ന്യൂഡൽഹി: ഫ്രാൻസുമായുള്ള റാഫേൽ യുദ്ധവിമാനയിടപാടിൽ നരേന്ദ്ര മോദി സർക്കാർ സജീവമായി ഇടപെട്ടതു വഴി ലാഭമുണ്ടായെന്ന് റിപ്പോർട്ട്. രാജ്യത്തിന് ലഭിച്ച ലാഭം 12600 കോടിയാണെന്നാണ് കേന്ദ്രത്തിന്റെ അവകാശ വാദം. 36 വിമാനങ്ങൾ വാങ്ങാനുള്ള ഇടപാടിൽ കുറഞ്ഞത് 350 ദശലക്ഷം ഡോളറാണ് എൻഡിഎ സർക്കാർ ലാഭിച്ചത്.

ആയുധങ്ങൾ, അറ്റകുറ്റപ്പണി, പരിശീലനം തുടങ്ങിയവയിൽ നടത്തിയ ചർച്ചകൾ വഴി ലാഭിക്കാൻ കഴിഞ്ഞത് 1300 ദശലക്ഷം ഡോളറാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. യുപിഎ സർക്കാർ കൊണ്ടുവന്ന വ്യവസ്ഥകൾ അംഗീകരിച്ചിരുന്നങ്കെിൽ രാജ്യത്തിന് വലിയ നഷ്ടം തന്നെ സംഭവിക്കുമായിരുന്നു. യുപിഎ കാലത്ത് കൃത്യമായ ഇടപാടു പോലും നടന്നിരുന്നുമില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

യുപിഎക്കാലത്തെ വ്യവസ്ഥകളിൽ നിന്ന് വ്യത്യസ്ഥമായ, കർക്കശമായ വ്യവസ്ഥ്കൾ വച്ചതിനാലാണ് ഇത് സാധ്യമാകുന്നത്. യുപിഎ വ്യവസ്ഥ പ്രകാരം വാങ്ങുന്ന 126 വിമാനങ്ങളിൽ 18 എണ്ണം മാത്രമേ പറത്തിക്കൊണ്ടുവരാനുള്ള അവസ്ഥയിലുള്ളു. ബാക്കിയിൽ നാം സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടായിരുന്നു. കരാറിൽ എൻഡിഎ ഭേദഗതി വരുത്തിയതിനാൽ പൂർണ്ണമായും പറക്കലിന് സജ്ജമായ 36 വിമാനങ്ങളാണ് ലഭിക്കുക. അന്ന്18 വിമാനങ്ങൾക്ക് 100 ദശലക്ഷം രൂപയാണ് വില. ഇന്ന് അത് 90ദശലക്ഷമായി കുറഞ്ഞു. യുദ്ധവിമാനത്തിൽ ഘടിപ്പിക്കുന്ന മീറ്റിയോർ മിസൈലും വാങ്ങാനായി. അതാണ് വിമാനത്തെ ശക്തമാക്കുന്നത്.

റാഫേൽ വിമാനക്കമ്പനി ഡസോൾട്ട് എവിയേഷുമായി കടുത്ത വിലപേശൽ നടത്തിയതിനാലാണ് മെച്ചപ്പെട്ട വ്യവസ്ഥകൾ വയ്ക്കാനായത്. ഇന്ത്യയിൽ നിർമ്മിക്കുന്ന 108 വിമാനങ്ങളുടെ ഗുണനിലവാരത്തിൽ ഒരു ഉത്തരവാദിത്വവുമല്ല എന്ന നിലപാടാണ് യുപിഎ സർക്കാരിന്റെ കാലത്ത് വിമാനക്കമ്പനി സ്വീകരിച്ചിരുന്നത്. അറ്റകുറ്റപ്പണി സംബനകധിച്ചും വ്യക്തമായ ധാരണയുണ്ടാക്കിയിട്ടുണ്ട്.

ഇടപാടിൽ ക്രമക്കേടുണ്ടെന്നും നിർമ്മാണച്ചെലവ് ക്രമാതീതമായി കൂടിയിട്ടുണ്ടെന്നും അതിനാൽ 36 വിമാനങ്ങൾ മാത്രം വാങ്ങാനേ സാധിച്ചിട്ടുള്ളുവെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.