തിരുവനന്തപുരം: പുതിയ ജീവിത പങ്കാളിയെന്ന വാർത്ത നിഷേധിച്ച് രഹ്നാഫാത്തിമ.ഫേസ്‌ബുക്ക് കുറിപ്പിലുടെയാണ് ഇത് സംബന്ധിച്ച് രഹ്നഫാത്തിമ വിശദീകരണം നൽകിയത്. രഹനാഫാത്തിമ ഇപ്പോൾ ഒറ്റക്കാണ്, ഒറ്റയ്ക്ക് തന്നെ ഫൈറ്റ് ചെയ്തു മുന്നോട്ടു പോകാൻ ആണ് എനിക്ക് താല്പര്യമെന്നും അവർ പറയുന്നു.സ്ത്രീകൾക്ക് ഒറ്റയ്ക്ക് ജീവിക്കാനും പറ്റും, എന്നും, എല്ലായിപ്പോഴും സ്ത്രിയെ സംരക്ഷിക്കാൻ ഒരു പങ്കാളി വേണമെന്ന പൊതുബോധമാണ് മാറേണ്ടത്.എന്റെ കുട്ടികളുടെ അച്ഛൻ മനോജ് കെ ശ്രീധരാണെന്നും ആസ്ഥാനം മറ്റാർക്കും കൊടുക്കാൻ താൻ താൽപ്പര്യപ്പെടുന്നില്ലെന്നും രഹ്നഫാത്തിമ കുറിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

രഹനാഫാത്തിമ ഇപ്പോൾ ഒറ്റക്കാണ്, ഒറ്റയ്ക്ക് തന്നെ ഫൈറ്റ് ചെയ്തു മുന്നോട്ടു പോകാൻ ആണ് എനിക്ക് താല്പര്യം.സ്ത്രീകൾക്ക് ഒറ്റയ്ക്ക് ജീവിക്കാനും പറ്റും, എന്നും, എല്ലായിപ്പോഴും സ്ത്രിയെ സംരക്ഷിക്കാൻ ഒരു പങ്കാളി വേണമെന്ന പൊതുബോധമാണ് മാറേണ്ടത്. രഹന ഫാത്തിമ ഇപ്പോഴും ഒറ്റയ്ക്കാണ് സമൂഹത്തിനോടും ജീവിതത്തിനോടും ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യവും മാനസികാവസ്ഥയും (എനിക്ക് വാടകയ്ക്ക് വീട് കിട്ടുന്നില്ല , വാടക കൊടുക്കാൻ കൈയിൽ കാശുമില്ല, ജോലിയില്ല, കേസുകൾ, മുന്നോട്ടുള്ള നിലനിൽപ്പ്) കാരണം ഒരു സുഹൃത്തിന്റെ വീട്ടിൽ അവരുടെ ഫാമിലിയുടെ കൂടെ ജീവിക്കുന്നത് വലിയൊരു ആശ്വാസമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതെ നിവർത്തിയുള്ളു. അത് ജീവിതകാലം മുഴുവൻ അല്ല, സ്വന്തമായി ഒരു വരുമാനം ഉണ്ടാകുന്നവരെ ഒരു സുഹൃത്തിന്റെ സഹായം തേടുന്നു അത്രമാത്രം.

2002 ഏപ്രിലിൽ ആണ് എന്റെ അബ്ബ മരിക്കുന്നത്. അതിനുശേഷം ഇത് വരെ എന്റെ അമ്മ ഒറ്റയ്ക്ക് ഒരാളുടെയും ആശ്രയം ഇല്ലാതെയാണ് ജീവിച്ചത്. നമ്മുടെ ചുറ്റും നോക്കിയാൽ അദ്വാനിച്ചു ഒറ്റയ്ക്ക് ജീവിക്കുന്നതും, ഒറ്റയ്ക്ക് കുട്ടികളെ നോക്കി ജീവിക്കുന്നതുമായ സ്ത്രീകളെ കാണാൻ പറ്റും. എന്നാൽ അദ്വാനിക്കാൻ മനസുണ്ടായിട്ടും, ഒരു ജോലി കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ പലരുടെയും സഹായം എനിക്ക് കിട്ടിയിട്ടുണ്ട്. മുൻവിധികൾ ഇല്ലാതെ മുതലെടുപ്പ് നടത്താതെ കൂടെ നിൽക്കുന്നവരുടെ ഒപ്പം നിൽക്കാനാണ് എനിക്ക് താല്പര്യം.

അല്ലാതെ ഒരു സുഹൃത്തിനൊപ്പം ഒരു വീട്ടിൽ താമസിച്ചാൽ അവരുടെ ജീവിതപങ്കാളി ആകും എന്നാ തരത്തിൽ ഉള്ള വിലയിരുത്തൽ കാണുമ്പോൾ ചില ആളുകളോട് സഹതാപം തോന്നുന്നു.ഞാൻ എന്റെ കുട്ടികളുടെ അച്ഛന്റെ സ്ഥാനം മറ്റാർക്കും കൊടുക്കാൻ താൽപ്പര്യപെടുന്നില്ല, അവരുടെ അച്ഛൻ അന്നും ഇന്നുംമനോജ് കെ ശ്രീധർ എന്നാ വ്യക്തിത്തന്നെയാണ്. എന്നാൽ രഹന ഫാത്തിമ എന്നാ വ്യക്തിക്കു ഒറ്റയ്ക്ക് മുന്നോട്ടു പോകാൻ ആണ് ആഗ്രഹം ഇനി ഏതെങ്കിലും ഒരു സാഹചര്യത്തിൽ എനിക്കൊരു പങ്കാളി ഉണ്ടായാൽ, ഇതിൽ കൂടെ തന്നെ ഞാൻ എല്ലാവരെയും അറിയിക്കുന്നതാണ്. അതുവരെ ഊഹാപോഹങ്ങൾക്കും സത്യവിരുദ്ധമായ വാർത്തകൾക്കും എന്റെ സുഹൃത്തുക്കൾ ചെവികൊടുക്കാതെ ഇരിക്കും എന്നാണ് എന്റെ പ്രതീക്ഷ.

നേരത്തെ രഹന ഫാത്തിമയുടെ മുൻ പങ്കാളി മനോജ് കെ ശ്രീധറിന്റെ പുതിയ കൂട്ടുകാരി അഞ്ജലി രഹന ഫാത്തിമയുടെ പങ്കാളി വർക്കിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഫേസ്‌ബുക്ക് കുറിപ്പിട്ടിരുന്നു.ഇതിനെ തുടർന്നാണ് രഹന ഫാത്തിമയ്ക്ക് പുതിയ ജീവിത പങ്കാള് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

 

ഇ വർഷം ആദ്യമാണ് മനോജ് കെ ശ്രീധരും രഹനയും വേർപിരിഞ്ഞത്.മനോജ് ശ്രീധർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതും. ലിവിങ് ടുഗദർ സങ്കൽപത്തിൽ ജീവിതം തുടങ്ങിയ തങ്ങൾ ക്രമേണ ഭാര്യ - ഭർതൃബന്ധത്തിലേക്ക് തന്നെ എത്തിച്ചേർന്നെന്ന് മനോജ് കുറിച്ചു. കുട്ടികളും മാതാപിതാക്കളും തങ്ങളും ചേർന്ന കുടുംബ പശ്ചാത്തലത്തിൽ നമ്മുടെ റോളുകൾ മറ്റൊന്നുമല്ലെന്നും മനോജ് വ്യക്തമാക്കിയിരുന്നു.

കുട്ടികളുടെ കാര്യങ്ങൾ ഉൾപ്പെടെയുള്ള കൂട്ട് ഉത്തരവാദിത്തം എല്ലാം ഒന്നിച്ചു മുന്നോട്ട് പോകുവാനും ധാരണയായി. ബന്ധം പിരിയുന്നു എന്ന് പറയുമ്പോൾ അവിടെ പാർട്ണർഷിപ് പിരിയുന്നു, പരസ്പരമുള്ള അധികാരങ്ങൾ ഇല്ലാതാകുന്നു എന്ന് മാത്രമാണ് ഞങ്ങൾ മന:സ്സിലാക്കുന്നത്. കുംടുംബം എന്ന സങ്കൽപ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികൾ എന്ന ആശയത്തിന് നിലനിൽപ്പില്ലെന്നുമാണ് മനോജ് അന്ന് പറഞ്ഞത്.