- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിന്റെ പട്ടാഭിഷേകത്തിന് ശേഷമുള്ള ആദ്യ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന്; പുതിയ അധ്യക്ഷന് ഗംഭീര സ്വീകരണം ഒരുക്കി പ്രവർത്തന സമിതി; ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയാകും; തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ടുജി സ്‌പെക്ട്രം കേസിലെ വഴിത്തിരിവും പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിയെന്ന് വിലയിരുത്തൽ
ഡൽഹി: അധ്യക്ഷ പദവി ഏറ്റെടുത്തശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആദ്യ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്നുചേരും. പുതിയ അധ്യക്ഷന് ഗംഭീര സ്വീകരണം സമിതി ഒരുക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കാനായത് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നതാണ്. കൂടാതെ വിവാദമായ ടുജി സ്‌പെക്ട്രം കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയത് പാർട്ടിക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. യോഗം രാവിലെ 10.30 ന് ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജനാർദ്ദൻ ദിവേദി അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയാകും. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കാനായത് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നതാണ്. കൂടാതെ വിവാദമായ ടുജി സ്‌പെക്ട്രം കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയത് പാർട്ടിക്ക് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി പ്രചരണത്തിന് ഉപയോഗിച്ചതും സ്‌പെക്ട്രം അഴിമതിയായിരുന്നു. മന്മോഹൻ സിംഗിന് വൻ തിരിച
ഡൽഹി: അധ്യക്ഷ പദവി ഏറ്റെടുത്തശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആദ്യ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്നുചേരും. പുതിയ അധ്യക്ഷന് ഗംഭീര സ്വീകരണം സമിതി ഒരുക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കാനായത് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നതാണ്. കൂടാതെ വിവാദമായ ടുജി സ്‌പെക്ട്രം കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയത് പാർട്ടിക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്.
യോഗം രാവിലെ 10.30 ന് ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജനാർദ്ദൻ ദിവേദി അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയാകും. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കാനായത് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നതാണ്. കൂടാതെ വിവാദമായ ടുജി സ്‌പെക്ട്രം കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയത് പാർട്ടിക്ക് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്.
2014 ലോകസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി പ്രചരണത്തിന് ഉപയോഗിച്ചതും സ്‌പെക്ട്രം അഴിമതിയായിരുന്നു. മന്മോഹൻ സിംഗിന് വൻ തിരിച്ചടി നേരിട്ട കേസായിരുന്നു ടുജി. കേസിൽ അനുകൂല വിധി വന്നതോടെ ഭാവി തീരുമാനങ്ങൾ പ്രവർത്തക സമിതി യോഗത്തിൽ കൈക്കൊള്ളാനാണ് സാധ്യത. യോഗത്തിന്റെ അജൻഡ എന്താണെന്ന് പുറത്തുവിട്ടിട്ടില്ല. സോണിയ ഗാന്ധിയുടെ അഭാവത്തിൽ മാത്രമാണ് മുൻപ് രാഹുൽ ഗാന്ധി പ്രവർത്തക സമിതി യോഗം അധ്യക്ഷത വഹിച്ചത്. ഡിസംബർ 16 നാണ് അദ്ദേഹം കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്.



