- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷം ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയതിനാണ് നോട്ടീസ്
ന്യൂഡൽഹി: ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷം ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയ സംഭവത്തിൽ കോൺഗ്രസ് നിയുക്ത അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ്.രാഹുൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ടിവി ചാനലുകൾക്ക് അഭിമുഖം നൽകിയെന്ന ബിജെപിയുടെ പരാതിയിലാണ് നോട്ടീസ്. പരസ്യപ്രചരണം അവസാനിച്ച ശേഷം ചാനലിന് അഭിമുഖം നൽകിയതിൽ വിശദീകരണം നൽകിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.രാഹുലിന്റെ അഭിമുഖം പ്രാദേശിക ചാനൽ സംപ്രേഷണം ചെയ്തതോടെ ദേശീയ മാധ്യമങ്ങടക്കമുള്ളവരും അത് പ്രക്ഷേപണം ചെയ്തു. തുടർന്ന് രാഹുൽ പെരുമാറ്റചട്ട ലംഘനം നടത്തിയെന്നാരോപിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയായിരുന്നു.18 ന് വൈകുന്നേരം അഞ്ചിന് ഹാജരാകണമെന്നാണ് നിർദ്ദേശം രാഹുലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലുകൾക്കെതിരെയും കേസെടുക്കും.അതേസമയം, ബുധനാഴ്ച വൈകിട്ട് വ്യാപാര സംഘടനയായ ഫിക്കിയുടെ പരിപാടിയിൽ പങ്കെടുത്ത്
ന്യൂഡൽഹി: ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷം ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയ സംഭവത്തിൽ കോൺഗ്രസ് നിയുക്ത അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ്.രാഹുൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ടിവി ചാനലുകൾക്ക് അഭിമുഖം നൽകിയെന്ന ബിജെപിയുടെ പരാതിയിലാണ് നോട്ടീസ്. പരസ്യപ്രചരണം അവസാനിച്ച ശേഷം ചാനലിന് അഭിമുഖം നൽകിയതിൽ വിശദീകരണം നൽകിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.രാഹുലിന്റെ അഭിമുഖം പ്രാദേശിക ചാനൽ സംപ്രേഷണം ചെയ്തതോടെ ദേശീയ മാധ്യമങ്ങടക്കമുള്ളവരും അത് പ്രക്ഷേപണം ചെയ്തു. തുടർന്ന് രാഹുൽ പെരുമാറ്റചട്ട ലംഘനം നടത്തിയെന്നാരോപിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയായിരുന്നു.18 ന് വൈകുന്നേരം അഞ്ചിന് ഹാജരാകണമെന്നാണ് നിർദ്ദേശം
രാഹുലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലുകൾക്കെതിരെയും കേസെടുക്കും.അതേസമയം, ബുധനാഴ്ച വൈകിട്ട് വ്യാപാര സംഘടനയായ ഫിക്കിയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കമ്മിഷൻ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്ബ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതിനും മറ്റു പ്രചരണപരിപാടികൾക്കും നിയന്ത്രണമുണ്ട്.



