- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തശ്ശിയുടെ പിറന്നാൾ ആഗ്രഹം സുന്ദരനായ രാഹുൽ ഗാന്ധിയെ കാണാൻ; ഉടൻ തന്നെ കോൺഗ്രസ് അധ്യക്ഷന്റെ മറുപടിയും എത്തി; സുന്ദരിയായ മുത്തശ്ശിയോട് ഞാൻ പിറന്നാൾ ആശംസയും ക്രിസ്തുമസ് ആശംസയും നേർന്നതായി പറയുക; കൂടെ ഒരു സ്‌നേഹാലിംഗനവും; ട്വിറ്ററിൽ ട്രെന്റായി പിറന്നാൾ ആശംസകൾ
ന്യൂഡൽഹി: ജന്മദിനത്തിൽ എല്ലാവർക്കും ഓരോ ആഗ്രഹങ്ങളുണ്ടാവും. നൂറ്റിയേഴ് വയസ്സുള്ള സ്വന്തം മുത്തശ്ശി പിറന്നാൾ ദിനത്തിൽ ദീപാലി സിക്കന്ധിനോട് ഒരാഗ്രഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിട്ടുകാണണം. എന്താ കാരണം എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ രാഹുൽ സുന്ദരനാണ് എന്ന്. Today my grandmother turned 107. Her one wish. To meet @OfficeOfRG Rahul Gandhi ! I asked her why? She whispers ... He's handsome ! pic.twitter.com/k3wUaSMKfE - Dipali Sikand (@SikandDipali) December 25, 2017 പിറന്നാൾ ദിനത്തിലെ മുത്തശ്ശിയുടെ ആഗ്രഹം അവരുടെ കൊച്ചുമകളാണ് ട്വിറ്ററിലൂടെ രാഹുലിനെ അറിയിച്ചത്. പിറന്നാളുകാരിയുടെ ഫോട്ടോയ്ക്ക് ഒപ്പം ഇങ്ങനെം ട്വീറ്റ് ചെയ്തു.'ഇന്ന് എന്റെ മുത്തശ്ശിയുടെ പിറന്നാളാണ്. അവരുടെ ഒരു ആഗ്രഹം, രാഹുൽ ഗാന്ധിയെ കാണുകയെന്നതാണ്. എന്തിനാണെന്ന് ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞത് രാഹുൽ സുന്ദരനാണ് എന്നാണ്.' ഉടൻ തന്നെ സുന്ദരനായ രാഹുൽ ഗാന്ധിയുടെ മറുപടിയെത്തി. 'പ്രിയപ്പെട്ട ദിപാലി നിങ്ങളുടെ മുത്തശ്ശിയോട് എന്റെ
ന്യൂഡൽഹി: ജന്മദിനത്തിൽ എല്ലാവർക്കും ഓരോ ആഗ്രഹങ്ങളുണ്ടാവും. നൂറ്റിയേഴ് വയസ്സുള്ള സ്വന്തം മുത്തശ്ശി പിറന്നാൾ ദിനത്തിൽ ദീപാലി സിക്കന്ധിനോട് ഒരാഗ്രഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിട്ടുകാണണം. എന്താ കാരണം എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ രാഹുൽ സുന്ദരനാണ് എന്ന്.
Today my grandmother turned 107. Her one wish. To meet @OfficeOfRG Rahul Gandhi ! I asked her why? She whispers ... He's handsome ! pic.twitter.com/k3wUaSMKfE
- Dipali Sikand (@SikandDipali) December 25, 2017
പിറന്നാൾ ദിനത്തിലെ മുത്തശ്ശിയുടെ ആഗ്രഹം അവരുടെ കൊച്ചുമകളാണ് ട്വിറ്ററിലൂടെ രാഹുലിനെ അറിയിച്ചത്. പിറന്നാളുകാരിയുടെ ഫോട്ടോയ്ക്ക് ഒപ്പം ഇങ്ങനെം ട്വീറ്റ് ചെയ്തു.'ഇന്ന് എന്റെ മുത്തശ്ശിയുടെ പിറന്നാളാണ്. അവരുടെ ഒരു ആഗ്രഹം, രാഹുൽ ഗാന്ധിയെ കാണുകയെന്നതാണ്. എന്തിനാണെന്ന് ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞത് രാഹുൽ സുന്ദരനാണ് എന്നാണ്.'
ഉടൻ തന്നെ സുന്ദരനായ രാഹുൽ ഗാന്ധിയുടെ മറുപടിയെത്തി. 'പ്രിയപ്പെട്ട ദിപാലി നിങ്ങളുടെ മുത്തശ്ശിയോട് എന്റെ ജന്മദിനാശംസകൾ അറിയിക്കുക എന്റെ വക സ്‌നേഹാലിംഗനവും നൽകുക'എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
എല്ലാം കഴിഞ്ഞ് വൈകുന്നേരം രാഹുൽ ഗാന്ധി നേരിട്ട് ഫോണിൽ വിളിക്കുകയും മുത്തശ്ശിക്ക് പിറന്നാൾ ആശംസ നേരുകയും ചെയ്തതായി ദിപാലി തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. 'രാഹുൽ ഗാന്ധി നേരിട്ട് വിളിച്ച് നാനിയെ വിഷ് ചെയ്തു. ഇതാണ് യഥാർത്ഥ മനുഷ്യത്വം. മുത്തശ്ശിയെ അനുഗ്രഹിച്ച എല്ലാവർക്കും നന്ദി.' എന്നായിരുന്ന. ദീപാലി ട്വിറ്ററിലൂടെയാണ് ഇത് വ്യക്തമാക്കിയത്. ഇപ്പോൾ ട്വിറ്ററിൽ താരമായിരിക്കുന്നത് 107-ാം പിറന്നാൾ ആഘോഷിക്കുന്ന ഒരു മുത്തശ്ശിയും കോൺഗ്രസ് അധ്യക്ഷനും
And as if this was not enough @OfficeOfRG Mr.Gandhi called and personally wished my Nani!! This is #TrueHumaness. Thank you all of you for the blessings for her . Each one of them matter. https://t.co/ftvZ1pmhsJ
- Dipali Sikand (@SikandDipali) December 25, 2017