർ ബോക്‌സ് അരീനയിൽ വച്ച് നടന്ന പരിപാടിയിൽ ഓട്ടക്കാരെ തന്റെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് പ്രചോദിതരാക്കാൻ വില്യം രാജകുമാരന് സാധിച്ചിരുന്നു.മാനസികാരോഗ്യത്തെ പ്രാധാന്യം കുറച്ച് കാണരുതെന്നും മാനസികാരോഗ്യം കുറഞ്ഞവർക്ക് സാധിക്കുന്നതെല്ലാം ചെയ്തുകൊടുക്കണമെന്നും ഈ മത്സരത്തെ ഒരു മെന്റൽ ഹെൽത്ത് മാരത്തോണാക്കി മാറ്റണമെന്നും രാജകുമാരൻ ആഹ്വാനം ചെയ്തിരുന്നു. രാജകുടുംബാംഗങ്ങൾക്കൊപ്പം ഇന്നലെ ഈ മത്സരത്തിൽ പിപ്പയെ , ഹെൻ റിട്ട, വിൽ ക്രീസെ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഇവർ കാമിന് വേണ്ടി പണം സ്വരൂപിക്കാനായിരുന്നു ഓടിയിരുന്നത്.