ഫിലാഡൽഫിയ: ബഥേൽ മാർത്തോമാ ഇടവകയുടെ ഡവലപ്‌മെന്റ് ഫണ്ടു ശേഖരണാർത്ഥം നടത്തുന്ന റാഫിളിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ ഇരുപതാം തീയതിലേക്ക് മാറ്റിവച്ചതായി ഇടവക വികാരി റവ. ജിജു ജോൺ അറിയിച്ചു. നറുക്കെടുപ്പ് മെയ് 24-നടത്തുവാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാലാണ് തീയതി മാറ്റേണ്ടി വന്നതെന്ന് കൺവീനർ വർഗീസ് ഫിലിപ്പ് പറഞ്ഞു.

കോർഡിനേറ്റർമാരായ സാജൻ മാത്യു, ഷാജി ജോസഫ് എന്നിവരാണ് ചർച്ച് ഡവലപ്‌മെന്റ് പ്രൊജക്ടിന്റെ ചുമതല വഹിക്കുന്നത്.