- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനു ജൂബി പറയുന്നത് കള്ളം, സീരിയൽ നടിക്കൊപ്പം വന്നവർ ജോലിക്കാരൻ പയ്യനോട് കേട്ടലറയ്ക്കുന്ന ഭാഷയിൽ തെറിവിളിച്ചു; ഒരു പെൺകുട്ടിയും കൂടെയുള്ളവരും വെയ്റ്ററോട് കയർത്തു സംസാരിച്ചു; ഭക്ഷണം കഴിക്കാനെത്തിയവരിൽ ചിലർ രംഗം മൊബൈലിൽ പകർത്തി: റഹ്മത്ത് ഹോട്ടലിൽ 'ബിരിയാണി തല്ലിൽ' മറുവാദമുയർത്തി ദൃക്‌സാക്ഷി
കോഴിക്കോട്: കോഴിക്കോട് റഹ്മത്ത് ഹോട്ടലിൽ ബിരിയാണി കഴിക്കാൻ എത്തിയ വേളയിൽ സീരിയൽ നടി അനു ജൂബിയും സുഹൃത്തുക്കളും വെയ്റ്ററെ മർദ്ദിച്ചെന്ന സംഭവത്തിൽ മറുവാദം ഉന്നയിച്ച് ദൃക്‌സാക്ഷിയായ യുവാവ് രംഗത്ത്. തനിക്കെതിരായ ആരോപണങ്ങൾ തള്ളിക്കൊണ്ട് അനു ജൂബി അന്ന് സംഭവിച്ചത് എന്താണെന്ന് മറുനാടൻ മലയാൡയോട് വ്യക്തമാക്കിയിരുന്നു. അര മണിക്കൂർ കാത്തിരുത്തിയ ശേഷം മട്ടൻ ബിരിയാണി ഇല്ലെന്ന് പറഞ്ഞപ്പോഴാണ് പ്രശ്‌നമുണ്ടായതെന്നാണ് അനു പറഞ്ഞിരുന്നത്. തങ്ങളുടെ ഭാഗത്തല്ല, ഹോട്ടൽ ജീവനക്കാരുടെ ഭാഗത്താണ് പ്രശ്‌നമെന്നുമാണ് അവർ വ്യക്തമാക്കിയിരുന്നത്. എന്നാൽ സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്തല്ല പിഴവെന്ന് പറഞ്ഞ് ദൃക്‌സാക്ഷി എന്നവകാശപ്പെടുന്നയൾ രംഗത്തെത്തി. മലാപ്പറമ്പ് സ്വദേശിയായ നജീബ് എന്നയാളാണ് സംഭവം വിശദീകരിച്ച രംഗത്തെത്തിയത്. നജീബിന്റെ വിശദീകരണം രാഷ്ട്രദീപിക സായാഹ്ന് പത്രമാണ് പുറത്തുവിട്ടത്. പത്രത്തോട് നജീബ് പറയുന്നത് ഇങ്ങനെയാണ്: ഇടയ്ക്കൊക്കെ റഹ്മത്ത് ഭക്ഷണം കഴിക്കാൻ പോകുന്നത് ഞങ്ങൾ സുഹൃത്തുക്കളുടെ പതിവാണ്. കോഴിക്കോട്ട് ടൗണിൽ തന്
കോഴിക്കോട്: കോഴിക്കോട് റഹ്മത്ത് ഹോട്ടലിൽ ബിരിയാണി കഴിക്കാൻ എത്തിയ വേളയിൽ സീരിയൽ നടി അനു ജൂബിയും സുഹൃത്തുക്കളും വെയ്റ്ററെ മർദ്ദിച്ചെന്ന സംഭവത്തിൽ മറുവാദം ഉന്നയിച്ച് ദൃക്‌സാക്ഷിയായ യുവാവ് രംഗത്ത്. തനിക്കെതിരായ ആരോപണങ്ങൾ തള്ളിക്കൊണ്ട് അനു ജൂബി അന്ന് സംഭവിച്ചത് എന്താണെന്ന് മറുനാടൻ മലയാൡയോട് വ്യക്തമാക്കിയിരുന്നു. അര മണിക്കൂർ കാത്തിരുത്തിയ ശേഷം മട്ടൻ ബിരിയാണി ഇല്ലെന്ന് പറഞ്ഞപ്പോഴാണ് പ്രശ്‌നമുണ്ടായതെന്നാണ് അനു പറഞ്ഞിരുന്നത്. തങ്ങളുടെ ഭാഗത്തല്ല, ഹോട്ടൽ ജീവനക്കാരുടെ ഭാഗത്താണ് പ്രശ്‌നമെന്നുമാണ് അവർ വ്യക്തമാക്കിയിരുന്നത്. എന്നാൽ സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്തല്ല പിഴവെന്ന് പറഞ്ഞ് ദൃക്‌സാക്ഷി എന്നവകാശപ്പെടുന്നയൾ രംഗത്തെത്തി. മലാപ്പറമ്പ് സ്വദേശിയായ നജീബ് എന്നയാളാണ് സംഭവം വിശദീകരിച്ച രംഗത്തെത്തിയത്. നജീബിന്റെ വിശദീകരണം രാഷ്ട്രദീപിക സായാഹ്ന് പത്രമാണ് പുറത്തുവിട്ടത്.
പത്രത്തോട് നജീബ് പറയുന്നത് ഇങ്ങനെയാണ്: ഇടയ്ക്കൊക്കെ റഹ്മത്ത് ഭക്ഷണം കഴിക്കാൻ പോകുന്നത് ഞങ്ങൾ സുഹൃത്തുക്കളുടെ പതിവാണ്. കോഴിക്കോട്ട് ടൗണിൽ തന്നെയാണ് ഞാൻ ജോലി ചെയ്യുന്നത്. അന്നും പതിവുപോലെ ഞങ്ങൾ ഹോട്ടലിലെത്തി. ഭാഗ്യവശാൽ സീറ്റ് കിട്ടി. ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് രണ്ടു സീറ്റിനപ്പുറത്തുള്ള ടേബിളിൽ നിന്ന് വലിയ വാക്വാദം കേൾക്കുന്നത്. നോക്കുമ്പോൾ ഒരു പെൺകുട്ടിയും കൂടെയുള്ളവരും വെയ്റ്ററോട് കയർക്കുകയാണ്. 20-23 വയസ് മാത്രമുള്ള ജോലിക്കാരൻ പയ്യനോട് കേട്ടലറയ്ക്കുന്ന ഭാഷയിലാണ് ആ പെൺകുട്ടിയുടെ കൂടെ വന്നവർ സംസാരിക്കുന്നത്.
ഈ സമയം ഹോട്ടലിന്റെ ചുമതലയുള്ള വ്യക്തിയാണോ എന്നറിയില്ല ഒരാൾ വന്ന് ഇവരെ ആശ്വസിപ്പിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ വന്നവരിൽ ചിലർ ഇതെല്ലാം മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. ഓഫീസിൽ ചെല്ലേണ്ട സമയമായതിനാൽ ഞങ്ങൾ അപ്പോൾ തന്നെ അവിടെനിന്ന് ഇറങ്ങുകയും ചെയ്തു. പിന്നീടാണ് ചാനലുകളിലും ഫേസ്‌ബുക്കിലും ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നത്- നജീബ് പറയുന്നു.
അതേസമയം സംഭവത്തെ കുറിച്ച് അനു ജൂബി മറുനാടൻ മലയാളിയോട് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു:
പിറന്നാൾ ആഘോഷിക്കാനായിട്ടാണ് കൂട്ടുകാർക്കും ഡ്രൈവർക്കുമൊപ്പം കോഴിക്കോട് റഹ്മത് ഹോട്ടലിലെത്തിയത്. അവിടെയുള്ള ഭക്ഷണം വളരെ രുചികരമാണ് എന്നതും കൊണ്ടാണ് അങ്ങോട്ട് പോയത്. അവിടെ എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ ടേബിൾ ഒന്നും തന്നെ ഒഴിവുണ്ടായിരുന്നില്ല. ഞാനും സുഹൃത്ത് മുനീസയും അകത്ത് ഒരു കസേരയിൽ ഇരിക്കുകയായിരുന്നു. കൂട്ടുകാർ സീറ്റ് കിട്ടാത്തതുകൊണ്ട് പുറത്ത് നിൽക്കുകയായിരുന്നു. ബിരിയാണി ഓർഡർ ചെയ്തിരുന്നു. ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ വെയ്റ്റർ വന്ന് മട്ടൻ ഐറ്റംസ് ഒന്നും തന്നെ ഇല്ലെന്ന് അറിയിച്ചു. നിങ്ങൾക്ക് ഇത് നേരത്തെ പറഞ്ഞുകൂടായിരുന്നോ എന്ന് ഞങ്ങൾ ചോദിച്ചു. ഭക്ഷണത്തിനായി അരമണിക്കൂറായി കാത്തിരിക്കുകയല്ലേ എന്ന് ചോദിച്ചപ്പോൾ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് പറഞ്ഞ് അയാൾ കയർത്ത് സംസാരിക്കുകയായിരുന്നു. ഓർഡർ എടുക്കുന്ന സമയത്ത് പോലും ഭക്ഷണം വൈകുമെന്ന് പറഞ്ഞിരുന്നില്ല.
ഹോട്ടലിൽ എത്തിയവരോട് മോശമായി പെരുമാറിയ വെയ്റ്ററെ കൂട്ടുകാർ മാനേജറുടെ റൂമിലേക്ക് പിടിച്ചു കൊണ്ട് പോകുന്ന സമയത്താണ് എനിക്ക് സമീപം നിന്ന ഒരാൾ മോശമായി സംസാരിച്ചത്. നീ എന്തൊരു ചരക്കാണെടീ.. എന്നാണ് അവൻ പറഞ്ഞത്. ഇങ്ങനെയൊരു കാര്യം കേട്ടാൽ ഏത് പെണ്ണും തിരിച്ച് പ്രതികരിക്കും. അത്തരത്തിലൊരു ഡയലോഗ് കേട്ടപ്പോൾ അത് നിന്റെ അമ്മയോട് പറഞ്ഞാൽ മതി എന്ന് തിരിച്ച് പറഞ്ഞു. ഈ പ്രശ്‌നത്തിൽ ഇടപെട്ട കൂടെയുണ്ടായിരുന്ന സുഹൃത്ത് മുനീസയോട് അയാൾ മോശമായി പെരുമാറുകയും അവളെ മർദ്ദിക്കുകയും ചെയ്തു. എന്നാൽ വാർത്ത വന്നത് ഞാൻ മർദ്ദിച്ചുവെന്നും മട്ടൻ ബിരിയാണി കിട്ടാത്തതുകൊണ്ട് ബഹളം വെച്ചുവെന്നുമാണ്. ഇതിൽ പരാതിപെടാനാണ് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ ഇതിന് പിന്നാലെ അവിടെ ഹോട്ടലിൽ വെച്ച് പ്രശ്‌നമുണ്ടാക്കിയയാൾ തന്നെ മർദ്ദിച്ചുവെന്ന് പറഞ്ഞ് സ്്‌റ്റേഷനിലെത്തി. ഇയാൾ അവിടത്തെ ഒരു സി.പി.എം നേതാവിന്റെ സഹോദരനാണെന്ന് ചില മാധ്യമ പ്രവർത്തകർ പറഞ്ഞാണ് അറിഞ്ഞത്.
സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാരുടെ പെരുമാറ്റം വളരെ മോശമായിരുന്നു. ഒരു വനിതാ പൊലീസുകാരിയും മറ്റൊരു പൊലീസുകാരനും മോശമായാണ് സംസാരിച്ചത്. അവർ എന്നെ മർദ്ദിക്കുകയും ചെയ്തു. ഞാൻ പോയത് എന്റെ പിറന്നാൾ ആഘോഷിക്കാനാണ്. പ്രശ്‌നങ്ങളുണ്ടാക്കാനല്ല അവിടെ പോയത് പക്ഷേ പൊലീസിൽ നിന്നുള്ള പെരുമാറ്റം കണ്ടാൽ എന്തോ പീഡനക്കേസിന് കൊണ്ടുവന്നത് പോലെയായിരുന്നു. ഒരു പൊലീസുകാരൻ സ്റ്റേഷനിൽ വെച്ച് പറഞ്ഞത് നിന്നെ കണ്ടാൽ ---- ഒന്ന്.. തോന്നാത്തത് എന്നായിരുന്നു. എന്തോ സ്‌കൂൾ കുട്ടികളെ കൊണ്ട് പോകുന്നത് പോലെ വീട്ടുകാർ വന്നാലെ വിടുകയുള്ളൂ എന്നൊക്കെ പറയുകയായിരുന്നു.
ഞാൻ മദ്യപിച്ചുവെന്ന് പറയുന്ന പൊലീസ് മെഡിക്കൽ എടുക്കുകയോ അത് തെളിയിക്കുന്ന ടെസ്റ്റുകൾ നടത്തുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. ഇത്രയും മോശമായി പെരുമാറിയിട്ടും എല്ലായിടത്തും റിപ്പോർട്ടുകൾ വന്നത് എനിക്ക് എതിരായിട്ടാണ്. ഞാൻ എന്തോ ഒരു വലിയ തെറ്റ് ചെയ്തപോലെയാണ് എന്റെ ഫോണിൽ വിളിച്ച് പലരും സംസാരിച്ചത്. അതുകൊണ്ടാണ് ഇപ്പോൾ കാര്യങ്ങൾ പുറത്ത് പറയാൻ തയ്യാറായി മുന്നോട്ട് വന്നത്. എന്റെ ഫോണൊക്കെ പൊലീസുകാർ വാങ്ങി പരിശോധിക്കുകയും ചെയ്തിരുന്നു, അതിന്റെ ആവശ്യം എന്താണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല? പരാതിക്കാരുടെ മുഖത്ത് നോക്കി പച്ചയ്ക്ക് കേട്ടാൽ അറയ്ക്കുന്ന ഭാഷ പറയുന്ന ഇതാണോ ജനമൈത്രി പൊലീസ് സ്റ്റേഷൻ?
സ്റ്റേഷനിൽ ക്യാമറ ഇല്ലാതിരുന്ന സ്ഥലത്ത് വച്ചാണ് ഇത്രയും മോശമായി പൊലീസ് പെരുമാറിയത്. അവിടെ ഭക്ഷണം കഴിക്കാൻ വന്ന ഒരാളുടെ വാക്കുകേട്ടാണ് പൊലീസ് ഇങ്ങനെ പെരുമാറിയത്. ഞങ്ങൾ കുടിച്ചിട്ടാണോ വന്നത് എന്ന് പറയാൻ അയാൾക്ക് എങ്ങനെ കഴിയും അയാൾക്ക്. അയാൾ കണ്ടിട്ടുണ്ടോ അത്. എന്തായാലും പ്രശ്‌നം ഇത്രയും വഷളായതിനാൽ തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകും. ഇവർക്കെതിരെയെല്ലാം മാനനഷ്ടക്കേസ് കൊടുക്കും. പിന്നെ വാർത്ത വന്നതിന് പിന്നാലെ ചിലർ സോഷ്യൽ മീഡിയയിൽ ഇവളല്ലേ അവൾ എന്ന് ചോദിച്ച് എന്റെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിച്ചിരുന്നു. ഇവർക്കെതിരെയും നിയമനടപടി സ്വീകരിക്കും.