ഒന്നാം ഭാഗത്തിൽ കൈനാസ് മോട്ടിവാലയും രണ്ടാം ഭാഗത്തിൽ സണ്ണി ലിയോണും ഹോട്ടായി ഹിറ്റാക്കി മാറ്റിയ രാഗിണി എംഎംഎസിന്റെ മൂന്നാം ഭാഗം വരുന്നു. കരിഷ്മ ശർമ നായികയായ മൂന്നാം ഭാഗത്തിന്റെ മോഷൻ പോസ്റ്ററുകൾ തന്നെ ഹിറ്റായി.രാഗിണി എംഎംഎസ് 2.2 എന്ന പേരിലാണ് മടങ്ങിവരവ്.

ഏക്താ കപൂറാണ് മൂന്നാം ഭാഗത്തിന്റെ നിർമ്മാണവും സംവിധാനവും.ഇറോട്ടിക് ത്രില്ലറിന്റെ ആദ്യ ഭാഗം 2011ലാണ് പുറത്തിറങ്ങിയത്. കരിനാസ് മോട്ടിവാലയ്‌ക്കൊപ്പം രാജ്കുമാർ റാവുവായിരുന്നു പ്രധാന താരം. 2014ലാണ് സണ്ണി ലിയോണും സാഹിൽ പ്രേമും പ്രധാന കഥാപാത്രങ്ങളായി ഇതിന്റെ രണ്ടാം ഭാഗവുമെത്തിയത്.

രാഗിണി എംഎംഎസ് 2.2ൽ സിദ്ധാർത്ഥ് ഗുപ്തയാണ് കരിഷ്മയുടെ നായികയാവുന്നത്. ഇരുവരുടെയും അർദ്ധനഗ്‌ന ചിത്രങ്ങളുമായാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.സക്്‌സിയർ ദാൻ ബിഫോർ സകേരിയർ താൻ ബിഫോർ സ്റ്റേട്യൂൺഡ് എന്ന ടാഗ്ലൈനിലാണ് പോസ്‌റററുകൾ പുറത്തിറക്കിയിരിക്കുന്നത്.