- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാനിരിക്കുന്നത് രാഹുൽ ഗാന്ധിയുടെ നാളുകൾ തന്നെ! കോൺഗ്രസിനെ മുടിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മോദിയെയും കൂട്ടരെയും മലർത്തി അടിച്ച് മാസ് ഹീറോയായ രാഹുലിനെ തേടി ഇന്ത്യാ ടുഡേ മാഗസിന്റെ ന്യൂസ് മേക്കർ പുരസ്ക്കാരം; രാഷ്ട്രീയ പാതയിൽ നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരൻ ബഹുദൂരം പിന്നിട്ടെന്ന് ഇന്ത്യാ ടുഡേ; അധ്യക്ഷ പദവിയിൽ എത്തിയ ശേഷം അസാധ്യമെന്ന് കരുതിയത് രാഹുൽ എത്തിപ്പിടിച്ചെന്ന് നിരീക്ഷണം
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തി ഒരു വർഷം തികയുന്നതിന് മുമ്പു തന്നെ പാർട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിക്കാൻ നേതൃത്വം നൽകിയ രാഹുൽ ഗാന്ധിയെ ഇന്ത്യാ ടുഡേ മാഗസിന്റെ ഈ വർഷത്തെ ന്യൂസ് മേക്കറായി തെരഞ്ഞെടുത്തു. മധ്യപ്രദേശിലും, ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ അട്ടിമറിച്ച് കോൺഗ്രസ് നേടിയ വിജയിത്തിന് പിന്നിൽ രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങളും പ്രചാരണപ്രവർത്തനങ്ങളുമാണ് പ്രധാന ഘടകമായതെന്നാണ് വിലയിരുത്തൽ. ഒമ്പതു വർഷത്തിനു ശേഷം വീണ്ടും ഇന്ത്യാ ടുഡേയുടെ ന്യൂസ് മേക്കറായി തെരഞ്ഞെടുക്കുമ്പോൾ രാഷ്ട്രീയ പാതയിൽ ബഹുദൂരം പിന്നിട്ടിരിക്കുകയാണ് നെഹ്‌റു കുടുംബത്തിലെ ഈ ഇളമുറക്കാരൻ. രാഷ്ട്രീയ പന്ഥാവിൽ തുടക്കത്തിൽ എതിർചേരികളിൽ നിന്ന് ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന രാഹുൽ ഒരെറ്റ തെരഞ്ഞെടുപ്പോടെ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഏറ്റ കനത്ത പരാജയത്തിനു ശേഷം ഒരു ഉയിർത്തെഴുന്നേൽപ് പ്രതീക്ഷിച്ചവർക്ക് രാഹുലിന്റെ നേതൃത്വത്തിൽ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തി ഒരു വർഷം തികയുന്നതിന് മുമ്പു തന്നെ പാർട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിക്കാൻ നേതൃത്വം നൽകിയ രാഹുൽ ഗാന്ധിയെ ഇന്ത്യാ ടുഡേ മാഗസിന്റെ ഈ വർഷത്തെ ന്യൂസ് മേക്കറായി തെരഞ്ഞെടുത്തു. മധ്യപ്രദേശിലും, ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ അട്ടിമറിച്ച് കോൺഗ്രസ് നേടിയ വിജയിത്തിന് പിന്നിൽ രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങളും പ്രചാരണപ്രവർത്തനങ്ങളുമാണ് പ്രധാന ഘടകമായതെന്നാണ് വിലയിരുത്തൽ. ഒമ്പതു വർഷത്തിനു ശേഷം വീണ്ടും ഇന്ത്യാ ടുഡേയുടെ ന്യൂസ് മേക്കറായി തെരഞ്ഞെടുക്കുമ്പോൾ രാഷ്ട്രീയ പാതയിൽ ബഹുദൂരം പിന്നിട്ടിരിക്കുകയാണ് നെഹ്‌റു കുടുംബത്തിലെ ഈ ഇളമുറക്കാരൻ.
രാഷ്ട്രീയ പന്ഥാവിൽ തുടക്കത്തിൽ എതിർചേരികളിൽ നിന്ന് ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന രാഹുൽ ഒരെറ്റ തെരഞ്ഞെടുപ്പോടെ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഏറ്റ കനത്ത പരാജയത്തിനു ശേഷം ഒരു ഉയിർത്തെഴുന്നേൽപ് പ്രതീക്ഷിച്ചവർക്ക് രാഹുലിന്റെ നേതൃത്വത്തിൽ അതു സാധ്യമായി എന്നതാണ് ന്യൂസ് മേക്കർ പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. പാർട്ടി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം 17 സംസ്ഥാനങ്ങളിലായി 50 പ്രചാരണ പര്യടനങ്ങളാണ് രാഹുൽ നടത്തിയത്.
രാജ്യത്തെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ തുടർച്ചയായി രൂക്ഷ വിമർശനങ്ങൾ നടത്തി. സർക്കാരിനെതിരേ ഉയർന്നു വന്ന അഴിമതിക്കഥകൾ നിരത്തി പാർലമെന്റിലും മോദിയെ ആക്രമിക്കാൻ രാഹുൽ തയാറായി. മോദി സർക്കാരിന്റെ കാലത്ത് നേരിട്ട പ്രധാന പ്രശ്‌നങ്ങളായ കാർഷികപ്രതിസന്ധി, തൊഴിലില്ലായ്മ, ഇടറിയ സമ്പദ് വ്യവസ്ഥ, റഫാലെ ഇടപാട് എന്നീ പ്രശ്‌നങ്ങളിൽ രാഹുൽ ഗാന്ധി മോദിക്കെതിരേ ആഞ്ഞടിച്ചു കൊണ്ടിരുന്നു. എന്നാൽ പ്രധാനമന്ത്രിയെ തുടർച്ചയായി ആക്രമിച്ചു കൊണ്ടിരുന്നപ്പോഴും ലോക്‌സഭാ സംവാദത്തിനിടയിൽ മോദിയെ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചതോടെ താൻ ആരേയും ശത്രുവായി കണക്കാക്കുന്നില്ല എന്ന് രാഹുൽ വ്യക്തമാക്കി.
ബിജെപിയുടെ ഉരുക്കുകോട്ടകളായ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടിയ വിജയം രാഹുൽ ഗാന്ധിയുടെ നേതൃപാടവം വെളിപ്പെടുത്തുന്നതായിരുന്നു. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് അട്ടിമറി വിജയം നേടിയതോടെ മാസ് ഹീറോ ഇമേജ് രാഹുലിന് കൈവന്നു. പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ ബിജെപിയുടെ തന്നെ തന്ത്രങ്ങൾ സ്വന്തമാക്കി ഇറക്കിയും മൃദുഹിന്ദുത്വ വാദം ഉന്നയിച്ചും മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കോൺഗ്രസ് ഭരണം പിടിച്ചടക്കി.
2004-ൽ കോൺഗ്രസ് പാർട്ടി അംഗത്വം നേടിക്കൊണ്ട് ആരംഭിച്ച രാഷ്ട്രീയ പ്രവർത്തനം 2018 അവസാനിക്കുമ്പോൾ പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ വിജയിയായി നിലകൊള്ളുന്നു. മുപ്പത്തിനാലാം വയസിൽ പാർട്ടി അംഗത്വം എടുക്കുമ്പോൾ നേതൃസ്ഥാനത്തേക്ക് വരാൻ ഏറെ മടിയുള്ള വ്യക്തിയായിരുന്നു രാഹുൽ. എപ്പോഴും തിരശ്ശീലയ്ക്കു പിന്നിൽ നിന്നു പ്രവർത്തിച്ച രാഹുൽ കഴിഞ്ഞ വർഷമാണ് പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ തയാറായത്. അതും പാർട്ടിക്കുള്ളിൽ നിന്നു കൊണ്ട് ഏറെ നിരീക്ഷണങ്ങൾ നടത്തിയ ശേഷം മാത്രം.
അധ്യക്ഷൻ എന്ന നിലയിൽ പാർട്ടിയെ നയിക്കാൻ യോഗ്യനാണെന്ന് ഒരു വർഷം കൊണ്ട് തെളിയിച്ച രാഹുൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലേറ്റാൻ എല്ലാവിധ അടവുകളും പയറ്റുന്നുണ്ട്. ഏതു പ്രായക്കാർക്കിടയിലും രാഹുലിനുള്ള ജനസമ്മതിയാണ് എടുത്തുപറയേണ്ട വസ്തുത. അതുകൊണ്ടു തന്നെ വിഘടിച്ചു നിൽക്കുന്ന പ്രാദേശിക പാർട്ടി നേതാക്കൾക്കിടയിൽ രാഹുലിനുള്ള സ്വാധീനം കോൺഗ്രസിനെ അധികാരത്തിലേക്ക് നയിക്കാൻ തക്കതാണ്. പാർട്ടിക്ക് ഒരുപക്ഷേ, വൻഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പ്രദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ രാഹുലിന് ഏറെ പ്രയത്‌നിക്കേണ്ടി വരില്ല.
ടിഡിപിയുടെ ചന്ദ്രബാബു നായിഡു, എൻസിപിയുടെ ശരദ് പവാർ, ഡിഎംകെയുടെ എം കെ സ്റ്റാലിൻ, സിപിഎമ്മിന്റെ സീതാറാം യെച്ചൂരി, എസ് പിയുടെ അഖിലേഷ് യാദവ്, ആർജെഡിയുടെ തേജസ്വി യാദവ് തുടങ്ങിയവർ രാഹുലിന് ഒപ്പം ചേരാൻ മടിക്കാത്തവരാണ്. നരേന്ദ്ര മോദി- അമിത്ഷാ എന്നീ വന്മരങ്ങളോട് ഏറ്റുമുട്ടാൻ ശേഷിയുള്ളതാക്കി കോൺഗ്രസിനേയും ഘടകകക്ഷികളേയും ഒരുമിപ്പിക്കുകയെന്നതാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. നിലവിലുള്ള സാഹചര്യം വിലയിരുത്തിയാൽ ഭരണവിരുദ്ധ വികാരം ശക്തമായിരിക്കുന്ന ഈയവസരത്തിൽ രാഹുലിന്റെ നേതൃത്വത്തിൽ അതു സാധ്യമാകും എന്നു തന്നെയാണ് തെളിയുന്നത്.