- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രിയപ്പെട്ട മോദി ഭക്തരെ, സ്മാർട്ട് സിറ്റികൾക്കായി നീക്കിവച്ച 9860 കോടി രൂപയിൽ ഏഴ് ശതമാനം മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്; ചൈന നമ്മെ മറികടന്നു കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ നേതാവ് പൊള്ളയായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടിരിക്കുന്നു; ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പൊള്ളയായ മുദ്രാവാക്യങ്ങളാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം. പ്രിയപ്പെട്ട മോദി ഭക്തരെ, സ്മാർട്ട് സിറ്റികൾക്കായി നീക്കിവച്ച 9860 കോടി രൂപയിൽ ഏഴ് ശതമാനം മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. ചൈന നമ്മെ മറികടന്നു കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ നേതാവ് പൊള്ളയായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടിരിക്കുകയാണ്- രാഹുൽ ട്വിറ്ററിൽ കുറിച്ചു. ചൈനയിലെ മത്സ്യബന്ധന ഗ്രാമമായിരുന്ന ഷെഞ്ജെൻ മെഗസ്സിറ്റിയായി മാറിയതിനെ കുറിച്ചുള്ള വീഡിയോയും ട്വീറ്റിനൊപ്പം രാഹുൽ ചേർത്തിട്ടുണ്ട്. ദയവായി ഈ വീഡിയോ കാണാനും തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തെ ഉപദേശിക്കാനും രാഹുൽ ട്വീറ്റിൽ ആവശ്യപ്പെടുന്നുണ്ട്.
ന്യൂഡൽഹി: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പൊള്ളയായ മുദ്രാവാക്യങ്ങളാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം.
പ്രിയപ്പെട്ട മോദി ഭക്തരെ, സ്മാർട്ട് സിറ്റികൾക്കായി നീക്കിവച്ച 9860 കോടി രൂപയിൽ ഏഴ് ശതമാനം മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. ചൈന നമ്മെ മറികടന്നു കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ നേതാവ് പൊള്ളയായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടിരിക്കുകയാണ്- രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ചൈനയിലെ മത്സ്യബന്ധന ഗ്രാമമായിരുന്ന ഷെഞ്ജെൻ മെഗസ്സിറ്റിയായി മാറിയതിനെ കുറിച്ചുള്ള വീഡിയോയും ട്വീറ്റിനൊപ്പം രാഹുൽ ചേർത്തിട്ടുണ്ട്. ദയവായി ഈ വീഡിയോ കാണാനും തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തെ ഉപദേശിക്കാനും രാഹുൽ ട്വീറ്റിൽ ആവശ്യപ്പെടുന്നുണ്ട്.
Next Story