- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിവസ്ത്രം വാതിലിൽ തൂക്കിയും മുറി പുറത്തുനിന്നു പൂട്ടിയും പീഡനം; റാഗിംഗിന്റെ പുത്തൻ പതിപ്പിൽ പൊറുതി മുട്ടി അന്ധവിദ്യാർത്ഥിനികളും; മഹാരാജാസ് കോളേജിലെ വനിതാ ഹോസ്റ്റലിലെ ക്രൂരതയിൽ പരാതി പറഞ്ഞിട്ടും കാര്യമില്ല; ഒളിച്ച് കളിച്ച് കോളേജ് അധികൃതരും
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വനിതാ ഹോസ്റ്റലിൽ അന്ധവിദ്യാർത്ഥിനിയടക്കം നാല് വിദ്യാർത്ഥിനികൾ താമസിക്കുന്ന മുറി പാതിരാത്രി പുറത്തുനിന്നു പൂട്ടിയിട്ടതായും അടിവസ്ത്രം വാതിലിൽ പ്രദർശിപ്പിച്ചതായും പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ ആരംഭിച്ചത്. വനിതാഹോസ്റ്റലിലെ ഡിഗ്രി വിദ്യാർത്ഥിനികൾ താമസിക്കുന്ന താഴത്തെ നിലയിലെ അഞ്ചാമത്തെ മുറിയാണ് രാത്രി വിദ്യാർത്ഥിനികൾ ഉറങ്ങിയതിനുശേഷം പുറത്തുനിന്നും പൂട്ടിയത്. അന്ധയും മലയാളം രണ്ടാംവർഷ വിദ്യാർത്ഥിനിയുമായ ക്രിസ്റ്റീന സ്റ്റീഫൻ, ഗണിതശാസ്ത്രം രണ്ടാം വർഷ വിദ്യാർത്ഥിനി നിനു,ഇംഗ്ലീഷ് സാഹിത്യം മൂന്നാം വർഷ വിദ്യാർത്ഥിനി ശ്രുതി കെ.പി,പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിനി ശ്രുതി പി.ശശി എന്നിവരാണ് കഴിഞ്ഞ മൂന്ന് ദിവസമായി മാനസിക പീഡനത്തിന് ഇരയായത്. ആദ്യദിവസം വിദ്യാർത്ഥിനികൾ ഉറങ്ങിയതിനുശേഷം പുറത്തുനിന്നും മുറി പൂട്ടുകയായിരുന്നു. ടോയ്ലെറ്റ് മുറിക്ക് പുറത്തായതിനാൽ വിദ്യാർത്ഥികൾ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് മുറ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വനിതാ ഹോസ്റ്റലിൽ അന്ധവിദ്യാർത്ഥിനിയടക്കം നാല് വിദ്യാർത്ഥിനികൾ താമസിക്കുന്ന മുറി പാതിരാത്രി പുറത്തുനിന്നു പൂട്ടിയിട്ടതായും അടിവസ്ത്രം വാതിലിൽ പ്രദർശിപ്പിച്ചതായും പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ ആരംഭിച്ചത്. വനിതാഹോസ്റ്റലിലെ ഡിഗ്രി വിദ്യാർത്ഥിനികൾ താമസിക്കുന്ന താഴത്തെ നിലയിലെ അഞ്ചാമത്തെ മുറിയാണ് രാത്രി വിദ്യാർത്ഥിനികൾ ഉറങ്ങിയതിനുശേഷം പുറത്തുനിന്നും പൂട്ടിയത്.
അന്ധയും മലയാളം രണ്ടാംവർഷ വിദ്യാർത്ഥിനിയുമായ ക്രിസ്റ്റീന സ്റ്റീഫൻ, ഗണിതശാസ്ത്രം രണ്ടാം വർഷ വിദ്യാർത്ഥിനി നിനു,ഇംഗ്ലീഷ് സാഹിത്യം മൂന്നാം വർഷ വിദ്യാർത്ഥിനി ശ്രുതി കെ.പി,പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിനി ശ്രുതി പി.ശശി എന്നിവരാണ് കഴിഞ്ഞ മൂന്ന് ദിവസമായി മാനസിക പീഡനത്തിന് ഇരയായത്. ആദ്യദിവസം വിദ്യാർത്ഥിനികൾ ഉറങ്ങിയതിനുശേഷം പുറത്തുനിന്നും മുറി പൂട്ടുകയായിരുന്നു. ടോയ്ലെറ്റ് മുറിക്ക് പുറത്തായതിനാൽ വിദ്യാർത്ഥികൾ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് മുറി പുറത്തുനിന്നും പൂട്ടിയ വിവരം അറിയുന്നത്. ഉടൻ തന്നെ ഡിഗ്രി വിദ്യാർത്ഥിനികളുടെ പ്രതിനിധി ആശയെ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് വാതിൽ തുറന്നു നൽകുകയായിരുന്നു.
തുടർന്ന് രാവിലെ തന്നെ ഹോസ്റ്റലിൽ താമസിക്കുന്ന ഡിഗ്രി വിദ്യാർത്ഥിനികളെയും പി.ജി.വിദ്യാർത്ഥിനികളെയും വിളിച്ചുകൂട്ടി വിദ്യാർത്ഥിനി പ്രതിനിധി അന്വേഷിച്ചെങ്കിലും മുറി പൂട്ടിയിട്ടത് ആരെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഇത് പിറ്റേദിവസവും ആവർത്തിക്കുകയായിരുന്നു. മുറി തുറക്കാനോ പുറത്തിറങ്ങാനോ കഴിയാതെ വിദ്യാർത്ഥിനികൾ രാവിലെ എട്ട് മണിവരെ മുറിയിൽ കഴിച്ചുകൂട്ടി.ഒരു വിദ്യാർത്ഥിനിയുടെ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് മുറി തുറന്നതും വിദ്യാർത്ഥിനികൾ പുറത്തിറങ്ങിയതും.എന്നാൽ കഴിഞ്ഞദിവസം വിദ്യാർത്ഥിനികളുടെ മുറിക്ക് നേരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള നടപടിയുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥിനികൾ ഹോസ്റ്റൽ വാർഡന് പരാതി നൽകുകയായിരുന്നു.നേരിയതോതിൽ മാത്രം കാഴ്ചയുള്ള ക്രിസ്റ്റീന വയറുവേദനയെതുടർന്ന് രാത്രി ഉറങ്ങിയിരുന്നില്ല.
രാത്രി രണ്ടരയ്ക്ക് ടോയ്ലെറ്റിൽ പോകാൻ ക്രിസ്റ്റീന വാതിൽ തുറന്നപ്പോൾ അടിവസ്ത്രം വാതിലിന് കുറുകെ കെട്ടിവച്ച നിലയിൽ കാണപ്പെടുകയായിരുന്നു.അൽപ്പകാഴ്ച മാത്രമുള്ള ക്രിസ്റ്റീന പാമ്പ് എന്നുകരുതി അലറിവിളിച്ച് മറ്റുവിദ്യാർത്ഥികളെ വിളിച്ചുണർത്തി.മൂന്ന് ദിവസങ്ങളിൽ തങ്ങൾക്ക് അനുഭവിക്കേണ്ടിവന്ന മാനസിക സംഘർഷം വിശദമായി എഴുതി വാർഡൻ ഡോ.സജില ബീവിക്ക് പരാതി നൽകി.എന്നാൽ പരാതി സെൻട്രൽ പൊലിസിന് കൈമാറിയെന്ന് ആദ്യം വാർഡൻ അറിയിച്ചെങ്കിലും പിന്നീട് തിരുത്തി. റാഗിങ് പരിധിയിൽ വിഷയം വരുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അതുകൊണ്ട് കോളേജ് പ്രിൻസിപ്പലിന് പരാതി കൈമാറിയതായും വാർഡൻ പറഞ്ഞു.
എന്നാൽ ഇത്തരം ഒരു പരാതി ലഭിച്ചിട്ടില്ലെന്ന് സെൻട്രൽ പൊലിസ് സ്റ്റേഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു. തങ്ങളെ മാനസികമായി പീഡിപ്പിക്കുന്ന തരത്തിൽ ഇത്രയും തരംതാഴ്ന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥിനികൾ.