- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ നാളെയോ മറ്റന്നാളോ കൊല്ലപ്പെടുമെന്ന് ഉറപ്പാണ്; എന്റെ അച്ഛന് ദേഷ്യം വരുന്നുണ്ട്; എന്നെ തല്ലുന്നുണ്ട് ചവിട്ടുന്നുണ്ട്; എന്റെ തലയൊക്കെ എവിടെയെങ്കിലും ഇടിച്ച് ഞാൻ മരണപ്പെടാം: ജീവന് ഭീഷണി ഉണ്ടെന്ന് ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ട് രാഹുൽ ഈശ്വർ
കൊച്ചി: ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച ഹാദിയ കേസിൽ നിർണായകമാകുന്ന വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ. ഹൈക്കോടതി ഉത്തരവ് പ്രകാരം വൈക്കത്ത് സ്വന്തം വീട്ടിൽ അച്ഛന്റെയും പൊലീസിന്റെയും സംരക്ഷണയിൽ കഴിയുന്ന അഖില എന്ന ഹാദിയയുടെ വെളിപ്പെടുത്തലാണ് രാഹുൽ ഈശ്വർ ഇന്ന് പുറത്തുവിട്ടത്. തന്റെ ജീവൻ അപകടത്തിലാണെന്നും തന്നെ രക്ഷിച്ചില്ലെങ്കിൽ താൻ കൊല്ലപ്പെടുമെന്നും തന്നെ രക്ഷിച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനകം താൻ കൊല്ലപ്പെടുമെന്നും വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ ആണ് രാഹുൽ ഈശ്വർ പുറത്തുവിട്ടത്. 'ഞാൻ നാളെയോ മറ്റന്നാളോ കൊല്ലപ്പെടുമെന്ന് ഉറപ്പാണ്. എന്റെ അച്ഛന് ദേഷ്യം വരുന്നുണ്ട്. എന്നെ തല്ലുന്നുണ്ട് ചവിട്ടുന്നുണ്ട്. എന്റെ തലയൊക്കെ എവിടെയെങ്കിലും ഇടിച്ച് ഞാൻ മരണപ്പെടാം. - ഹാദിയ വീഡിയോയിൽ പറയുന്നു. മുമ്പ് രാഹുൽ വൈക്കത്തെ ഹാദിയയുടെ വീട്ടിലെത്തി ഹാദിയയുമായും മാതാപിതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം പിതാവ് അശോകന്റെ സംരക്ഷണയിൽ സ്വന്തം വീട്ടിൽ കഴിയുകയാണ്
കൊച്ചി: ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച ഹാദിയ കേസിൽ നിർണായകമാകുന്ന വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ. ഹൈക്കോടതി ഉത്തരവ് പ്രകാരം വൈക്കത്ത് സ്വന്തം വീട്ടിൽ അച്ഛന്റെയും പൊലീസിന്റെയും സംരക്ഷണയിൽ കഴിയുന്ന അഖില എന്ന ഹാദിയയുടെ വെളിപ്പെടുത്തലാണ് രാഹുൽ ഈശ്വർ ഇന്ന് പുറത്തുവിട്ടത്.
തന്റെ ജീവൻ അപകടത്തിലാണെന്നും തന്നെ രക്ഷിച്ചില്ലെങ്കിൽ താൻ കൊല്ലപ്പെടുമെന്നും തന്നെ രക്ഷിച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനകം താൻ കൊല്ലപ്പെടുമെന്നും വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ ആണ് രാഹുൽ ഈശ്വർ പുറത്തുവിട്ടത്. 'ഞാൻ നാളെയോ മറ്റന്നാളോ കൊല്ലപ്പെടുമെന്ന് ഉറപ്പാണ്. എന്റെ അച്ഛന് ദേഷ്യം വരുന്നുണ്ട്. എന്നെ തല്ലുന്നുണ്ട് ചവിട്ടുന്നുണ്ട്. എന്റെ തലയൊക്കെ എവിടെയെങ്കിലും ഇടിച്ച് ഞാൻ മരണപ്പെടാം. - ഹാദിയ വീഡിയോയിൽ പറയുന്നു.
മുമ്പ് രാഹുൽ വൈക്കത്തെ ഹാദിയയുടെ വീട്ടിലെത്തി ഹാദിയയുമായും മാതാപിതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം പിതാവ് അശോകന്റെ സംരക്ഷണയിൽ സ്വന്തം വീട്ടിൽ കഴിയുകയാണ് ഹാദിയ. ആരേയും ഹാദിയയുടെ വീട്ടിലേക്ക് പ്രവേശിപ്പിക്കാൻ പൊലീസ് തയാറായിരുന്നില്ല. എന്നിട്ടും രാഹുൽ ഈശ്വറിന് വീട്ടിൽ കടക്കാൻ കഴിഞ്ഞതും അദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തത് വിവാദമായിരുന്നു. ഈ സന്ദർശന വേളയിൽ പകർത്തിയ ഹാദിയയുടെ വീഡിയോ ദൃശ്യങ്ങളാണ് രാഹുൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, താൻ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് ദൃശ്യങ്ങൾ പുറത്തുവിടുന്നതെന്നും കോടതിതന്നെ മുൻകൈയെടുത്ത് അഖില ഹാദിയയെ വീട്ടിൽ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റണമെന്നും അതിനാലാണ് ദൃശ്യങ്ങൾ പുറത്തുവിടുന്നതെന്നും ആണ് രാഹുൽ ഈശ്വർ പറയുന്നത്. കോടതിയുടെ ശ്രദ്ധയിൽ പെടുന്നതിനു വേണ്ടിയാണ് ഈ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വിട്ടതെന്നും പിതാവിന്റെയും ഭർത്താവിന്റേതും അല്ലാത്ത മൂന്നാമതൊരു സംരക്ഷകനെ ഹാദിയക്കായി കോടതി നിർദ്ദേശിക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
അടുത്തിടെ ഹാദിയ കേസിൽ വാദം കേൾക്കുന്നതിനിടെ പ്രായപൂർത്തിയായ ഒരു യുവതിയെ ഇത്തരത്തിൽ പിതാവിന്റെ ചുമതലയിൽ നിർബന്ധത്തോടെ കഴിയാൻ നിയോഗിച്ചത് ശരിയല്ലെന്ന നിലപാട് സുപ്രീംകോടതിയും സ്വീകരിച്ചിരുന്നു. ആവശ്യമെങ്കിൽ മറ്റാരുടേയെങ്കിലും ചുമതലയിലേക്ക് ഹാദിയയുടെ മേൽനോട്ടം മാറ്റുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസ് വിചാരണ തുടരുന്ന വേളയിലാണ് ഇപ്പോൾ ഹാദിയയുടെ വെളിപ്പെടുത്തൽ പുറത്തുവന്നത്. ഹാദിയയെ സന്ദർശിക്കാൻ അനുമതി തേടി വനിതാ കമ്മിഷനും സുപ്രീംകോടതിയിൽ എത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഇപ്പോൾ താൻ വീട്ടിൽ സുരക്ഷിത അല്ലെന്ന് ഹാദിയ തന്നെ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവരുന്നത്.
നേരത്തെ രാഹുൽ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് അശോകൻ വൈക്കം പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിലെത്തിയ രാഹുൽ അനുവാദമില്ലാതെ പകർത്തിയ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പറുത്തവിട്ട് വിശ്വാസ വഞ്ചന കാട്ടിയെന്നായിരുന്നു അശോകന്റെ പരാതി. രാഹുൽ ഈശ്വറിന് മദനിയുമായി ബന്ധമുണ്ടെന്നും തീവ്രവാദ സംഘടനകളുടെ പക്കിൽ നിന്നും രാഹുൽ പണം വാങ്ങിയിട്ടുണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും കോടതി രാഹുലിന്റെ അറസ്റ്റ് തൽക്കാലം തടയുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വരെ രാഹുലിനെ അറസ്റ്റു ചെയ്യരുതെന്നാണ് കോടതി നിർദ്ദേശം നൽകിയത്.
ഹാദിയയും താനുമായുള്ള വിവാഹം അംഗീകരിക്കണമെന്നും എൻഐഎ അന്വേഷണം ഒഴിവാക്കണമെന്നും ഷഫിൻ ജഹാൻ നൽകിയ കേസ് ഈ മാസം അവസാനം സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. എൻഐഎ അന്വേഷണം വേണ്ടെന്നും കാര്യക്ഷമമായി ആണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചതെന്നും വ്യക്തമാക്കി കേരള സർക്കാരും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.