സിനിമാ സീരിയൽ രം​ഗത്ത് സജീവസാന്നിധ്യമായ താരമാണ് രചന നാരായണൻകുട്ടി. മറിമായം എന്ന ടെലിവിഷൻ ആക്ഷേപഹാസ്യ പരമ്പരയിലൂടെയാണ് രചന പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ഒട്ടേറെ സിനിമകളുടേയും ഭാ​ഗമായി. ഇപ്പോഴിതാ, രചന നാരായണൻകുട്ടിയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുകയാണ്. സുഖപ്രദമായ, സൗകര്യപ്രദമായ ജീവിതം യഥാർത്ഥ ജീവിതമല്ല.. ഏറ്റവും സുപഖപ്രദമായ ജീവിതം കല്ലറയ്ക്ക് അകത്താണെന്ന ക്യാപ്ഷനോടയൊണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

നാടൻ ലുക്കിലെത്താറുള്ള താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് . കുട്ടിയുടുപ്പ് അണിഞ്ഞ് അതീവ​ഗ്ലാമറസ് ലുക്കിലാണ് രചനയുടെ ഫോട്ടോഷൂട്ട്. സ്ലീവ് ലസ് ഫ്ളോറൽ ഫ്രോക്കാണ് രചന ധരിച്ചിരിക്കുന്നത്. അതിനൊപ്പം ബൂട്ട്സും അണിഞ്ഞിട്ടുണ്ട്. ശക്തമായ വാക്കുകൾക്കൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുഖപ്രദമായ, സൗകര്യപ്രദമായ ജീവിതം യഥാർത്ഥ ജീവിതമല്ല.. ഏറ്റവും സുഖപ്രദം ജീവിതം കല്ലറയ്ക്ക് അകത്താണെന്നാണ് താരം കുറിച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ജീവിതം പോയെന്നും കളർ ഫുൾ ജീവിതം കാണാൻ സ്വൈപ്പ് ചെയ്യുവെന്നും മറ്റു രണ്ട് ചിത്രങ്ങൾക്ക് അടിക്കുറിപ്പായി താരം പറയുന്നു.

​ഗിരീഷ് ​ഗോപിയാണ് സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നോബിൾ പൗലോസാണ് മേക്കപ്പ്. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നേരത്തെ രാജാരവിവർമയുടെ ‘വീണ മീട്ടുന്ന സ്ത്രീ' എന്ന പെയിന്റിംഗിനെ പുനരാവിഷ്കരിച്ചുള്ള ഫോട്ടോഷൂട്ട് താരം പങ്കുവച്ചിരുന്നു. ആ ചിത്രങ്ങളും മെയ്ക്കിങ്ങ് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

തൃശൂരിലുള്ള ഒരു സ്വകാര്യ സ്കൂളിൽ ഇം​ഗ്ലീഷ് അദ്ധ്യാപികയായി ജോലി നോക്കവേയാണ് രചന അഭിനയരം​ഗത്തേക്ക് എത്തുന്നത്. തീർത്ഥാടനം എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്ത രചന ലക്കി സ്റ്റാർ എന്ന ജയറാം ചിത്രത്തിലാണ് നായികയാവുന്നത്. ആമേൻ, പുണ്യാളൻ അ​ഗർബത്തീസ്, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധ നേടി. ബ്ലാക്ക് കോഫി, അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി, നിത്യസുമം​ഗലി എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.