ഫിലഡൽഫിയ: നാരകത്താനി പള്ളിവാതിക്കൽ വേലൂർ പരേതനായ സി.വി. ചാക്കോയുടെ ഭാര്യ റേച്ചൽ ചാക്കോ (93) ഫിലഡൽഫിയയിൽ നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ മാർച്ച് ഏഴിനു രാവിലെ ഒമ്പതു മുതൽ ക്രിസ്റ്റോസ് മാർത്തോമാ പള്ളിയിൽ ആരംഭിച്ച് സംസ്‌കാരം ഹണ്ടിങ്ടൺ പൈക്കിലുള്ള ലോൺവ്യൂ സെമിത്തേരിയിൽ (500 Huntington Pike, Rockledge, PA 19046) നടക്കും.

32 വർഷമായി ഫിലഡൽഫിയയിൽ താമസിച്ചുവരികയായിരുന്ന പരേത വാളക്കുഴി തേവർതുണ്ടിയിൽ മുടിയിലേത്ത് കുടുംബാംഗമാണ്.

മക്കൾ: പരേതനായ സി.സി. വർഗീസ് (ബേബിക്കുട്ടി), ഏബ്രഹാം ചാക്കോ (തമ്പി), ജേക്കബ് സി. ജേക്കബ് (സോമൻ), മേരി ഫിലിപ്പ് (സൂസി), ശാന്തമ്മ ഐപ്പ്, ലൈസാമ്മ മാത്യു, തോമസ് സി. ജേക്കബ് (ലാലു). മരുമക്കൾ: കുഞ്ഞുമോൾ, റോസമ്മ, ഷാലി. ഫിലിപ്പോസ് ജോർജ്, ഐപ്പ് ഏബ്രഹാം, ജിജി മാത്യു, സുജ ജേക്കബ്. പരേതയ്ക്ക് 13 കൊച്ചുമക്കളും 11 കൊച്ചുമക്കളുടെ മക്കളുമുണ്ട്.

പൊതുദർശനം മാർച്ച് ആറിനു വൈകുന്നേരം ആറു മുതൽ 8.30 വരെ ക്രിസ്റ്റോസ് മാർത്തോമാ പള്ളിയിൽ (9999 Goutnry Road, Philadelphia, PA 19115) നടക്കും.