- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തരെ രക്ഷിക്കാൻ അയ്യപ്പനെന്തെങ്കിലും 'പ്ലാൻ സി' കാണുമെന്ന് രാഹുൽ പറഞ്ഞതിന് പിന്നാലെ പ്ലാൻ എന്ന വാക്ക് മിണ്ടരുതെന്ന് അഭിഭാഷക; ടിവി പരിപാടിയിൽ പങ്കെടുത്തത് ഒഴിച്ചാൽ തനിക്കും ദീപയ്ക്കും മല്ലികയ്ക്കും മറ്റ് വിയോജിപ്പുകളില്ലെന്നും മുത്തശ്ശി; 'മീ ടൂ' ആരോപണങ്ങൾ തള്ളി വിശ്വാസ വിഷയത്തിൽ ഉറച്ച് നിന്ന് പോരാടുന്ന മകനെ ഭക്തർ പിന്തുണക്കണമെന്ന് അമ്മ മല്ലിക അന്തർജ്ജനം; കുടുംബ സമേതം രാഹുൽ ഈശ്വർ നടത്തിയ വാർത്താസമ്മേളനം അത്യന്തം നാടകീയം
കൊച്ചി: പ്ലാൻ ബിയുടെ പേരിൽ രാഹുൽ ഈശ്വർ കേസിലകപ്പെട്ടതിന്റെ പിന്നാലെ 'പ്ലാൻ സി'യെന്ന് പറഞ്ഞ രാഹുലിനെ തടഞ്ഞ് അഭിഭാഷക ശാന്തി മായാദേവി. സാധാരണ ഗതിയിൽ മാധ്യമപ്രവർത്തകരോട് തനിക്ക് പറയാനുള്ളത് നേരിട്ട് പറയുന്നതായിരുന്നു രാഹുലിന്റെ രീതി. എന്നാൽ പതിവിന് വിപരീതമായി അഭിഭാഷകയെ ഏൽപ്പിച്ച പ്രസ്താവന വഴിയാണ് ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ രാഹുൽ മാധ്യമങ്ങൾക്ക് മുൻപിലെത്തിയത്. രാഹുൽ നേരിട്ട് പ്രസ്താവന നടത്തിയാൽ ജാമ്യ വ്യവസ്ഥയ്ക്ക് എതിരാകുമെന്നതിനാലാണ് ഈ രീതിയിൽ പത്ര സമ്മേളനം നടത്തിയത്. രാഹുൽ ഈശ്വറിനും കുടുംബാംഗങ്ങൾക്കും ഒപ്പമെത്തിയ അഭിഭാഷക ശാന്തി രാഹുലിന്റെ ഭാര്യ ദീപയുടേയും അമ്മയുടേയും മുത്തശ്ശിയുടേയും പേരിൽ എഴുതിയ പ്രസ്താവനകൾ മാധ്യമ പ്രവർത്തകർ മുൻപാകെ വായിക്കുകയായിരുന്നു. തുടർന്ന് രാഹുൽ എല്ലാവരേയും പരിചയപ്പെടുത്തുകയും ചെയ്തു. അഡ്വ. ശാന്തി മായാദേവി പ്രസ്താവനകൾ വായിക്കുന്നതിനൊപ്പം തന്നെ നിയപരമായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പത്രസമ്മേളനം അവസാനിക്കുന്ന സമയത്ത് ഭക്തരെ രക്ഷിക്കാൻ അയ്
കൊച്ചി: പ്ലാൻ ബിയുടെ പേരിൽ രാഹുൽ ഈശ്വർ കേസിലകപ്പെട്ടതിന്റെ പിന്നാലെ 'പ്ലാൻ സി'യെന്ന് പറഞ്ഞ രാഹുലിനെ തടഞ്ഞ് അഭിഭാഷക ശാന്തി മായാദേവി. സാധാരണ ഗതിയിൽ മാധ്യമപ്രവർത്തകരോട് തനിക്ക് പറയാനുള്ളത് നേരിട്ട് പറയുന്നതായിരുന്നു രാഹുലിന്റെ രീതി. എന്നാൽ പതിവിന് വിപരീതമായി അഭിഭാഷകയെ ഏൽപ്പിച്ച പ്രസ്താവന വഴിയാണ് ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ രാഹുൽ മാധ്യമങ്ങൾക്ക് മുൻപിലെത്തിയത്. രാഹുൽ നേരിട്ട് പ്രസ്താവന നടത്തിയാൽ ജാമ്യ വ്യവസ്ഥയ്ക്ക് എതിരാകുമെന്നതിനാലാണ് ഈ രീതിയിൽ പത്ര സമ്മേളനം നടത്തിയത്.
രാഹുൽ ഈശ്വറിനും കുടുംബാംഗങ്ങൾക്കും ഒപ്പമെത്തിയ അഭിഭാഷക ശാന്തി രാഹുലിന്റെ ഭാര്യ ദീപയുടേയും അമ്മയുടേയും മുത്തശ്ശിയുടേയും പേരിൽ എഴുതിയ പ്രസ്താവനകൾ മാധ്യമ പ്രവർത്തകർ മുൻപാകെ വായിക്കുകയായിരുന്നു. തുടർന്ന് രാഹുൽ എല്ലാവരേയും പരിചയപ്പെടുത്തുകയും ചെയ്തു. അഡ്വ. ശാന്തി മായാദേവി പ്രസ്താവനകൾ വായിക്കുന്നതിനൊപ്പം തന്നെ നിയപരമായ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പത്രസമ്മേളനം അവസാനിക്കുന്ന സമയത്ത് ഭക്തരെ രക്ഷിക്കാൻ അയ്യപ്പന് എന്തെങ്കിലും പ്ലാൻ ഉണ്ടെന്ന് രാഹുൽ പറഞ്ഞതിന് പിന്നാലെ 'പ്ലാൻ' എന്ന വാക്ക് മിണ്ടരുതെന്ന് ശാന്തി ചിരിച്ചുകൊണ്ട് രാഹുലിനോട് പറഞ്ഞു.
രാഹുൽ ഈശ്വർ തന്റെ പൗത്രനാണെന്നും അവനിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും പൗത്രന്മാരിൽ സാമൂഹ്യ കാര്യങ്ങളിൽ ഏറ്റവും നന്നായി ഇടപെടുന്നതും താഴമൺ കടുംബാംഗവും തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യയും രാഹുൽ ഈശ്വറിന്റെ മുത്തശ്ശിയുമായ ദേവകി അന്തർജനത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ടെലിവിഷൻ പരിപാടിയിൽ രാഹുൽ പങ്കെടുത്തതുമായി തനിക്കും ദീപക്കും മല്ലികക്കും ഉള്ള വിയോജിപ്പൊഴിച്ചാൽ മറ്റു കാര്യങ്ങളിൽ തങ്ങൾ അവനൊപ്പമാണെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
രാഹുൽ ഈശ്വറിന്റെ അമ്മ മല്ലിക നമ്പൂതിരിയുടെ വാക്കുകൾ
'മകനെതിരെയുള്ള ആരോപണങ്ങൾ തള്ളുന്നു. ഒക്ടോബർ 17 ന് എന്റെ അമ്മയോടൊപ്പം എന്നെയും അറസ്റ്റ് ചെയ്തതാണ്. നവംബർ 5 ന് രാഹുലിനെ മലയിൽ എത്തിക്കാതിരിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമാണ് ഈ ആരോപണങ്ങൾ. വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ഉറച്ചു പോരാടുന്ന രാഹുലിനും ഭക്തർക്കും എല്ലാ പിന്തുണയും നൽകുന്നു''.
രാഹുൽ ഈശ്വറിനെതിരെയുള്ള മീ ടൂ ആരോപണങ്ങൾക്കു കൂടി മറുപടി പറഞ്ഞായിരുന്നു ഭാര്യ ദീപയുടെ പ്രസ്താവന. മീ ടൂ ആരോപണങ്ങൾ തള്ളുന്നു, അത് കള്ളമാണെന്നും ദീപ പ്രസ്താവനയിൽ പറഞ്ഞു. മികച്ച കുടുംബസ്ഥനും നല്ല സുഹൃത്തുമാണ് രാഹുലെന്നും പ്രസ്താവനയിൽ ദീപ കൂട്ടിച്ചേർത്തു.
മീ ടു ആരോപണങ്ങളോട് രാഹുലും പ്രതികരിച്ചു. ആരോപണം നിസാരവത്കരിക്കാൻ തയ്യാറല്ലെന്നും വ്രതമെടുത്ത് ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെത്തുന്നിടത്ത്, യുവതികൾ കൂടി പ്രവേശിച്ചാൽ മീ ടൂ ആരോപണങ്ങളുടെ ബഹളം ആയിരിക്കുമെന്നും രാഹുൽ പറഞ്ഞു.
സ്ത്രീ വിഷയത്തിൽ ആരോപണമുന്നയിച്ചാൽ പലരും പേടിക്കും, പ്രത്യേകിച്ച് മുഖ്യമന്ത്രി കടുത്ത നിലപാട് എടുത്തു നിൽക്കുന്ന സാഹചര്യത്തിൽ. നവംബർ 5 നു ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും രാഹുൽ വ്യക്തമാക്കി.
ഭക്തർക്കെതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയാണ് മീടു : രാഹുൽ
മീ ടു എന്നത് ശബരിമല ഭക്തർക്കെതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയാണ്. 'മീ ടൂ' പ്രസ്ഥാനത്തോട് വിയോജിപ്പോടു കൂടിയുള്ള യോജിപ്പുണ്ട്. എന്നാൽ എതിർപക്ഷത്തുള്ളവരെ തേജോവധം ചെയ്യാൻ അത് ദുരുപയോഗം ചെയ്യുന്നത് തരംതാണ പ്രവൃത്തിയാണെന്നും രാഹുൽ വ്യക്തമാക്കി. തനിക്കെതിരായ ആരോപണത്തെ പ്രതിരോധിച്ചത് കൂടാതെ തന്ത്രികുടുംബം രാഹുലിനെതിരെ നടത്തിയ പ്രസ്താവനയെ കുറിച്ചും അദ്ദേഹം അഭിപ്രായം പറഞ്ഞു.
തന്റെ ഭർത്താവും ദീർഘകാലം ശബരിമല തന്ത്രിയുമായിരുന്ന കണ്ഠരര് മഹേശ്വരര് രാഹുൽ ഈശ്വർ വഴിയാണ് കോടതി കേസുകളിൽ ഇടപെട്ടിരുന്നതെന്നും കാഴ്ചപ്പാടുകൾ ജനങ്ങളിലേക്ക് എത്തിച്ചിരുന്നതെന്നും ദേവകി അന്തർജനത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.