- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് അധ്യക്ഷനായതിന് ശേഷമുള്ള അമേഠിയിലെക്കുള്ള രാഹുൽ ഗാന്ധിയുടെ സന്ദർശനം ഗംഭീരമാക്കാൻ ഒരുങ്ങി നേതാക്കൾ; ലക്നൗവിൽ മാത്രം 16 സ്വീകരണങ്ങൾ
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റായതിനു ശേഷം അമേഠിയിലെക്കുള്ള രാഹുൽ ഗാന്ധിയുടെ ആദ്യത്തെ സന്ദർശനം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ലക്നൗലെയും അമേഠിയിലെയും കോൺഗ്രസ്സ് നേതാക്കൾ. തിങ്കളാഴ്‌ച്ച തുടങ്ങുന്ന രണ്ടു ദിവസത്തേ മീറ്റിങ്ങിൽ പൊതു സമൂഹവും പാർട്ടി പ്രവർത്തകരുമായും സംവദിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഹുൽ. ചെണ്ടമേളങ്ങളും പുഷ്പ വർഷവും വഴിയിലുടനീളം കോൺഗ്രസ്സ് കോടികളുമായാണ് പ്രവർത്തകർ വരവേൽപ്പിനൊരുങ്ങുന്നത്. തിങ്കളാഴ്‌ച്ച ലക്നൗവിലെത്തുന്ന രാഹുൽ ഗാന്ധി അമേതിയിലെക്കു കാൽനടയായാകും പോകുക. ഒരുക്കങ്ങളെക്കുറിച്ച് അറിയാനായി സംസ്ഥാന പാർട്ടി ചീഫ് രാജ് ബാബർ ഞായറായ്ച്ച യോഗം കൂടിയിരുന്നു. ലക്നൗവിൽ മാത്രം 16 സ്വീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാഹുൽ എംപി എന്നതിലുപരി 2019 ലെ പ്രധാനമന്ത്രി കൂടിയാണ്. അമേഠിയിൽ നിന്നും ഒരു കോൺഗ്രസ്സ് പ്രസിഡന്റ് ഉണ്ടാകുന്നത് 2019 ൽ കോൺഗ്രസ്സ് ഭരണത്തിലെത്തുമെന്നതിന്റെ ശുഭ പ്രതീക്ഷയാണ് നൽകുന്നതെന്നും കോൺഗ്രസ്സ് വക്താവ് അ്ഖിലേഷ് പ്രതാപ് സിങ്ങ് പറഞ്ഞു. അമേഠിയിൽ സാളോൺ നഗർ പഞ്ചായത്ത് ഏരിയയിൽ ജനങ്
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റായതിനു ശേഷം അമേഠിയിലെക്കുള്ള രാഹുൽ ഗാന്ധിയുടെ ആദ്യത്തെ സന്ദർശനം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ലക്നൗലെയും അമേഠിയിലെയും കോൺഗ്രസ്സ് നേതാക്കൾ. തിങ്കളാഴ്‌ച്ച തുടങ്ങുന്ന രണ്ടു ദിവസത്തേ മീറ്റിങ്ങിൽ പൊതു സമൂഹവും പാർട്ടി പ്രവർത്തകരുമായും സംവദിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഹുൽ.
ചെണ്ടമേളങ്ങളും പുഷ്പ വർഷവും വഴിയിലുടനീളം കോൺഗ്രസ്സ് കോടികളുമായാണ് പ്രവർത്തകർ വരവേൽപ്പിനൊരുങ്ങുന്നത്. തിങ്കളാഴ്‌ച്ച ലക്നൗവിലെത്തുന്ന രാഹുൽ ഗാന്ധി അമേതിയിലെക്കു കാൽനടയായാകും പോകുക. ഒരുക്കങ്ങളെക്കുറിച്ച് അറിയാനായി സംസ്ഥാന പാർട്ടി ചീഫ് രാജ് ബാബർ ഞായറായ്ച്ച യോഗം കൂടിയിരുന്നു. ലക്നൗവിൽ മാത്രം 16 സ്വീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രാഹുൽ എംപി എന്നതിലുപരി 2019 ലെ പ്രധാനമന്ത്രി കൂടിയാണ്. അമേഠിയിൽ നിന്നും ഒരു കോൺഗ്രസ്സ് പ്രസിഡന്റ് ഉണ്ടാകുന്നത് 2019 ൽ കോൺഗ്രസ്സ് ഭരണത്തിലെത്തുമെന്നതിന്റെ ശുഭ പ്രതീക്ഷയാണ് നൽകുന്നതെന്നും കോൺഗ്രസ്സ് വക്താവ് അ്ഖിലേഷ് പ്രതാപ് സിങ്ങ് പറഞ്ഞു.
അമേഠിയിൽ സാളോൺ നഗർ പഞ്ചായത്ത് ഏരിയയിൽ ജനങ്ങളെ അഭിസംബോധന ചെയ്യും തുടർന്ന് അമേതിയിലെത്തിയ ശേഷം മുൻഷിഗൻഛ് ഗസറ്റ് ഹൗസിലാകും രാത്രി തങ്ങുക. ചൊവ്വാഴ്‌ച്ച മുസാഫിർഖാനയിൽ നിന്നും ടൂർ ആരംഭിക്കുന്ന രാഹുൽ ഗൗർഗഞ്ച്, ജഗദീഷ്പൂർ, മോഹൻഗൻഛ്, എന്നിവിടങ്ങളിൽ പൊതുജനങ്ങളെ സംബോധന ചെയ്ത ശേഷം ഡൽഹിയിലെക്കു യാത്രയാകുമെന്നാണ് റിപ്പോർട്ട്.