- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡിന് വാക്‌സിനുമില്ല ഓക്‌സിജനുമില്ല, രാജ്യത്ത് ഇപ്പോൾ പ്രധാനമന്ത്രിയുമില്ല; പരിഹസിച്ച് രാഹുൽഗാന്ധി; കവർ ചിത്രത്തിൽ മിസ്സിങ് എന്നെഴുതി ഔട്ട്ലുക്കും വാരികയും; കോവിഡ് പ്രതിരോധത്തിൽ ആഎസ്എസിനും അതൃപ്തി പുകയുമ്പോൾ മോദി വിമർശനത്തിലേക്ക് മാധ്യമങ്ങളും
ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിൽ ലോകത്തിന് മുന്നിൽ നാണം കെടുയാണ് ഇന്ത്യ. ലോകത്ത് ഒരു ഭരണകൂടവും ഇത്രയും അധപ്പതിച്ചിട്ടില്ലെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. കോവിഡ് വാക്‌സിന്റെ കാര്യത്തിലും ഓക്‌സിജന്റെ കാര്യത്തിലുമെല്ലാം രാജ്യം അന്തർദേശീയ മാധ്യമങ്ങൾക്ക് മുന്നിൽ നാണം കെട്ടു. മരിച്ചിവീഴുന്നവരെ സംസ്‌ക്കാരിക്കാതെ നദിയിൽ ഒഴുക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ രാജ്യം. ഇതോടെ മോദിക്കെതിരെ കടുത്ത വിമർശനവുമായി നേതാക്കളും രംഗത്തെത്തി. ആർഎസ്എസ് പോലും മോദിക്കെതിരെ രംഗത്തുവരുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തുലവന്നു.
രാജ്യത്ത് കോവിഡിന് വാക്‌സിനുമില്ല ഓക്‌സിജനുമില്ല, അതുപോലെ രാജ്യത്ത് പ്രധാനമന്ത്രിയും ഇല്ലെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഇന്ത്യയിൽ ഇപ്പോൾ ബാക്കിയുള്ളത് സെൻട്രൽ വിസ്ത പദ്ധതിയും പ്രധാനമന്ത്രിയുടെ ഫോട്ടോയും മാത്രമാണെന്നും പറഞ്ഞു. മോദിക്കെതിരേ വിമർശനം കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാഹുലിന്റെ വിമർശനം.
കോവിഡിൽ രാജ്യം നീറിപ്പുകയുമ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രംഗത്ത് എത്താത്തത് വലിയ വിമർശനത്തിന് വിധേയമാക്കുന്നുണ്ട്. വ്യക്തിപരമായി പരാമർശിച്ചിട്ടില്ലെങ്കിലും മോദിയെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിനെ കാണ്മാനില്ലെന്ന് വിമർശിച്ച് ഔട്ട്ലുക്ക് മാഗസിനും പുറത്തു വരാനൊരുങ്ങുകയാണ്. മെയ് 24 ന് പുറത്തിറങ്ങാനുള്ള പുതിയ ലക്കത്തിൽ 'മിസിങ്' എന്നെഴുതിയ കവർഫോട്ടോയാണ് ഉപയോഗിച്ചത്. ഇതിന് താഴെ പേര് ഇന്ത്യാ ഗവൺമെന്റ് എന്നും വയസ്സ് : ഏഴ് എന്നും കണ്ടുകിട്ടിയാൽ ഇന്ത്യയിലെ പൗരന്മാരെ അറിയിക്കാനും നിർദേശിക്കുന്നു. ആർഎസ്എസ് അടക്കം കേന്ദ്രസർക്കാരിൽ അതൃപ്തി രേഖഖപ്പെടുത്തുമ്പോഴാണ് മാധ്യമങ്ങളും മോദിയെ വിമർശിച്ചു തുടങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.
കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിന് സംഭവിച്ച വീഴ്ചയുടെ പശ്ചാത്തലത്തിൽ വൻ വിമർശനം ഉയരന്നതിനിടയിൽ പ്രതിരോധമായി ബിജെപി രംഗത്ത് വന്നിരുന്നു. കോവിഡിനെതിരേ രാജ്യം പോരാടുമ്പോൾ അതിനെ വിമർശനം നടത്തി തകർക്കരുതെന്ന് കാട്ടി നേരത്തേ ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇക്കാര്യം രാഹുലിനോട് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ കോവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ ഒമ്പത് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാർട്ടികളും കത്ത് നൽകി. സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കുക, കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുക തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സിപിഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി 12 പാർട്ടികളിലെ മുതിർന്ന നേതാക്കളാണ് കത്തിന് പിന്നിൽ.
മായാവതിയുടെ ബി.എസ്‌പി, ആംആദ്മി പാർട്ടി ഒഴികെ പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സിപിഐ.എം, സിപിഐ, ഡി.എം.കെ, ജെ.ഡി.എസ്, എൻ.സി.പി, ശിവസേന, തൃണമൂൽ കോൺഗ്രസ്, ഝാർഖണ്ട് മുക്തി മോർച്ച, ജമ്മു കശ്മീർ പീപ്പിൾസ് അലയൻസ്, ആർ.ജെ.ഡി തുടങ്ങിയ പാർട്ടികളാണ് കത്തിൽ ഒപ്പുവെച്ചത്.
മറുനാടന് ഡെസ്ക്