- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസക്ക് സാറെ, ലേശം ചോറ് കൂടി! കഴിക്കുന്നത് സിപിഎം ആണെങ്കിലും വിശപ്പ് അടങ്ങുന്നത് ബിജെപിയുടേതാണ്; എൻഡിഎ കൺവീനറുടെ വീട്ടിലെ ഊണിൽ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: വൈപ്പിൻ നിയോജക മണ്ഡലം എൻഡിഎ കൺവീനർ രജ്ഞിത്ത് രാജ്വിയുടെ വീട്ടിൽ തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത അത്താഴ വിരുന്ന് വിവാദമാകുകയാണ്. സംഭവത്തിൽ സിപിഎം-ബിജെപി ബന്ധം ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.
കേരളത്തിൽ അത്താഴ വിരുന്നുകൾ കൂടിവരികയാണെന്നും കഴിക്കുന്നത് സിപിഐഎം ആണെങ്കിലും വിശപ്പ് അടങ്ങുന്നത് ബിജെപിക്കാണെന്ന് രാഹുൽ പരിഹസിച്ചു. ഇത്തരം കൂടിക്കാഴ്ച്ചകൾ മുമ്പ് ഡൽഹിയിലും നടന്നിട്ടുണ്ടെന്നും അന്നതിൽ ശ്രീ അ ആ വാജ്പെയിയും, ശ്രീ L K അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് EMS നമ്പൂതിരിപ്പാടും, സഖാവ് ഇ രാജേശ്വര റാവുവുമൊക്കെ ആയിരുന്നു.ഭാഗമായിരുന്നതെന്നും രാഹുൽ വിമർശിച്ചു.
പ്രതികരണത്തിന്റെ പൂർണരൂപം:
'തെരഞ്ഞെടുപ്പ് കാലത്ത്, വൈപ്പിനിലെ ചഉഅ കൺവീനറുടെ വീട്ടിൽ മുതിർന്ന ഇജകങ നേതാവ് ശ്രീ തോമസ് ഐസക്ക് അത്താഴത്തിനെത്തിയ വാർത്ത കണ്ടു. ഇത്തരം 'ഒത്തുകൂടലുകൾ' മുൻപ് ഡൽഹിയിലുമുണ്ടായിട്ടുണ്ട്, അന്നതിന്റെ ഭാഗമായത് ശ്രീ അ ആ വാജ്പെയിയും, ശ്രീ ഘ ഗ അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് EMS നമ്പൂതിരിപ്പാടും, സഖാവ് ഇ രാജേശ്വര റാവുവുമൊക്കെ ആയിരുന്നു.
അത്തരം കൂടിച്ചേരലുകൾ കൊണ്ട് ആഖജ യുടെ സ്വീകാര്യത 'പിന്നോക്ക സമുദായങ്ങളിൽ' വർദ്ധിപ്പിച്ചുവെന്ന് ഗോവിന്ദാചാര്യ തന്നെ സാക്ഷിപ്പെടുത്തിയിട്ടുണ്ട്..
കേരളത്തിലും അത്താഴ വിരുന്നുകൾ കൂടുകയാണ്... കഴിക്കുന്നത് CPIM ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് BJP യുടേതാണ്. ഐസക്ക് സാറെ, ലേശം ചോറ് കൂടി!'
മറുനാടന് ഡെസ്ക്