- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജേഷുമായുള്ള സൗഹൃദം ദാമ്പത്യം തകർത്തു; കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഭർത്താവ് തന്നെയെന്നും നൃത്താധ്യാപികയുടെ മൊഴി; അന്വേഷണത്തിൽ സഹകരിക്കാൻ നാട്ടിലെത്താനും യുവതിക്ക് സമ്മതം; റേഡിയോ ജോക്കിയെ കൊന്നത് മുമ്പ് ഗൾഫിൽ ജോലി ചെയ്തിരുന്നവരെന്ന് തിരിച്ചറിഞ്ഞ് പൊലീസ്; കായംകുളത്തെ ഗുണ്ടകൾ രാജ്യം വിട്ടില്ലെന്ന നിഗമനത്തിൽ പൊലീസ്; മടവൂരിൽ ആർജെയെ കൊന്ന കേസിൽ വില്ലൻ പ്രവാസി വ്യവസായി തന്നെ
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ ഖത്തറിലുള്ള നൃത്താധ്യാപികയുടെ ഭർത്താവിനെ പ്രതിയാക്കും. കൊലപാതകത്തിന്റെ ഗൂഢാലോചന ഖത്തറിലാണ് നടന്നതെന്നതിന് വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചു. കൊലപാതക മൂന്നുപേരെ തിരിച്ചറിഞ്ഞതായി പറയുമ്പോഴും ഇവരെക്കുറിച്ചോ കാർ ഉടമകളടക്കമുള്ളവരെക്കുറിച്ചോ ഒരുവിവരവും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന് പറയുമ്പോഴും കാര്യങ്ങളിൽ വ്യക്തതയില്ല. കായംകുളത്തെ ഗുണ്ടാ സംഘാംഗങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവർ രാജ്യം വിട്ടെന്ന ആശങ്കയും പൊലീസിനുണ്ട്. ഖത്തറിലെ നൃത്താധ്യാപികയുമായുള്ള ബന്ധം തന്നെയാണ് രാജേഷിന്റെ മൃഗീയ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ രാജേഷിന്റെ സുഹൃത്തുക്കളും ഇത്തരമൊരു മൊഴിയാണ് പൊലീസിന് നൽകിയിരുന്നത്. രാജേഷിനെ കൊലപ്പെടുത്താനായി ക്വട്ടേഷൻ സംഘം ആസൂത്രണം നടത്തിയതായും ദിവസങ്ങളോളം ഇയാളെ പിന്തുടർന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷ് സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ്
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ ഖത്തറിലുള്ള നൃത്താധ്യാപികയുടെ ഭർത്താവിനെ പ്രതിയാക്കും. കൊലപാതകത്തിന്റെ ഗൂഢാലോചന ഖത്തറിലാണ് നടന്നതെന്നതിന് വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചു. കൊലപാതക മൂന്നുപേരെ തിരിച്ചറിഞ്ഞതായി പറയുമ്പോഴും ഇവരെക്കുറിച്ചോ കാർ ഉടമകളടക്കമുള്ളവരെക്കുറിച്ചോ ഒരുവിവരവും പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന് പറയുമ്പോഴും കാര്യങ്ങളിൽ വ്യക്തതയില്ല. കായംകുളത്തെ ഗുണ്ടാ സംഘാംഗങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവർ രാജ്യം വിട്ടെന്ന ആശങ്കയും പൊലീസിനുണ്ട്.
ഖത്തറിലെ നൃത്താധ്യാപികയുമായുള്ള ബന്ധം തന്നെയാണ് രാജേഷിന്റെ മൃഗീയ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ രാജേഷിന്റെ സുഹൃത്തുക്കളും ഇത്തരമൊരു മൊഴിയാണ് പൊലീസിന് നൽകിയിരുന്നത്. രാജേഷിനെ കൊലപ്പെടുത്താനായി ക്വട്ടേഷൻ സംഘം ആസൂത്രണം നടത്തിയതായും ദിവസങ്ങളോളം ഇയാളെ പിന്തുടർന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷ് സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്. ഇതിനെല്ലാമുള്ള നിർദ്ദേശം ഖത്തറിൽ നിന്നാണ് ഇവർക്ക് കിട്ടിയതെന്നാണ് പുറത്തുവരുന്ന സൂചന. കായംകുളം-കരുനാഗപ്പള്ളി മേഖലയിൽ നിന്നുള്ളവരാണ് പ്രതികൾ.
രാജേഷുമായുള്ള സൗഹൃത്തെ തുടർന്ന് തന്റെ ദാമ്പത്യബന്ധം തകർന്നതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഭർത്താവുമായി പ്രശ്നങ്ങളുണ്ടായതായി ഇവർ പറയുന്നു. ഇതേ തുടർന്നാണ് രാജേഷിനെ കൊല്ലാൻ ഭർത്താവ് ക്വട്ടേഷൻ നൽകിയത്. ഇവരുടെ ഭർത്താവ് ഖത്തറിൽ വ്യവസായിയാണ്. രാജേഷിനെ കൊല്ലുമെന്ന് തന്റെ ഭർത്താവ് പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇത് നിർണായമാകും. ഫോൺ വഴിയാണ് മൊഴിയെടുത്തത്. ഇവരോട് ഉടൻ നാട്ടിലെത്താൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഖത്തറിൽ തന്നെയുള്ള ഇവരുടെ ഭർത്താവ് ഒളിവിൽ പോയതായും സൂചനയുണ്ട്.
സംഭവത്തിൽ നേരിട്ട് പങ്കെടുത്തവർ ഗൾഫിൽ ജോലി ചെയ്തവാരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഗൾഫിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് വിമാനത്താവളങ്ങളിലേക്ക് ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് കൈമാറിയത്. ഇവരെ കുറിച്ച് വ്യക്തമായ സൂചനകൾ പൊലീസിനുണ്ട്. ആവശ്യമെങ്കിൽ താമസിയാതെ പബ്ലിക് ലുക്ക് ഔട്ട് നോട്ടിസൂം പൊലീസ് പുറപ്പെടുവിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ മറുനാടന് നൽകിയ സൂചന. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പൊലീസ് വിലയിരുത്തുന്നു. രണ്ട് ദിവസത്തിനകം പ്രതികൾ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഖത്തറിലുള്ള യുവതിയെ നാട്ടിലെത്തിക്കും. ഖത്തറിലുള്ള ഇവരുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യാനും പൊലീസ് ഇന്റർപോളിന്റെ സഹായം തേടും. അതേസമയം കൊലയാളികൾക്കെതിരെ ഇതുവരെ കാര്യമായ തെളിവുൾ നിരത്താൻ പൊലീസിന് സാധിച്ചിട്ടില്ല. അതിനാൽ പൊലീസിൽ നിന്ന് വിരമിച്ച സമർത്ഥരായ കുറ്റാന്വേഷകരുടെ സഹായവും തേടുന്നുണ്ട്. നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തവരാരും കേസിൽ പ്രതികളോ സംഭവത്തിൽ നേരിട്ട് ബന്ധമുള്ളവരോ അല്ലെന്നാണ് അന്വേഷണത്തിന് നേതൃത്വംനൽകുന്ന ആറ്റിങ്ങൽ ഡിവൈ.എസ്‌പി സി. അനിൽകുമാർ നൽകുന്ന വിവരം. ഗ്രാമീണമേഖലയെയാകെ ഞെട്ടിച്ച സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പൊലീസ് ഇരുട്ടിൽതപ്പുകയാണെന്ന ആരോപണം ശക്തമാണ്.
നാട്ടിൽ ആരുമായും ഒരു അഭിപ്രായഭിന്നതയുമില്ലാത്ത, ഒരു അക്രമസംഭവങ്ങളിലും ഉൾപ്പെട്ടിട്ടില്ലാത്ത തന്റെ മകനെ ആര്, എന്തിന് കൊന്നെന്ന രാജേഷിന്റെ പിതാവ് രാധാകൃഷ്ണക്കുറുപ്പിന്റെ ചോദ്യത്തിന് മറുപടി നൽകാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 15ഓളം പേരെ ഇതിനകം ചോദ്യംചെയ്തു. കൊലപാതകികൾ ഉപയോഗിച്ചിരുന്ന ചുവന്ന സ്വിഫ്റ്റ് കാർ പത്തനംതിട്ടക്ക് സമീപത്തുനിന്ന് കണ്ടെത്തിയെന്നും ഈ കാറിന്റെയും പ്രതികൾ അവിടെനിന്ന് രക്ഷപ്പെട്ട കാറിന്റെയും ഉടമകളെ കസ്റ്റഡിയിലെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. കൊല്ലം, കായംകുളം പ്രദേശം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘമാണ് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.