- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മൈൽസ് ടു ഗോ ബിഫോർ ഐ സ്ലീപ്പ്' എന്ന റോബർട്ട് ഫ്രോസ്റ്റിന്റെ കവിത ഉദ്ധരിച്ച് രാഹുൽ ഗാന്ധിക്ക് ആശംസ നേർന്ന് യെച്ചൂരി; മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യം എന്ന് മാത്രം പ്രതികരിച്ച് കാരാട്ട്; അമ്മക്ക് പകരം മകൻ വന്നു എന്നതല്ലാതെ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് കോടിയേരി; കലവറയില്ലാത്ത ആശംസ നേർന്ന് സിപിഐ; രാഹുൽ ഗാന്ധിയുടെ സ്ഥാനോരോഹണത്തെ ചൊല്ലിയും ഇടതുപക്ഷത്ത് ഭിന്നത
ന്യൂഡൽഹി: കോൺഗ്രസ് ബാന്ധവത്തെക്കുറിച്ചുള്ള ഭിന്നതകൾ ശക്തമായിരിക്കേ കോൺഗ്രസ് പ്രസിഡന്റായി രാഹുൽഗാന്ധി സ്ഥാനമേറ്റത്തിനോടുള്ള പ്രതികരണത്തിലും ഇടതുപക്ഷത്ത് ഭിന്ന സ്വരം. 'മൈൽസ് ടു ഗോ ബിഫോർ ഐ സ്ലീപ്പ്' എന്ന റോബർട്ട് ഫ്രോസ്റ്റിന്റെ വിഖ്യാത കവിത ഉദ്ധരിച്ച് രാഹുൽ ഗാദ്ധിയെ ഹാർദ്ദവമായി സ്വാഗതംചെയ്യുകയാണ് സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ചെയ്തതെങ്കിൽ, കോൺഗ്രസ് ബന്ധത്തെ ശക്തമായി എതിർക്കുന്ന പ്രകാശ് കാരാട്ടും കേരളാഘടകവും രാഹുലിനെ വിമർശിക്കയാണ് ചെയ്തത്. കോൺഗ്രസിനോട് നേരത്തെതന്നെ സോഫ്റ്റ്‌കോർണർ ഉള്ള സിപിഐയും രാഹുലിലെ സ്വാഗതം ചെയ്തു. സംഘപരിവാർ ഫാസിസത്തിനെതിരായി കോൺഗ്രസ് ഉൾപ്പെട സമാന പാർട്ടികളുമായി ധാരണ വേണമെന്ന ഉറച്ച നിലപാടാണ് യെച്ചൂരിയുടെയും ബംഗാൾ ഘടകത്തിന്റെയും. അതിനെതിരായി കോൺഗ്രസുമായി ധാരണയോ ബന്ധമോ സഖ്യമോ പാടില്ലെന്നാണ് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും കേരളഘടകത്തിന്റെയും നിലപാട്. ഈ വൈരുധ്യങ്ങൾ രാഹുലിനുള്ള ആശംസയിലും പ്രതിഫലിച്ചു.രാഹുലിന്റെ മുത്തച്ഛൻ ജവഹർലാൽ നെഹ്‌റുവിന് ഏറെ പ്രിയപ്പെട
ന്യൂഡൽഹി: കോൺഗ്രസ് ബാന്ധവത്തെക്കുറിച്ചുള്ള ഭിന്നതകൾ ശക്തമായിരിക്കേ കോൺഗ്രസ് പ്രസിഡന്റായി രാഹുൽഗാന്ധി സ്ഥാനമേറ്റത്തിനോടുള്ള പ്രതികരണത്തിലും ഇടതുപക്ഷത്ത് ഭിന്ന സ്വരം. 'മൈൽസ് ടു ഗോ ബിഫോർ ഐ സ്ലീപ്പ്' എന്ന റോബർട്ട് ഫ്രോസ്റ്റിന്റെ വിഖ്യാത കവിത ഉദ്ധരിച്ച് രാഹുൽ ഗാദ്ധിയെ ഹാർദ്ദവമായി സ്വാഗതംചെയ്യുകയാണ് സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ചെയ്തതെങ്കിൽ, കോൺഗ്രസ് ബന്ധത്തെ ശക്തമായി എതിർക്കുന്ന പ്രകാശ് കാരാട്ടും കേരളാഘടകവും രാഹുലിനെ വിമർശിക്കയാണ് ചെയ്തത്. കോൺഗ്രസിനോട് നേരത്തെതന്നെ സോഫ്റ്റ്‌കോർണർ ഉള്ള സിപിഐയും രാഹുലിലെ സ്വാഗതം ചെയ്തു.
സംഘപരിവാർ ഫാസിസത്തിനെതിരായി കോൺഗ്രസ് ഉൾപ്പെട സമാന പാർട്ടികളുമായി ധാരണ വേണമെന്ന ഉറച്ച നിലപാടാണ് യെച്ചൂരിയുടെയും ബംഗാൾ ഘടകത്തിന്റെയും. അതിനെതിരായി കോൺഗ്രസുമായി ധാരണയോ ബന്ധമോ സഖ്യമോ പാടില്ലെന്നാണ് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും കേരളഘടകത്തിന്റെയും നിലപാട്.
ഈ വൈരുധ്യങ്ങൾ രാഹുലിനുള്ള ആശംസയിലും പ്രതിഫലിച്ചു.രാഹുലിന്റെ മുത്തച്ഛൻ ജവഹർലാൽ നെഹ്‌റുവിന് ഏറെ പ്രിയപ്പെട്ട കവി റോബർട്ട് ഫ്രോസ്റ്റിന്റെ 'സ്‌റ്റോപ്പിങ്ങ് ബൈ ദി വൂഡ്‌സ് ഇൻ എ സ്‌നോവി ഈവനിങ്' എന്ന കവിതയിൽനിന്നുള്ള 'മൈൽസ് ടു ഗൊ ബി ഫാർ ഐ സ്ലീപ്പ്' എന്ന കവിതാ ശകലം ചൊല്ലിയാണ് യെച്ചൂരി പുതിയ സ്ഥാനലബ്ധിയിൽ രാഹുലിന് ആശംസ നേർന്നത്. ഇതിനിടയിൽ കോൺഗ്രസിനെ വിമർശിക്കാനും യെച്ചൂരി മറന്നില്ല.
ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയ പാർട്ടിയുടെ മേൽനോട്ടസ്ഥാനം പാരമ്പര്യമായി രാഹുൽ ഗാന്ധിക്ക് ലഭിച്ചുവെന്ന് യൂട്യൂബ് വഴി നൽകിയ പ്രതികരണത്തിൽ യെച്ചൂരി പറഞ്ഞു. ദശകങ്ങളായി ഇന്ത്യയിലെ ഭരണവർഗത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയാണിത്. റോബർട്ട് ഫ്രോസ്റ്റിന്റെ കവിത രാഹുലിന് വഴികാട്ടിയാവട്ടെ. ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന എല്ലാവരെയും ആശംസിക്കുന്നത് പോലെ രാഹുലിനും നല്ലത് വരട്ടെയെന്ന് പറയുന്നതായി യെച്ചൂരി വ്യക്തമാക്കി.
മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ആവട്ടെ 'രാഹുലിന്റെ സ്ഥാനലബ്ധി മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്' എന്ന് മാത്രമാണ് പ്രതികരിച്ചത്. എ.ഐ.സി.സി അധ്യക്ഷ പദവിയിൽ അമ്മക്ക് പകരം മകൻ വന്നു എന്നതല്ലാതെ ഒരുമാറ്റവും കോൺഗ്രസിൽ ഉണ്ടായിട്ടില്ലെന്നായിരുന്നു കേരള സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശനിയാഴ്ച തൃശൂരിൽ പ്രതികരിച്ചത്.
സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയും രാഹുൽ ഗാന്ധിക്ക് കലവറയില്ലാത്ത ആശംസ നേർന്നു. 'ഇന്ത്യയിൽ ഇന്നുള്ള യുവ നേതാക്കളിൽ ഒരാളാണ് രാഹുൽ. അദ്ദേഹത്തിനുമേൽ കോൺഗ്രസിൽനിന്ന് മാത്രമല്ല, രാജ്യത്താകെ തന്നെ പ്രതീക്ഷയുണ്ടെ'ന്നും രാജ പറഞ്ഞു. മതേതരത്വവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ രാഹുൽ അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.



