- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരിഞ്ഞ നെഞ്ചും ചെറിയ ഹൃദയവുമുള്ള വ്യക്തിയാണ് നരേന്ദ്ര മോദി; രാജ്യം നേരിടുന്നത് മോദി സൃഷ്ടിച്ച ദുരന്തം; കേന്ദ്ര സർക്കാരിൽ ജനങ്ങൾക്ക് പ്രതീക്ഷകൾ നഷ്ടപ്പെട്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്രസർക്കാരിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.കേന്ദ്ര സർക്കാരിന് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് രാഹുലിന്റെ വിമർശനം.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സ്റ്റാർട്ട് അപ് ഇന്ത്യയെ സ്വാഗതം ചെയ്യുവെങ്കിലും പിന്നാലെ വരുന്നത് ഷട്ട് അപ് ഇന്ത്യയാണെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. ' യുപിഎ സർക്കാരിന്റെ അവസാനകാലത്ത് ഏറെ കുറവുണ്ടായതായി ഞാൻ സമ്മതിക്കുന്നു. എന്നാൽ ബിജെപി സർക്കാരിൽ ഇപ്പോൾ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.സർക്കാരിന് ജനങ്ങളെ വിശ്വാസമില്ല.മൂന്നര വർഷമത്തിന് ശേഷം ജനങ്ങൾ സർക്കാരിനുള്ള വിശ്വാസം പിൻവലിച്ചിരിക്കുകയാണ്.മോദിയിലുള്ള ജനങ്ങളുടെ പ്രതീക്ഷകൾ തകർന്നിരിക്കുന്നു', രാഹുൽ പറഞ്ഞു.താജ്മഹലുമായി ബന്ധപ്പെട്ട വിവാദങ്ങൾ നോക്കിക്കണ്ട് ലോകം ചിരിക്കുകയാണ്. വിരിഞ്ഞ നെഞ്ചും ചെറിയ ഹൃദയവുമുള്ള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും രാഹുൽ പറഞ്ഞു. നോട്ട് നിരോധനത്തിനും, ജിഎസ്ടിക്കും ശേഷം സമ്പദ വ്യവസ്ഥ താറുമാറായെന്ന് ആരോപിച്ച്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്രസർക്കാരിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.കേന്ദ്ര സർക്കാരിന് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് രാഹുലിന്റെ വിമർശനം.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സ്റ്റാർട്ട് അപ് ഇന്ത്യയെ സ്വാഗതം ചെയ്യുവെങ്കിലും പിന്നാലെ വരുന്നത് ഷട്ട് അപ് ഇന്ത്യയാണെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
' യുപിഎ സർക്കാരിന്റെ അവസാനകാലത്ത് ഏറെ കുറവുണ്ടായതായി ഞാൻ സമ്മതിക്കുന്നു. എന്നാൽ ബിജെപി സർക്കാരിൽ ഇപ്പോൾ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.സർക്കാരിന് ജനങ്ങളെ വിശ്വാസമില്ല.മൂന്നര വർഷമത്തിന് ശേഷം ജനങ്ങൾ സർക്കാരിനുള്ള വിശ്വാസം പിൻവലിച്ചിരിക്കുകയാണ്.മോദിയിലുള്ള ജനങ്ങളുടെ പ്രതീക്ഷകൾ തകർന്നിരിക്കുന്നു', രാഹുൽ പറഞ്ഞു.താജ്മഹലുമായി ബന്ധപ്പെട്ട വിവാദങ്ങൾ നോക്കിക്കണ്ട് ലോകം ചിരിക്കുകയാണ്. വിരിഞ്ഞ നെഞ്ചും ചെറിയ ഹൃദയവുമുള്ള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും രാഹുൽ പറഞ്ഞു.
നോട്ട് നിരോധനത്തിനും, ജിഎസ്ടിക്കും ശേഷം സമ്പദ വ്യവസ്ഥ താറുമാറായെന്ന് ആരോപിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെയും രാഹുൽ പ്രതിക്കൂട്ടിൽ നിർത്തി.എല്ലാ പണവും കള്ളപ്പണമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.