ന്യൂഡൽഹി: ജിഡിപി വളർച്ച കുപ്പുക്കുത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയെയും പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 2017-18ലെ ഇന്ത്യൻ സാന്പത്തിക വളർച്ച കേവലം 6.5 ശതമാനമായിരിക്കും എന്ന് സിഎസ്ഒ റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ രംഗത്ത് എത്തിയത്. ട്വിറ്ററിലൂടെയാണ് രാഹുൽ പ്രധാന മന്ത്രിക്കെതിരെ രംഗത്തെത്തിയത്.

ജയ്റ്റ്‌ലിയുടെ പ്രതിഭയും മിസ്റ്റർ മോദിയുടെ വൃത്തകെട്ട ഭിന്നിപ്പിക്കൽ രാഷ്ട്രീയവും ചേർന്ന് ഇന്ത്യക്ക് നൽകിയത്:-പുതിയ നിക്ഷേപം- 13 വർഷത്തേക്കാൾ കുറവാണ്, ബാങ്ക് ക്രെഡിറ്റ് ഗ്രോത്ത്-63 വർഷത്തേക്കാൾ കുറവ്, തൊഴിലവസരങ്ങൾ-എട്ടുവർഷത്തേക്കാൾ കുറവ്, ധനക്കമ്മി- എട്ടുവർഷത്തേതിൽ ഉയർന്നതും ഇങ്ങനെയാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.