- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതിയിൽ നിന്നുള്ള ശരിയായ വിധിയാണിത്; എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ഇപ്പോൾ ശബരിമലയിൽ പ്രവേശിക്കാം; ഇത് ഒരു വിജയം മാത്രമല്ല, ഇന്ത്യയിലുടനീളം സ്ത്രീ ശാക്തീകരണത്തിനുള്ള തെളിവാണ്; എല്ലാവരും ക്ഷേത്രത്തിൽ പ്രവേശിക്കണം! രണ്ട് വർഷം മുമ്പ് രാഗിണി ദ്വവേദി വാർത്തകളിൽ എത്തിയത് ശബരിമലയിലെ നവോത്ഥാന പോസ്റ്റുമായി; ഇപ്പോൾ മയക്കുമരുന്ന് കേസിൽ അഴിക്കുള്ളിലും; നടിയുടെ അറസ്റ്റിൽ ഇങ്ങനേയും ചർച്ചകൾ
ബംഗളുരു: മയക്കുമരുന്ന് കേസിലെ പ്രധാനകണ്ണിയെന്ന് കർണ്ണാടക സെൻട്രൽ ക്രൈംബ്രാഞ്ച് കരുതുന്ന കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിലാകുമ്പോൾ ചർച്ചയാകുന്നതും ശബരിമല! ശബരിമല യുവതി പ്രവേശന വിഷയത്തിൽ നാമജപവുമായി തെരുവിൽ ഇറങ്ങിയ ലക്ഷക്കണക്കിന് ഭക്തരെ അപമാനിച്ച ആൾകൂടിയാണ് രാഗിണിയെന്ന് റിപ്പോർട്ട് ചെയ്യുന്നത് ജന്മഭൂമിയാണ്. ശബരിമലയിൽ ഒരു സ്ത്രീയ്ക്ക് പോലും പ്രവേശനം അനുവദിക്കുന്നില്ലെന്ന വ്യാജപ്രചരണം ഇവർ നടത്തിയിരുന്നു. 'ടെറിറിസ്റ്റ്' എന്ന സിനിമ പുറത്തിറങ്ങുന്നതിന് മുമ്പായാണ് ഈ പരാമർശം നടത്തിയത്. ഇതിനെ തുടർന്ന് രാഗിണിക്കെതിരെ പ്രതിഷേധവുമായി കർണാടകയിലെ അയ്യപ്പഭക്തർ രംഗത്തെത്തിയിരുന്നു.
രണ്ട് വർഷം മുൻപ് ശബരിമലയിലെ വിശ്വാസങ്ങളെ അപമാനിച്ച ആക്ടിവിസ്റ്റാണ് രാഗിണി ദ്വിവേദിയെന്നാണ് പരിവാറുകാർ പറയുന്നു. ഇന്ത്യൻ സുപ്രീം കോടതിയിൽ നിന്നുള്ള ശരിയായ വിധിയാണിത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ഇപ്പോൾ ശബരിമലയിൽ പ്രവേശിക്കാം. ഇത് ഒരു വിജയം മാത്രമല്ല, ഇന്ത്യയിലുടനീളം സ്ത്രീ ശാക്തീകരണത്തിനുള്ള തെളിവാണ് . എല്ലാവരും ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന ഫേസ്ബുക്ക് പോസ്റ്റും രാഗിണി ഇട്ടിരുന്നു . അന്ന് കർണാടക സ്വദേശികളായ ഒട്ടേറെ ഭക്തരാണ് രാഗിണിയ്ക്കെതിരെ രംഗത്ത് വന്നത് . മയക്കുമരുന്ന് കേസിൽ രാഗിണി അറസ്റ്റ് ചെയ്യുമ്പോൾ ഈ പഴയ സംഭവവും ചർച്ചയാക്കുകയാണ് പരിവാറുകാർ.
വളരെക്കുറിച്ച് സിനിമകളിൽ മാത്രം അഭിനയിച്ച് ആഡംബരജീവിതം നയിക്കുന്ന ആളാണ് രാഗിണി. ബംഗളുരുവിലെ നെറ്റ് പാർട്ടികളിൽ എല്ലാം ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. മുന്തിയ ഇനം കാറുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. അതിനാൽ, തന്നെ സെൻട്രൽ ക്രൈംബ്രാഞ്ച് ഇവരെ മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് മയക്കുമരുന്ന് മാഫിയ പിടിയിലാകുന്നതും ഇവരെ അറസ്റ്റ് ചെയ്യുന്നതും. ഇതോടെയാണ് ശബരിമലയിലെ ഇടപെടൽവ ീണ്ടും ചർച്ചയാകുന്നത്.
രാഷ്ട്രീയ നേതൃത്വവുമായും രാഗിണിക്ക് അടുത്ത ബന്ധമാണുള്ളത്. കോൺഗ്രസ്-ജെഡിയു സർക്കാരിന്റെ കാലത്ത് ബംഗളുരു സെട്രൽ കേന്ദ്രീകരിച്ച് നിരവധി വിഐപി നെറ്റ് പാർട്ടികൾ അരങ്ങേറിയിരുന്നു. ഇത് പലതും അക്രമത്തിൽ കലാശിച്ചപ്പോൾ പ്രദേശിക ബിജെപി നേതാക്കൾ തന്നെ ഈ സംഘങ്ങൾക്കെതിരെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് പരാതി നൽകി. എന്നാൽ, ഒരു അന്വേഷണം പോലും ഉണ്ടായില്ലെന്ന ആരോപണവും പരിവാറുകാർ ഉയർത്തുന്നു.
കന്നഡ സിനിമയിലെ പ്രധാനതാരങ്ങളും സർക്കാരിനെ ഉന്നതരും ഇത്തരം പാർട്ടികളിൽ പങ്കെടുത്തിരുന്നു. ഈ നെറ്റ് പാർട്ടികളിൽ ഭൂരിപക്ഷം എണ്ണത്തിലും രാഗിണിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ അരുമയായിരുന്ന രാഗിണി ദ്വിവേദിയെന്ന് സാന്റൽവുഡിൽ ചർച്ചകളും നിറഞ്ഞു. മലയാളത്തിൽ മോഹൻലാൽ ചിത്രം കാണ്ഡഹാർ, മമ്മൂട്ടി ചിത്രം ഫേസ് ടു ഫേസ് എന്നീ സിനിമകളിൽ നായിക കൂടിയാണ് രാഗിണി. മുൻ മിസ് ഇന്ത്യ കന്നഡ നടിയും മോഡലുമായ രാഗിണി മുൻ ഫെമിന മിസ് ഇന്ത്യ കൂടിയാണ്. 2009-ൽ വീര മടകരി എന്ന സിനിമയിലൂടെ കന്നഡ സിനിമയിൽ അരങ്ങേറി. രാഗിണി ഐ.പി.എസ് അടക്കമുള്ള സാന്റൽവുഡ് സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
നഗരത്തിലെ മുന്തിയ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് സിനിമാമേഖലയിലുള്ളവർക്ക് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്. മയക്കുമരുന്ന് കടത്തിന് ഇവർ എല്ലായ്പ്പോഴും ആശ്രയിച്ചിരുന്നത് ഡാർക്ക് വെബിനെയാണ്. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്ന് ഡാർക്ക് നെറ്റിലൂടെ ബംഗളൂരു, മുബൈ, ഗോവ, ഡൽഹി എന്നിവിടങ്ങളിലേക്ക് എയർകാർഗോ വഴിയും മയക്കുമരുന്ന് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിലും രാഗിണി പങ്കാളിയാണെന്ന സൂചനയും സെൻട്രൽ ക്രൈംബ്രാഞ്ച് പുറത്തുവിട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ