ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി രഘുനാഥ് ജാ അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് ഡൽഹിയിലെ രാം മനോഹർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 79-കാരനായ രഘുനാഥ് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. രഘുനാഥ് ജായുടെ നിര്യാണത്തിൽ ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ അനുശോചനം അറിയിച്ചു.

'നല്ലൊരു രാഷ്ട്രീയക്കാരൻ എന്നതിനേക്കാൾ നല്ലൊരു സാമൂഹ്യ പ്രവർത്തകനായിരുന്നു രഘുനാഥ്.' സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ തന്നെ ഉഴിഞ്ഞുവെക്കുകയായിരുന്നു അദ്ദേഹമെന്നും നിതീഷ് കുമാർ പറഞ്ഞു. വിവിധ അവയവങ്ങളുടെ അസുഖങ്ങളുമായി ബന്ധപ്പെട്ട് കുറേ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.