- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധ മേഖലയ്ക്ക് കരുത്തേകാൻ റഫേൽ; ഫ്രാൻസിൽ നിന്നും മൂന്ന് യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി; പശ്ചിമ ബംഗാളിലെ ഹസിമാര എയിർബേസിൽ രണ്ടാം സ്‌ക്വാഡ്രന്റെ ഭാഗമാകും
ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്തും ഉർജ്ജവും പകരാൻ കൂടുതൽ റഫേൽ വിമാനങ്ങൾ രാജ്യത്തെത്തി. മൂന്ന് റഫേൽ യുദ്ധ വിമാനങ്ങളാണ് ഇന്ന് വൈകീട്ടോടെയാണ് ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങിയത്. പശ്ചിമ ബംഗാളിലെ ഹസിമാര എയിർബേസിൽ ഇന്ത്യൻ വ്യോമ സേനയുടെ രണ്ടാം സ്‌ക്വാഡ്രന്റെ ഭാഗമായിട്ടാകും യുദ്ധവിമാനങ്ങൾ പ്രവർത്തിക്കുക.
ഫ്രാൻസിലെ ഇസ്‌ട്രെസ് എയർ ബേസിൽ നിന്നും പറന്നുയർന്ന വിമാനങ്ങൾ വഴിയിലെവിടെയും ഇറങ്ങാതെയാണ് ഇന്ത്യയിലെത്തിയത്.ഇടയ്ക്ക് വായുമദ്ധ്യേ യുഎഇയുടെ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാനും സഹായിച്ചു. റാഫേൽ ഉടമ്പടിയുടെ ഭാഗമായി ഇത് രണ്ടാം ബാച്ച് വിമാനങ്ങളാണ് ഇന്ത്യയിലെത്തുന്നത്. ഫ്രാൻസിൽ നിന്നും 8000 കിലോമീറ്റർ പറത്തിയാണ് യുദ്ധവിമാനങ്ങൾ രാജ്യത്തെത്തിച്ചത്.
കഴിഞ്ഞ വർഷം ജൂലായ് 29ന് ആദ്യ ബാച്ച് അഞ്ച് വിമാനങ്ങൾ എത്തിയിരുന്നു.ഫ്രഞ്ച് സർക്കാരുമായി 36 വിമാനങ്ങൾക്കാണ് ഇന്ത്യ 2016ൽ കരാർ ഏർപ്പെട്ടത്. 59000 കോടിയായിരുന്നു ചെലവ്. ഇവയെല്ലാം 2022ഓടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുൻപ് വ്യോമസേനാ മേധാവി ആർ.കെ.എസ് ഭദൗരിയ വെളിപ്പെടുത്തിയിരുന്നു. നിലവിൽ 24 റഫേൽ വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് ഉള്ളത്.
മിക്ക വിമാനങ്ങളും പറഞ്ഞ സമയത്തിന് മുൻപ് തന്നെ ഫ്രാൻസ് നൽകിയതായും അദ്ദേഹം അറിയിച്ചിരുന്നു.മുൻപ് ഫെബ്രുവരി മാസത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും റാഫേൽ വിമാനങ്ങൾ 2022 ഏപ്രിലിൽ പൂർണമായും ഇന്ത്യയ്ക്ക് സ്വന്തമാകും എന്നറിയിച്ചിരുന്നു. ഒറ്റ പറക്കലിൽ 3700 കിലോമീറ്റർ നിർത്താതെ സഞ്ചരിക്കാൻ കഴിയുന്ന റാഫേൽ വിമാനങ്ങൾക്ക് മണിക്കൂറിൽ 1912 കിലോമീറ്റർ വേഗം കൈവരിക്കാനാകും.
റഫേൽ വിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ്രൺ അംബാലയിലെ എയർ ഫോഴ്സ് സ്റ്റേഷൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഒരു സ്‌ക്വാഡ്രണിൽ 18 യുദ്ധവിമാനങ്ങളാണ് ഉള്ളത്. ബാക്കിയുള്ള വിമാനങ്ങൾ അധികം വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് വിവരം.
ന്യൂസ് ഡെസ്ക്