രു കാലത്ത് മലയാളത്തിലെ യുവതാരമായി തിളങ്ങി നിന്ന റഹ്മാനും അന്നത്തെ സൂപ്പർ നായികയായിരുന്ന അമലയുമായുള്ള പ്രണയം മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചതമാണ്. അമലയുമായുള്ള പ്രണയകാര്യം റഹ്മാനും മുമ്പ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഇരുവരും പിരിയാനുള്ള കാര്യം വീട്ടുകാരുടെ നിർബന്ധമായിരുന്നില്ല എന്നാണ് റഹ്മാൻ അടുത്തിടെ വ്യക്തമാക്കി.

തന്റെ തുറന്ന സംസാരപ്രകൃതമാണു തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയത് എന്നു റഹ്മാൻ പറയുന്നു. സിനിമയിൽ രണ്ടു പേർക്കും തിരക്കു കൂടിയപ്പോൾ ബന്ധത്തിന്റെ സീരിയസ് വിട്ടു പോയി എന്നു റഹ്മാൻ പറയുന്നു. ഒരു വർഷം 18 സിനിമകൾ വരെ ചെയ്തിരുന്നു, അത് ഒരു ഇൻഫാക്ക്ച്ചേഷനായിരുന്നു എന്നും റഹ്മാൻ പറഞ്ഞു.

തമിഴിൽ ഒരു സിനിമയിൽ ഒന്നിച്ചഭിനയിച്ചപ്പോഴായിരുന്നു ഇരുവരും തമ്മിൽ അടുത്തത്. പിന്നീട് പ്രണയമായി അത് വളർന്നു. പക്ഷെ ആ പ്രണയത്തിന് അധികം ആയുസില്ലായിരുന്നു. അമലയെ കൂടാതെ അക്കാലത്ത് റഹ്മാനൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞവരിൽ പ്രധാനികൾ രോഹിണിയും ശോഭനയുമായിരുന്നു.