- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരിയാടാ രാഹുൽ ബ്ലാക്ക് ബെൽറ്റ് തന്നെയാ..! രാഹുൽ ഗാന്ധി ഐകിഡോ പരിശീലിക്കുന്ന ചിത്രങ്ങൾ പുറത്ത്; തന്റെ പ്രണയം സ്പോർട്സിനോടാണെന്ന് തെളിയിച്ച് രാഹുൽ; സോഷ്യൽ മീഡിയയിൽ വീണ്ടും രാഹുൽ തരംഗം
ന്യൂഡൽഹി: താൻ ബ്ലാക്ക് ബെൽറ്റുകാരനാണെന്ന കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് സൃടിച്ചിരുന്നു. പലരും ഇത് തള്ളാണെന്നും മറ്റും പല കമന്റുകളും വന്നതോടെ അവർക്ക് മിണ്ടാതിരിക്കാനായ് രാഹുൽ ഐകിഡോ പരിശീലിക്കുന്ന ഫോട്ടോ പുറത്ത് വിട്ടിരിക്കുകയാണ് കോൺഗ്രസ് നേതാവും അഭിനേത്രിയുമായ ദിവ്യ സ്പന്ദന. കഴിഞ്ഞയാഴ്ച ഒരു പൊതുപരിപാടിക്കിടെയാണ് കായികതാരം വിജേന്ദർ സിങിന്റെ ചോദ്യത്തിന് മറുപടിയായി താൻ അക്കിടോ ബ്ലാക്ക്‌ബെൽറ്റ്കാരനാണെന്ന കാര്യം താങ്കൾക്ക് അറിയുമോയെന്ന് രാഹുൽഗന്ധി ചോദിച്ചത്. തുടർന്ന് വിവാഹം അതിന്റെ സമയത്തു നടക്കുമെന്നും ഇപ്പോൾ പ്രണയം സ്‌പോർട്‌സിനോടാണെന്നും ദിവസവും ഒരു മണിക്കൂറെങ്കിലും ഓട്ടം, നീന്തൽ ഉൾപ്പെടെയുള്ള വ്യായാമങ്ങൾ ചെയ്യുമെന്നും യുവജനങ്ങൾക്കു പ്രേരണയാകുമെങ്കിൽ തന്റെ വ്യായാമ വിഡിയോകൾ ഷെയർ ചെയ്യാമെന്നും രാഹുൽ പറഞ്ഞത്. കഴിഞ്ഞ കുറച്ച് നാളുകളായി രാഹുൽ ഗാന്ധിക്ക് മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും അല്ലാതെയും ലഭിക്കുന്നത്. ജാപ്പനീസ് യുദ്ധമുറയായ ഐകീഡോയിൽ ബ്ലാക്ക്ബെ
ന്യൂഡൽഹി: താൻ ബ്ലാക്ക് ബെൽറ്റുകാരനാണെന്ന കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് സൃടിച്ചിരുന്നു. പലരും ഇത് തള്ളാണെന്നും മറ്റും പല കമന്റുകളും വന്നതോടെ അവർക്ക് മിണ്ടാതിരിക്കാനായ് രാഹുൽ ഐകിഡോ പരിശീലിക്കുന്ന ഫോട്ടോ പുറത്ത് വിട്ടിരിക്കുകയാണ് കോൺഗ്രസ് നേതാവും അഭിനേത്രിയുമായ ദിവ്യ സ്പന്ദന.
കഴിഞ്ഞയാഴ്ച ഒരു പൊതുപരിപാടിക്കിടെയാണ് കായികതാരം വിജേന്ദർ സിങിന്റെ ചോദ്യത്തിന് മറുപടിയായി താൻ അക്കിടോ ബ്ലാക്ക്‌ബെൽറ്റ്കാരനാണെന്ന കാര്യം താങ്കൾക്ക് അറിയുമോയെന്ന് രാഹുൽഗന്ധി ചോദിച്ചത്. തുടർന്ന് വിവാഹം അതിന്റെ സമയത്തു നടക്കുമെന്നും ഇപ്പോൾ പ്രണയം സ്‌പോർട്‌സിനോടാണെന്നും ദിവസവും ഒരു മണിക്കൂറെങ്കിലും ഓട്ടം, നീന്തൽ ഉൾപ്പെടെയുള്ള വ്യായാമങ്ങൾ ചെയ്യുമെന്നും യുവജനങ്ങൾക്കു പ്രേരണയാകുമെങ്കിൽ തന്റെ വ്യായാമ വിഡിയോകൾ ഷെയർ ചെയ്യാമെന്നും രാഹുൽ പറഞ്ഞത്.
കഴിഞ്ഞ കുറച്ച് നാളുകളായി രാഹുൽ ഗാന്ധിക്ക് മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും അല്ലാതെയും ലഭിക്കുന്നത്. ജാപ്പനീസ് യുദ്ധമുറയായ ഐകീഡോയിൽ ബ്ലാക്ക്‌ബെൽറ്റാണു രാഹുലെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കറുപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച് പരീശിലകനോടൊപ്പം കരാട്ടെ അഭ്യസിക്കുന്ന ചിത്രമാണ് ദിവ്യ പുറത്ത് വിട്ടത്.ദിവസേന ഒരു മണിക്കൂർ പരിശീലനത്തിനായി ചെലവഴിക്കാറുണ്ടെന്നു പറഞ്ഞതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഈ ചിത്രങ്ങൾ പരിശോധിക്കൂ എന്നാവശ്യപ്പെട്ടാണ് ദിവ്യ ചിത്രങ്ങൾ ചിത്രങ്ങൾ ട്വിറ്ററിലിട്ടിരിക്കുന്നത്.