- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസരം വേണമെങ്കിൽ കിടക്ക പങ്കിടമെന്ന് നിർമ്മാതാവിന്റെ ആവശ്യം; ഓഫർ നിരസിച്ച് രാധിക ആപ്‌തേ; തനിക്ക് അവസരം കുറയുന്നത് ഇത്തരം പ്രവണതകളോട് സഹരിക്കാത്തത് മൂലം; അടുത്തിടെ നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി
സിനിമയിലെ കാസ്റ്റിങ് കൗച്ച് സമ്പ്രദായത്തിന്റെ പുതിയ വെളിപ്പെടുത്തലുകളുമായി നടി രാധിക ആപ്‌തേ രംഗത്ത്. സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നവർ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുന്ന പ്രവണതയുണ്ടെന്ന് രാധിക ആംപ്‌തെ മുമ്പ് തന്നെ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ അടുത്തിടെ തനിക്ക് നേരിട്ട ഒരനുഭവം പങ്ക് വച്ചിരിക്കുകയാണ് നടി. അവസരങ്ങൾക്ക് പകരം സെക്‌സ് ചോദിക്കുന്ന പ്രവണത ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഉണ്ടെന്നും അടുത്തിടെ ഒരു സിനിമാ നിർമ്മാതാവിൽ നിന്നുണ്ടായ അനുഭവവും അതാണെന്നും നടി പറയുന്നു. അവസരം വേണേൽ കിടക്ക പങ്കിടണമെന്നാണ് വളരെ സാധാരണയെന്ന പോലെ അയാൾ പറഞ്ഞത്. ഞാൻ ആ ഓഫർ നിരസിച്ചു. അത്തരം പ്രവണതകളോട് സഹകരിക്കാത്തതു കൊണ്ടാകണം എനിക്ക് തെന്നിന്ത്യൻ സിനിമയിൽ അവസരങ്ങൾ കുറയുന്നുതെന്നും നടി പറയുന്നു. ബോളിവുഡിൽ വളരെ സെലക്ടീവാണ് രാധികയെന്ന് അവരുടെ കഥാപാത്രങ്ങൾ തെളിയിക്കും. ബോളിവുഡിലെ ഏറ്റവും ശക്തയായ നടി എന്നാണ് സംവിധായകന്ഡ അനുരാഗ് കാശ്യപ് മുമ്പ് രാധിക ആപ്തയെക്കുറിച്ച് പറഞ്ഞത്.
സിനിമയിലെ കാസ്റ്റിങ് കൗച്ച് സമ്പ്രദായത്തിന്റെ പുതിയ വെളിപ്പെടുത്തലുകളുമായി നടി രാധിക ആപ്‌തേ രംഗത്ത്. സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നവർ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുന്ന പ്രവണതയുണ്ടെന്ന് രാധിക ആംപ്‌തെ മുമ്പ് തന്നെ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ അടുത്തിടെ തനിക്ക് നേരിട്ട ഒരനുഭവം പങ്ക് വച്ചിരിക്കുകയാണ് നടി.
അവസരങ്ങൾക്ക് പകരം സെക്‌സ് ചോദിക്കുന്ന പ്രവണത ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഉണ്ടെന്നും അടുത്തിടെ ഒരു സിനിമാ നിർമ്മാതാവിൽ നിന്നുണ്ടായ അനുഭവവും അതാണെന്നും നടി പറയുന്നു. അവസരം വേണേൽ കിടക്ക പങ്കിടണമെന്നാണ് വളരെ സാധാരണയെന്ന പോലെ അയാൾ പറഞ്ഞത്. ഞാൻ ആ ഓഫർ നിരസിച്ചു. അത്തരം പ്രവണതകളോട് സഹകരിക്കാത്തതു കൊണ്ടാകണം എനിക്ക് തെന്നിന്ത്യൻ സിനിമയിൽ അവസരങ്ങൾ കുറയുന്നുതെന്നും നടി പറയുന്നു.
ബോളിവുഡിൽ വളരെ സെലക്ടീവാണ് രാധികയെന്ന് അവരുടെ കഥാപാത്രങ്ങൾ തെളിയിക്കും. ബോളിവുഡിലെ ഏറ്റവും ശക്തയായ നടി എന്നാണ് സംവിധായകന്ഡ അനുരാഗ് കാശ്യപ് മുമ്പ് രാധിക ആപ്തയെക്കുറിച്ച് പറഞ്ഞത്.