- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയുടെ ക്ഷേത്രദർശനവും ഹൈന്ദവതയിൽ ഊന്നിയ പ്രചരണവും ബിജെപിയിൽ ഭയം വളർത്തുന്നു; മധ്യപ്രദേശിൽ ഗോസംരക്ഷകരായ കോൺഗ്രസ് കേരളത്തിൽ പശുവിനെ പരസ്യമായി അറുത്ത് തിന്നുന്നുവെന്ന് പറഞ്ഞ് പ്രചരണം കൊഴുപ്പിച്ച് രംഗത്ത്; ഹൈന്ദവ വോട്ടർമാർ ചോരുമോയെന്ന ഭയത്തിൽ കോൺഗ്രസിനെതിരായ ആക്രമണത്തിന് മൂർച്ചകൂട്ടി ബിജെപി നേതൃത്വം
ഭോപ്പാൽ: കോൺഗ്രസും ബിജെപിയും ഇഞ്ചോടിച്ചു പോരാട്ടം നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹൈന്ദവ പാരമ്പര്യത്തെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി നേതാക്കൾ. ജാതി സമവാക്യങ്ങൾ ഏറെ നിർണായകമാകുന്ന മധ്യപ്രദേശിൽ കോൺഗ്രസ് ഹൈന്ദവ ചായ്വ് പ്രകടമാക്കിയ അവസരത്തിലാണ് ഇതിനെ ഖണ്ഡിക്കും വിധം ബിജെപി രംഗത്തെത്തിയിരിക്കുന്നത്. പൂർണമായും ഹിന്ദുവല്ല രാഹുൽ എന്ന തരത്തിൽ പരിഹസിച്ചു കൊണ്ടും കോൺഗ്രസ് നേതാവ് ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നതിനെ അവഹേളിച്ചുകൊണ്ടുമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നത്. രാഹുൽ ഗാന്ധി മിക്ക ക്ഷേത്രങ്ങൡലും സന്ദർശനം നടത്തുമ്പോൾ പ്രാർത്ഥിക്കാനായി മുട്ടുകുത്തുമ്പോൾ 'ഇതൊരു മോസ്‌കല്ലെന്ന്' പൂജാരി മിക്കവാറും ഓർമപ്പെടുത്താറുണ്ടെന്ന് പറഞ്ഞാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് രാഹുലിനെ തന്റെ പ്രസംഗത്തിൽ കളിയാക്കിയത്. ധർ ജില്ലയിൽ ബദനാവാർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രസംഗം നടത്തുകയായിരുന്ന ആദിത്യനാഥ്. എന്നാൽ ഇതിന് ഇരുപത്തിനാലു മണിക്കൂർ മുമ്പും കോൺഗ്രസിനെ ഇക്കാര്യം പറഞ്ഞ് പ്രധ
ഭോപ്പാൽ: കോൺഗ്രസും ബിജെപിയും ഇഞ്ചോടിച്ചു പോരാട്ടം നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹൈന്ദവ പാരമ്പര്യത്തെ ചോദ്യം ചെയ്തുകൊണ്ട് ബിജെപി നേതാക്കൾ. ജാതി സമവാക്യങ്ങൾ ഏറെ നിർണായകമാകുന്ന മധ്യപ്രദേശിൽ കോൺഗ്രസ് ഹൈന്ദവ ചായ്വ് പ്രകടമാക്കിയ അവസരത്തിലാണ് ഇതിനെ ഖണ്ഡിക്കും വിധം ബിജെപി രംഗത്തെത്തിയിരിക്കുന്നത്. പൂർണമായും ഹിന്ദുവല്ല രാഹുൽ എന്ന തരത്തിൽ പരിഹസിച്ചു കൊണ്ടും കോൺഗ്രസ് നേതാവ് ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നതിനെ അവഹേളിച്ചുകൊണ്ടുമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നത്.
രാഹുൽ ഗാന്ധി മിക്ക ക്ഷേത്രങ്ങൡലും സന്ദർശനം നടത്തുമ്പോൾ പ്രാർത്ഥിക്കാനായി മുട്ടുകുത്തുമ്പോൾ 'ഇതൊരു മോസ്‌കല്ലെന്ന്' പൂജാരി മിക്കവാറും ഓർമപ്പെടുത്താറുണ്ടെന്ന് പറഞ്ഞാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് രാഹുലിനെ തന്റെ പ്രസംഗത്തിൽ കളിയാക്കിയത്. ധർ ജില്ലയിൽ ബദനാവാർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രസംഗം നടത്തുകയായിരുന്ന ആദിത്യനാഥ്. എന്നാൽ ഇതിന് ഇരുപത്തിനാലു മണിക്കൂർ മുമ്പും കോൺഗ്രസിനെ ഇക്കാര്യം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിഹസിച്ചു. ഗോ സംരക്ഷണ വിഷയത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നാണ് മോദി എടുത്തുപറഞ്ഞു. മധ്യപ്രദേശിൽ ഗോ സംരക്ഷകരായി അവതരിക്കുന്ന കോൺഗ്രസിന് കേരളത്തിൽ അവരുടെ വോട്ടർമാർ ബീഫ് കഴിക്കുന്നതിൽ യാതൊരു പരിഭവവുമില്ല.
മധ്യപ്രദേശിൽ ഗോക്കളെ പുകഴ്‌ത്തിപ്പാടാൻ ശ്രമിക്കുന്ന കോൺഗ്രസ് കേരളത്തിൽ പശുവിനെ അറക്കുന്നതും നേതാക്കൾ തന്നെ ബീഫ് കഴിക്കുന്ന പടമെടുക്കുന്നതും ഒക്കെ സർവസാധാരണം. ബീഫ് കഴിക്കുന്നത് അവരുടെ അവകാശമാണെന്ന് കേരളത്തിലുള്ളവർ പറയുന്നു. ഇതേ കോൺഗ്രസുകാർ തന്നെയാണ് കണ്ണൂരിൽ പശുക്കുട്ടിയെ പരസ്യമായി അറുത്ത് ഗോവധ നിരോധനനിയമത്തിനെതിരേ പ്രതിഷേധിച്ചത്. അപ്പോൾ പിന്നെ ഇതിൽ ഏതാണ് യഥാർഥ കോൺഗ്രസ്. കേരളത്തിൽ ഒന്നും മധ്യപ്രദേശിൽ മറ്റൊന്നുമാണോ കോൺഗ്രസ്? ചിദ്വാരയിൽ നടന്ന തെരഞ്ഞെടുപ്പു പ്രചാരണവേളയിലാണ് മോദി ഈ ചോദ്യം ഉന്നയിച്ചത്. കോൺഗ്രസ് നേതാവും എംപിയുമായ കമൽനാഥിന്റെ മണ്ഡലമാണ് ചിദ്വാര.
രാഹുലിന്റെ കൈലാസ മാനസരോവർ സന്ദർശനത്തെയും ഇകഴ്‌ത്തിപ്പറയാൻ മോദി മടികാണിച്ചില്ല. മാനസരോവർ സന്ദർശനത്തെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷനോട് ചോദിച്ചപ്പോൾ കൃത്യമായ ഒരു മറുപടി പറയാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കുകയായിരുന്നുവെന്ന് മോദി പരിഹസിച്ചു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗും കോൺഗ്രസിന്റെ ഹൈന്ദവ വോട്ടർമാരോടുള്ള നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് രംഗത്തെത്തിയത്. കൂടാതെ കേന്ദ്ര വിദേശകാര്യമന്ത്രിയും മറ്റൊരു മുതിർന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജും കോൺഗ്രസിനെതിരേ ജാതീയ കാർഡിറക്കി നേരിടുകയാണ്.
രാഹുൽ ഗാന്ധിയെ മതേതരൻ എന്നു ഉയർത്തിക്കാട്ടിയിരുന്ന കോൺഗ്രസ് ഇപ്പോൾ അദ്ദേഹത്തെ പിന്നീട് ഹിന്ദു നേതാവായി ചിത്രീകരിച്ചു. ഇതും വേണ്ടവിധത്തിൽ പ്രയോജനപ്പെടാതെ വന്നപ്പോൾ അദ്ദേഹത്തെ കൈലാസ മാനസരോവരിലേക്ക് അയയ്ക്കുകയും അവിടെ നിന്ന് ഒരു ശിവഭക്തനായി മടങ്ങി വരികയും ചെയ്തിരിക്കുന്നു. മാനസരോവർ സന്ദർശനത്തെ പ്രത്യേകം എടുത്തുപറഞ്ഞാണ് സുഷമ സ്വരാജ് രാഹുലിനെയും കോൺഗ്രസിനെയും വിമർശിച്ചത്. പിന്നാലെ ബിജെപി അധ്യക്ഷൻ അമിത് ഷായും രാഹുലിന് മോദിഫോബിയ ബാധിച്ചതായി കളിയാക്കി. 22 മിനിട്ട് നീളുന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ 44 തവണയാണ് മോദിയുടെ പേരു പരാമർശിച്ചത്. ഇദ്ദേഹം ബിജെപിക്കു വേണ്ടിയാണോ കോൺഗ്രസിനു വേണ്ടിയാണോ പ്രചാരണം നടത്തുന്നത്? നരസിങ്പൂരിൽ നടന്ന യോഗത്തിൽ അമിത് ഷാ പറഞ്ഞു.
ഹൈന്ദവ കാർഡിറക്കി തന്നെ വോട്ടുപിടിക്കണമെന്നുള്ള ബിജെപി നിലപാടിന് ഭീഷണിയായി കോൺഗ്രസും രംഗത്തെത്തിയതോടെയാണ് ബിജെപി രാഹുലിന്റെ ക്ഷേത്രസന്ദർശനവും ഗോ സംരക്ഷണവിഷയവുമെല്ലാം ചർച്ചയാക്കിയിരിക്കുന്നത്. 90 ശതമാനത്തിലധികം ഹൈന്ദവ വോട്ടർമാരുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. 230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങളേയുള്ളൂ. ഈ മാസം 28 നാണ് തെരഞ്ഞെടുപ്പ്. 2003 മുതൽ സംസ്ഥാനത്ത് അധികാരത്തിലുള്ള ബിജെപിയും കോൺഗ്രസും തമ്മിൽ ശക്തമായ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്.