- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാവി പ്രധാനമന്ത്രിയെ മനം അറിഞ്ഞ് സ്വീകരിച്ച് ബഹ്റെൻ രാജകുടുംബം; ആസാദ് മൂപ്പൻ, ഷംസീർ വയലിൽ, വർഗ്ഗീസ് കുര്യൻ അടക്കമുള്ള പ്രമുഖ മലയാളികൾ വിരുന്നിനെത്തി;പ്രവാസി ബന്ധത്തിനു ചുക്കാൻ പിടിച്ചതു ശശി തരൂർ; രാഹുൽ ഗാന്ധി മടങ്ങുന്നത് കോൺഗ്രസ്സ് പ്രവർത്തനങ്ങൾക്കു പ്രതീക്ഷ നൽകി
ബഹ്റെൻ: കോൺഗ്രസ് അധ്യക്ഷനായ ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യവിദേശ സന്ദർശനത്തിന്റെ ഭാഗമായുള്ള ബഹ്റെൻ സന്ദർശനം പൂർത്തിയായി. മൂന്നു ദിവസത്തെ സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ ബഹ്റെൻ കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തി. പ്രവാസികൾക്കു നൽകുന്ന ആതിഥേയത്വത്തിനു രാഹുൽ നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുന്നതിനെക്കുറിച്ചും രാഹുൽ സംസാരിച്ചു. ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ഒർജിൻ സംഘടിപ്പിച്ച ബഹ്റിൻ കണടവെൻഷൻ പ്രവാസി സംഗമത്തിന്റെ സമാപനത്തിൽ പങ്കെടുക്കാനാണ് രാഹുൽ എത്തിയത്. കനത്ത സുരക്ഷ വലയമാണ് രാഹുലിനു സർക്കാർ ഒരുക്കിയത്. ജാതിയുടെയും മതത്തിന്റെയും പേരിൽ സർക്കാർ ജനങ്ങളെ വിഭജിക്കുകയാണെന്നും ഇന്ത്യയിൽ തൊഴിലില്ലായ്മ വളരെ രൂക്ഷമാണെന്നും അത് മുതലെടുത്ത് സർക്കാർ ജനങ്ങളിൽ മത വിദ്വേഷം വളർത്തുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ സ്ഥിതി വളരെ ഗുരുതരമാണെന്നും പ്രവാസികളും ചേർന്നു വേണം രാജ്യത്തെയും ജനങ്ങളെയും അതിൽ നിന്നും രക്ഷിക്കാനെന്നും അദ്
ബഹ്റെൻ: കോൺഗ്രസ് അധ്യക്ഷനായ ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യവിദേശ സന്ദർശനത്തിന്റെ ഭാഗമായുള്ള ബഹ്റെൻ സന്ദർശനം പൂർത്തിയായി. മൂന്നു ദിവസത്തെ സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ ബഹ്റെൻ കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തി. പ്രവാസികൾക്കു നൽകുന്ന ആതിഥേയത്വത്തിനു രാഹുൽ നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുന്നതിനെക്കുറിച്ചും രാഹുൽ സംസാരിച്ചു. ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ഒർജിൻ സംഘടിപ്പിച്ച ബഹ്റിൻ കണടവെൻഷൻ പ്രവാസി സംഗമത്തിന്റെ സമാപനത്തിൽ പങ്കെടുക്കാനാണ് രാഹുൽ എത്തിയത്.
കനത്ത സുരക്ഷ വലയമാണ് രാഹുലിനു സർക്കാർ ഒരുക്കിയത്. ജാതിയുടെയും മതത്തിന്റെയും പേരിൽ സർക്കാർ ജനങ്ങളെ വിഭജിക്കുകയാണെന്നും ഇന്ത്യയിൽ തൊഴിലില്ലായ്മ വളരെ രൂക്ഷമാണെന്നും അത് മുതലെടുത്ത് സർക്കാർ ജനങ്ങളിൽ മത വിദ്വേഷം വളർത്തുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ സ്ഥിതി വളരെ ഗുരുതരമാണെന്നും പ്രവാസികളും ചേർന്നു വേണം രാജ്യത്തെയും ജനങ്ങളെയും അതിൽ നിന്നും രക്ഷിക്കാനെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി കൂട്ടായ്മയായ 'ഗോപിയോ' യുടെ ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സന്ദർശനത്തിന്റെ ഭാഗമായി പ്രവാസികളിലെ പ്രമുഖ വ്യവസായികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച്ച നടത്തി. ഡോ.പി.ആർ. ഷെട്ടി, ആസാദ് മൂപ്പൻ, ഷംസിർ വയലിൽ വർഗ്ഗീസ് കുര്യൻ, സണ്ണി കുലത്താക്കൽ, മുഹമ്മദ് ദാദാഭായി, സോമൻ ബേബി തുടങ്ങി നൂറിലെറെപേർ ഫോർ സീസൺ ഹോട്ടലിൽ നടന്ന യോഗത്തിനെത്തി.
2019 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ബിജെപി യെ പരാജയപ്പെടുത്തുമെന്നും അതിനുള്ള കഴിവും ശക്തിയും ഇന്ന് ബിജെപിക്കു ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുക, ആരോഗ്യരംഗം മെച്ചപ്പെടുത്തുക വിദ്യാഭാഭ്യാസ രംഗം ശക്തിപ്പെടുത്തുക തുടങ്ങിയവയ്ക്കാകും കോൺഗ്രസ്സ് മുൻതൂക്കം നൽകുകയെന്നും രാഹുൽ പറഞ്ഞു. ഇന്ത്യ സ്വതന്ത്രമായിരുന്നു എന്നാൽ ഇപ്പോൾ ഒരിക്കൽ കൂടി ഭീഷണിയിലായിരിക്കയാണ്. തൊഴിലില്ലായ്മയും ജനങ്ങൾക്കിടയിൽ വളരുന്ന വിദ്വേഷവുമാണ് ഇന്ത്യ നേരിടുന്ന പ്രധാന ഭീഷണിയെന്നും ഇവ രണ്ടും പരിഹരിക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുക എന്നതാണ് തന്റെ സന്ദർശനത്തിന്റെ ലക്ഷ്യം. തൊഴിൽ സൃഷ്ടിക്കുന്നതിലുള്ള സർക്കാരിന്റെ പരാജയം വലിയ സംഘർഷത്തിനു ഇടയാക്കും ഇതിന്റെ പ്രതിഫലനം തെരുവുകളിൽ പോലും കാണാനാകും. ദാരിദ്രവും തൊഴിലില്ലായ്മയും ഇല്ലാതാക്കുന്നതിനു പകരം ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയാണ് സർക്കാർ ചെയ്യുന്നുന്നത്. 1947-ൽ ഇന്ത്യയെ സംരക്ഷിക്കുന്നതിനു നമ്മുടെ പൂർവ്വീകർക്കു നിങ്ങളെ ആവശ്യമായിരുന്നു, എന്നാൽ ഇന്ത്യയെ മാറ്റുന്നതിനു നിങ്ങളുടെ സഹായം അഭ്യർത്ഥിക്കാനാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസ്സ് അധ്യക്ഷനായതിനു ശേഷം ആദ്യത്തെ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധിക്കു ഊഷ്മളമായ സ്വീകരണമാണു ലഭിച്ചത്. ഭരണാധികാരി ഷെയ്ഖ് ഹമദിന്റെ മകനും ബഹ്റിൻ റോയൽ ഗാർഡ്സിലെ റാപ്പിഡ് ഇന്റർവെൻഷൻ ഫോഴസ് മേജറുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദിനു ജവഹർലാൽ നെഹറുവിന്റെ പുസ്തകങ്ങൾ ഉപഹാരമായി നൽകി. സർക്കാരിന്റെ അതിഥിയായിരുന്നു രാഹുൽ .