- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാഫേൽ യുദ്ധവിമാന കരാറിൽ മോദി റിലയൻസിന് വേണ്ടി മാറ്റം വരുത്തിയെന്ന് രാഹുൽ; ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് മോദിക്കും അമിത്ഷായ്ക്കുമെതിരെ അഴിമതി ആരോപണങ്ങൾ ഉയർത്തി കോൺഗ്രസ് ഉപാധ്യക്ഷൻ; രാജ്യസുരക്ഷയ്ക്ക് വീഴ്ചയുണ്ടാക്കി കോർപ്പറേറ്റുകൾക്ക് മോദി സഹായം ചെയ്യുന്നെന്നും ആക്ഷേപം
ന്യൂഡൽഹി: ഒരു വ്യവസായിയുടെ താൽപര്യമനുസരിച്ചാണ് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റങ്ങൾ വരുത്തിയതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഫ്രാൻസിലെ ദസോൾട്ട് ഏവിയേഷനും റിലയൻസ് ഡിഫൻസും ചേർന്നുള്ള സംരംഭമാണ് റാഫേൽ. പ്രധാനമന്ത്രി മോദിയുടെ മുതലാളിത്ത സൗഹൃദമാണ് റാഫേൽ കരാറിന് പിന്നിലെന്ന് നിരന്തരം ട്വീറ്റുകളിലൂടെയും പിന്നീട് പൊതുവേദിയിലും രാഹുൽ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഇത്തരത്തിൽ മോദി-കോർപ്പറേറ്റ് ബന്ധത്തിൽ ചോദ്യങ്ങളുന്നയിക്കാൻ മാധ്യമങ്ങൾ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് ദേശീയ അൺഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസിന്റെ (എഐയുഡബ്ല്യൂസി) ഉദ്ഘാടനച്ചടങ്ങിൽ സംസാരിവെ കോൺഗ്രസ് ഉപാധ്യക്ഷൻ ചോദിച്ചു. അമിത് ഷായുടെ മകൻ ജയ്ഷായുടെ കമ്പനിയെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് ചോദിക്കാത്തതെന്താണെന്നും രാഹുൽ ചോദിച്ചു. നിങ്ങൾ എന്നോടു ചോദിക്കുന്ന എന്തിനും ഞാൻ മറുപടി നൽകുമെന്ന് വ്യക്തമാക്കിയാണ് മോദിക്കും അമിത്ഷായ്ക്കും എതിരായ രാഹുലിന്റെ നീക്കങ്ങൾ. 58,000 കോടി രൂപയുടേത
ന്യൂഡൽഹി: ഒരു വ്യവസായിയുടെ താൽപര്യമനുസരിച്ചാണ് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റങ്ങൾ വരുത്തിയതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.
ഫ്രാൻസിലെ ദസോൾട്ട് ഏവിയേഷനും റിലയൻസ് ഡിഫൻസും ചേർന്നുള്ള സംരംഭമാണ് റാഫേൽ. പ്രധാനമന്ത്രി മോദിയുടെ മുതലാളിത്ത സൗഹൃദമാണ് റാഫേൽ കരാറിന് പിന്നിലെന്ന് നിരന്തരം ട്വീറ്റുകളിലൂടെയും പിന്നീട് പൊതുവേദിയിലും രാഹുൽ ആരോപണം ഉന്നയിച്ചിരിക്കുകയാണ്.
ഇത്തരത്തിൽ മോദി-കോർപ്പറേറ്റ് ബന്ധത്തിൽ ചോദ്യങ്ങളുന്നയിക്കാൻ മാധ്യമങ്ങൾ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് ദേശീയ അൺഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസിന്റെ (എഐയുഡബ്ല്യൂസി) ഉദ്ഘാടനച്ചടങ്ങിൽ സംസാരിവെ കോൺഗ്രസ് ഉപാധ്യക്ഷൻ ചോദിച്ചു. അമിത് ഷായുടെ മകൻ ജയ്ഷായുടെ കമ്പനിയെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് ചോദിക്കാത്തതെന്താണെന്നും രാഹുൽ ചോദിച്ചു. നിങ്ങൾ എന്നോടു ചോദിക്കുന്ന എന്തിനും ഞാൻ മറുപടി നൽകുമെന്ന് വ്യക്തമാക്കിയാണ് മോദിക്കും അമിത്ഷായ്ക്കും എതിരായ രാഹുലിന്റെ നീക്കങ്ങൾ.
58,000 കോടി രൂപയുടേതാണു റഫേൽ ഇടപാട്. കരാറനുസരിച്ചുള്ള ആദ്യ വിമാനം 2019ൽ വ്യോമസേനയ്ക്കു ലഭിക്കും. കഴിഞ്ഞവർഷമാണ് റിലയൻസ് ഡിഫൻസും ദസാൾട്ട് ഏവിയേഷനും കരാറിൽ ഒപ്പിട്ടത്. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭമായാണ് കേന്ദ്രസർക്കാർ ഈ കരാറിനെ കാണുന്നത്. അതേസമയം അനിൽ അംബാനിയുടെ കമ്പനിക്ക് ഇത്തരത്തിൽ ഒരു കരാർ നൽകിയത് രാജ്യതാൽപര്യത്തിന് എതിരാണെന്ന വാദമാണ് കോൺഗ്രസ് ഉയർത്തുന്നത്.
പൊതുജനങ്ങൾക്ക് നഷ്ടങ്ങളുണ്ടാക്കിയും ദേശീയ താൽപര്യങ്ങളിലും സുരക്ഷയിലും വിട്ടുവീഴ്ച വരുത്തിയും കേന്ദ്രം മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നു കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം ബിജെപി തള്ളി. അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ ചോദ്യം ചെയ്തതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് ബിജെപി ആരോപിച്ചു.
അതിനിടെ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിന്റെ പൊതുതാൽപര്യങ്ങൾ കേന്ദ്രം അവഗണിച്ചുവെന്ന് കോൺഗ്രസ് വക്താവ് റൺദീപ് സിങ് സുജേർവാല അറിയിച്ചു. സാങ്കേതികവിദ്യാ കൈമാറ്റത്തിൽ പൊതുമേഖലാ സ്ഥാപനത്തെ തഴഞ്ഞു റിലയൻസ് ഡിഫൻസിനെ തിരഞ്ഞെടുത്തതിൽ അഴിമതിയുണ്ടെന്നു കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
എയ്‌റോസ്‌പെയ്‌സ് മേഖലയിൽ ഒരു മുൻ പരിചയവും ഇല്ലാത്ത റിലയൻസിന് ഇത്തരമൊരു കരാർ നൽകിയതിനെയാണ് രാഹുലും കോൺഗ്രസ്സും ചോദ്യം ചെയ്യുന്നത്.