- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി കൗശലക്കാരനായ ഹിന്ദുത്വ രാഷ്ട്രീയക്കാരൻ; എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുക ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം; സത്യത്തെ ഒരിക്കലും നിശ്ശബ്ദമാക്കാൻ കഴിയില്ല; ഗൗരി ലങ്കേഷിന്റെ മരണത്തിൽ പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകയും, സാമൂഹ്യപ്രവർത്തകയുമായി ഗൗരി ലങ്കേഷിന്റെ മരണത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.ബിജെപി- ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ വിമർശിക്കുന്നവരെ അടിച്ചമർത്തുകയോ, നിശബ്ദരാക്കുകയോ ആക്രമിക്കുകയോ, കൊല്ലുകയോ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കൗശലക്കാരനായ ഹിന്ദുത്വ രാഷ്ട്രീയക്കാരനാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ വാക്കുകൾക്ക് രണ്ട് അർത്ഥമുണ്ട്. ഒന്ന് അദ്ദേഹത്തിന് കീഴിലുള്ളവർക്കും മറ്റുള്ളത് രാജ്യത്തെ ബാക്കിയുള്ളവർക്കും.' എന്നായിരുന്നു രാഹുൽഗാന്ധിയുടെ പരാമർശം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിദഗ്ധനായ പ്രയോക്താവാണ് മോദി. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ വലിയ സമ്മർദ്ദത്തിന്റെ ഫലമായി ചിലപ്പോഴൊക്കെ അദ്ദേഹം ചില പ്രസ്താവനകൾ നടത്തിയിട്ടുണ്ടാകാം. എന്നാൽ ഭിന്നസ്വരങ്ങളെ ഇല്ലാതാക്കുക എന്നതുതന്നെയാണ് ബിജെപിയുടെ പൊതുവായ ആശയം. അഹിംസയിൽ അടിയുറച്ചതാണ് ഈ രാജ്യത്തിന്റെ ചരിത്രമെന്നും കൊലപാതകങ്ങൾ ഒരുവിധത്തിലും നീതീകരിക്കാനാവി
ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകയും, സാമൂഹ്യപ്രവർത്തകയുമായി ഗൗരി ലങ്കേഷിന്റെ മരണത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.ബിജെപി- ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ വിമർശിക്കുന്നവരെ അടിച്ചമർത്തുകയോ, നിശബ്ദരാക്കുകയോ ആക്രമിക്കുകയോ, കൊല്ലുകയോ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കൗശലക്കാരനായ ഹിന്ദുത്വ രാഷ്ട്രീയക്കാരനാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ വാക്കുകൾക്ക് രണ്ട് അർത്ഥമുണ്ട്. ഒന്ന് അദ്ദേഹത്തിന് കീഴിലുള്ളവർക്കും മറ്റുള്ളത് രാജ്യത്തെ ബാക്കിയുള്ളവർക്കും.' എന്നായിരുന്നു രാഹുൽഗാന്ധിയുടെ പരാമർശം.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിദഗ്ധനായ പ്രയോക്താവാണ് മോദി. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ വലിയ സമ്മർദ്ദത്തിന്റെ ഫലമായി ചിലപ്പോഴൊക്കെ അദ്ദേഹം ചില പ്രസ്താവനകൾ നടത്തിയിട്ടുണ്ടാകാം. എന്നാൽ ഭിന്നസ്വരങ്ങളെ ഇല്ലാതാക്കുക എന്നതുതന്നെയാണ് ബിജെപിയുടെ പൊതുവായ ആശയം. അഹിംസയിൽ അടിയുറച്ചതാണ് ഈ രാജ്യത്തിന്റെ ചരിത്രമെന്നും കൊലപാതകങ്ങൾ ഒരുവിധത്തിലും നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനു പിന്നാലെ ട്വിറ്ററിലൂടെ അദ്ദേഹം കൊലപാതകത്തെ അപലപിച്ച് രംഗത്തുവന്നിരുന്നു. ' സത്യത്തെ ഒരിക്കലും നിശബ്ദമാക്കാൻ കഴിയില്ല. ഗൗരി ലങ്കേഷ് നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം. കുറ്റവാളികൾ ശിക്ഷിക്കപ്പെടും.' എന്നായിരുന്നു രാഹുൽഗാന്ധിയുടെ ട്വീറ്റ്.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അപലപിച്ചു. വർഗ്ഗീയഭ്രാന്തും അസഹിഷ്ണുതയും അതിന്റെ ദുഷിച്ച വെളിവാക്കിയിരിക്കുകയാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ഗൗരി ലങ്കേഷിന്റേത് വളരെ ആസൂത്രിതമായ കൊലപാതകമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കൊലപാതകം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവിലെ വീടിന് മുന്നിൽ ഇന്നലെ രാത്രിയാണ് അജ്ഞാതൻ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ബംഗളൂരുവിലെ രാജരാജേശ്വരി നഗറിൽ രാത്രി 8 മണിക്കാണ് ആക്രമണമുണ്ടായത്.സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. വീടിന് മുന്നിൽ കാറിറങ്ങിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അക്രമി ഏഴ് തവണ നിറയൊഴിച്ചെന്ന് പൊലീസ് പറഞ്ഞു.