- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ റാഗിങ്; സീനിയർ വിദ്യാർത്ഥികൾ മുടിമുറിച്ചു; സംഭവം കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ
കാസർകോട്: റാഗിങ് സംഭവങ്ങൾ വീണ്ടും കേരളത്തിൽ ആവർത്തിക്കുന്നു. പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെയാണ് റാഗിങ് ഇക്കുറി നടന്നത്. സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ചു. കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയായ അർമാന്റെ മുടിയാണ് ഒരുസംഘം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മുറിച്ചത്. പ്ലസ് ടു വിദ്യാർത്ഥികളാണ് റാഗിങ്ങിന് നേതൃത്വം നൽകിയതെന്നാണ് സൂചന. ബുധനാഴ്ചയാണ് സംഭവമുണ്ടായത്.
റാഗിങ് ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാർത്ഥിയും രക്ഷിതാവും ഇതേവരെ ഇതിൽ പരാതിപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തെപ്പറ്റി പരാതി ലഭിച്ചിട്ടില്ലെന്ന് മഞ്ചേശ്വരം പൊലീസ് അധികൃതരും സൂചിപ്പിച്ചു.
മറുനാടന് ഡെസ്ക്
Next Story