- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്എസ് ഒരു നൈഷ്ടിക ബ്രഹ്മചാരികളുടെ സംഘടന;ശബരിമലയിലെ സ്ത്രീ പ്രവേശത്തെക്കുറിച്ച് സംസാരിക്കുന്ന ആർഎസ്എസിൽ ഒരു വനിത സർസംഘചാലക് ഉണ്ടാകുമോ? ഏക സിവിൽ കോഡിന്റെ പേരിൽ മുസ്ലിംങ്ങൾക്ക് പണി കൊടുക്കാൻ അയ്യപ്പനേയും ഹിന്ദു വലത് പക്ഷത്തിലെ ചില വർഗ്ഗീയവാദികൾ ഉപയോഗിക്കുന്നു : രാഹുൽ ഈശ്വർ മറുനാടനോട്
തിരുവനന്തപുരം: സ്ത്രീകൾക്ക് പ്രാധിനിത്യമില്ലാത്ത സംഘടനയായ ആർഎസ്എസ് എങ്ങനെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തെ അനുകൂലിച്ച് സംസാരിക്കുന്നതെന്ന് ശബരിമല കുടുംബാംഗമായ രാഹുൽ ഈശ്വർ. ആർഎസ്എസ് എന്നത് തന്നെ ഒരു നൈഷ്ടിക ബ്രഹ്മചാരികളുടെ സംഘടനയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശ വിഷയത്തിൽ ഭൂരിഭാഗം ആർഎസ്എസുകാർക്കും പ്രവേശനമനുവദിക്കാതെ തൽസ്ഥിതി തുടരണമെന്ന് തന്നെയാണ് ആഗ്രഹം. രാഷ്ട്രീയമായി ഉപയോഗിക്കാനും ഏക സിവിൽ കോഡിന്റെ പേരിൽ മുസ്ലിംങ്ങൾക്ക് ഒരു പണി കൊടുക്കാമല്ലോ എന്ന ചിന്തയുമാണ് ഒരു വിഭാഗം ആർഎസ്എസ് നേതാക്കളെകൊണ്ട് ഇത്തരം നിലപാടുകളെടുപ്പിക്കന്നതെന്നും രാഹുൽ ഈശ്വർ മറുനാടനോട് പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശമെന്ന വിഷയത്തിൽ ഹിന്ദു സംഘടനകളെയെല്ലാം ഒരുമിച്ച് നിർത്തി അനുകൂല വിധി നേടിയെടുക്കേണ്ട ആർഎസ്എസ് നേതൃത്വത്തിൽ തന്നെ ഭിന്നത രൂക്ഷമായതോടെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന വാദമുന്നയിക്കുന്നവർ തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ആർഎസ്എസിന്റെ താത്വികാചാര്യനായ പരമേശ്വർ ഉൾപ്പടെയുള്ളവർ ശബരിമലയിൽ തൽസ്ഥിതി തുട
തിരുവനന്തപുരം: സ്ത്രീകൾക്ക് പ്രാധിനിത്യമില്ലാത്ത സംഘടനയായ ആർഎസ്എസ് എങ്ങനെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തെ അനുകൂലിച്ച് സംസാരിക്കുന്നതെന്ന് ശബരിമല കുടുംബാംഗമായ രാഹുൽ ഈശ്വർ. ആർഎസ്എസ് എന്നത് തന്നെ ഒരു നൈഷ്ടിക ബ്രഹ്മചാരികളുടെ സംഘടനയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശ വിഷയത്തിൽ ഭൂരിഭാഗം ആർഎസ്എസുകാർക്കും പ്രവേശനമനുവദിക്കാതെ തൽസ്ഥിതി തുടരണമെന്ന് തന്നെയാണ് ആഗ്രഹം. രാഷ്ട്രീയമായി ഉപയോഗിക്കാനും ഏക സിവിൽ കോഡിന്റെ പേരിൽ മുസ്ലിംങ്ങൾക്ക് ഒരു പണി കൊടുക്കാമല്ലോ എന്ന ചിന്തയുമാണ് ഒരു വിഭാഗം ആർഎസ്എസ് നേതാക്കളെകൊണ്ട് ഇത്തരം നിലപാടുകളെടുപ്പിക്കന്നതെന്നും രാഹുൽ ഈശ്വർ മറുനാടനോട് പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശമെന്ന വിഷയത്തിൽ ഹിന്ദു സംഘടനകളെയെല്ലാം ഒരുമിച്ച് നിർത്തി അനുകൂല വിധി നേടിയെടുക്കേണ്ട ആർഎസ്എസ് നേതൃത്വത്തിൽ തന്നെ ഭിന്നത രൂക്ഷമായതോടെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന വാദമുന്നയിക്കുന്നവർ തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ആർഎസ്എസിന്റെ താത്വികാചാര്യനായ പരമേശ്വർ ഉൾപ്പടെയുള്ളവർ ശബരിമലയിൽ തൽസ്ഥിതി തുടരണമെന്ന നിലപാട് സ്വീകരിച്ചയാളാണ്. എൻഎസ്എസ് നേതൃത്വത്തോട് അടുത്ത് നിൽക്കുന്ന ബാലകൃഷ്ണ പിള്ളയും സമാന നിലപാട് തന്നെയാണ് സ്വീകരിച്ചത്.
ജനം ടിവിയിലെ പ്രോഗ്രാം ഹെഡ് കൂടിയായ മനോജ് മനയിൽ അയ്യപ്പന്റെ നൈഷ്ഠി ബ്രഹ്മചര്യമെന്ന വാദം പൊള്ളയാണെന്ന മനോജ് മനയലിന്റെ ലേഖനത്തിനുള്ള മറുപടിയായി രാഹുൽ ഈശ്വർ പറയുന്നത് അത്തരം ഒരു കഥ താൻ ഒരിടത്തും കേട്ടിട്ടില്ലെന്നാണ്. ഐതിഹ്യങ്ങൾ ശരിക്കും അറിയാത്തതുകൊണ്ടാണ് ഇത്തരം വ്യാഖ്യാനങ്ങൾ നൽകുന്നത്. ഇന്ത്യൻ ഭരണഘടനയിൽ ആർക്കും ഇഷ്ടമുള്ള വ്യാഖ്യാനം നൽകാനുള്ള സ്വാതന്ത്ര്യമുണ്ട്. അത്തരം സ്വാതതന്ത്ര്യമായ് മാത്രം കണ്ടാൽ മതിയെന്നുമാണ് രാഹുലിന്റെ പ്രതികരണം.ശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ, ശാസ്താവിന് രണ്ട് ഭാര്യമാരുണ്ട്. അയ്യപ്പൻ ബ്രഹ്മചാരി തന്നെയാണ്. സാസ്താവും അയ്യപ്പനും രണ്ടാണെന്ന് മനസ്സിലാക്കുകയാമ് വേണ്ടത്. മറ്റ് മതങ്ങളിലെപ്പോലെ ഏക ദൈവ സങ്കൽപ്പമല്ലാ ഹിന്ദു മതത്തിൽ അതുകൊണ്ടാണ് ഇത്തരം കഥകൾ പ്രചരിക്കുന്നതെന്നും രാഹുൽ ഈശ്വർ പറയുന്നത്.
അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥയാണെന്ന് സ്ഥാപിക്കുകയാണ് മഹസ് എന്ന ലേഖനത്തിലൂടെ മനോജ് മനയിൽ. ഇതുമായി ബന്ധപ്പെട്ട് മനോജ് മനയിൽ നേരത്തെ ഫെയ്സ് ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഇതിന് കൂടുതൽ കരുത്ത് നൽകുന്ന വാദങ്ങളാണ് മഹസ്സിലൂടെ മനോജ് മനയിൽ മുന്നോട്ട് വയ്ക്കുന്നത്. ശബരിമല പ്രതിഷ്ഠാ ഭാവം സ്ത്രൈണമാണു. പൗരുഷമല്ല. സ്ത്രീഭാവ പ്രതിഷ്ഠ എങ്ങനെ നൈഷ്ഠിക ബ്രഹ്മചാരിയാവും? രാഹുൽ ഈശ്വറിനെപ്പോലുള്ള 'നൈഷ്ഠിക ബ്രഹ്മചര്യാ വാദക്കാരും' 'ആർത്തവവും ആർജവവും നിലയ്ക്കാൻ' കാത്തിരിക്കുന്നവരും ഒന്നറിയുക, നിങ്ങളുടെ നൈഷ്ഠികബ്രഹ്മചര്യാവാദം പൊള്ളയാണു.
രാഹുലിനു കുടുംബത്തിൽ ചോദിച്ച് സംശയം തീർക്കാവുന്നതാണെന്നതായിരുന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ മനോജ് വിശദീകരിച്ചിരുന്നത്. ഇതിന് അപ്പുറത്തേക്ക് കടന്ന് ചരിത്രത്തെ വ്യാഖ്യാനിക്കുന്ന തരത്തിൽ കാര്യങ്ങൾ വിശദീകരിക്കുകയാണ് മനോജ് മനയിൽ തന്റെ 22 പജേ് ലേഖനത്തിൽ നൽകുന്നത്. എന്നാൽ ഇത്തരം കഥകളും വ്യാഖ്യാനങ്ങളും എവിടെ നിന്നു വരുന്നുവെന്ന് താൻ എത്ര അന്വേഷിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. ദേവേന്ദ്രനെയൊക്കെ ചേർത്ത് അയ്യപ്പനെ കുറിച്ച് പറയുന്ന കഥകളെകുറിച്ച് പലരോടും താൻ സംശയം തോന്നി അന്വേഷിച്ചിട്ടും അങ്ങനെയൊരു കഥ കേട്ടില്ലെന്നും രാഹുൽ ഈശ്വർ പറയുന്നു.
ഏക സിവിൽ കോഡിന് വേണ്ടി ശബരിമലയെ ബലിയാടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മറ്റ് മതങ്ങൾക്ക് പണി കൊടുക്കുന്നതിന് ശബരിമലയെ എന്തിനാണ് ഒരു വിഭാഗം ആർഎസ്എസ് നേതാക്കൾ തന്നെ ഉപയോഗിക്കുന്നുവെന്നും ഇത് ദൗർഭാഗ്യകരമാണെന്നും തന്ത്രി കുടുംബാംഗം ആരോപിക്കുന്നു. ഹിന്ദുവിനെ ഉയർത്താനെന്ന് പറഞ്ഞ് പ്രവർത്തിക്കുന്ന ആർഎസ്എസ് എന്ന സംഘടയിലെ ഒരു വിഭാഗത്തിന് ഇന്ന് ശബരിമലയിൽ നില നിൽക്കുന്ന ദുരവസ്ഥയിൽ വലിയ പങ്കുണ്ട്.
ശബരിമലയിലെ ദുരവസ്ഥയുടെ വ്യാപ്തി മനസ്സിലാക്കാനാകുന്നത് സ്വാർഥമായ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി ബ്രമഹചാരികളുടെ സംഘന തന്നെ ദുരുപയോഗം ചെയ്യുന്നതിനാലാണ്. മുസ്ലീങ്ങൾക്ക് പണി കൊടുക്കുക എന്ന ലക്ഷ്യം തന്നെയാണ് ഇതെന്നും രാഹുൽ ഈശ്വർ വീണ്ടും വീണ്ടും ആരോപിക്കുന്നു.സംഘപരിവാറിലെ തന്നെ മുതിർന്ന നേതാവും ഇപ്പോൾ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരൻ രാഷ്ട്രീയ കാരണങ്ങൾക്ക് വേണ്ടി കള്ളം പറയാറില്ല. അത്തരം നിലപാടാണ് ഈ വിഷയത്തിൽ വേണ്ടത്.രാഷ്ട്രീയ ലാഭത്തിനായി അയ്യപ്പനെ തള്ളിപ്പറയുകയും വാവർ എന്നയാൾ ഇല്ലെന്നുമൊക്കെ പറയുന്ന വർഗ്ഗീയവാതികൾ ഹിന്ദു സമൂഹത്തെ രക്ഷിക്കുമെന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലെന്നും രാഹുൽ ഈശ്വർ പറയുന്നു.