- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മൃതി ഇറാനി വയനാട് പര്യടനത്തിൽ, രാഹുൽ ഗാന്ധി നിശാ ക്ലബിലും! കാഠ്മണ്ഡുവിലെ നിശാ ക്ലബിലെ രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ പുറത്തു വിട്ടു മാധ്യമങ്ങൾ; രാഹുൽ ഗാന്ധി പാർട്ട് ടൈം രാഷ്ട്രീയക്കാരൻ മാത്രമെന്ന് ആരോപിച്ചു ബിജെപി നേതാക്കളും; വൈറൽ വീഡിയോയോട് പ്രതികരിക്കാതെ കോൺഗ്രസ്
ന്യൂഡൽഹി: കോൺഗ്രസ് വൻ പ്രതിസന്ധിയെ നേരിടുമ്പോൾ ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരുന്നത് രാഹുൽ ഗാന്ധിയാണ്. കോൺഗ്രസ് നേതാക്കൾ തന്നെ രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി രംഗത്തുവരുന്നു. ഉത്തരവാദിത്തങ്ങളിൽ നിന്നും രാഹുൽ ഒളിച്ചോടുന്നു എന്നതാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന പ്രധാന ആരോപണം. അതേസമയം രാഹുൽ നിശാക്ലബ്ബിൽ എന്ന വിധത്തിൽ ഒരു വീഡിയോ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
രാഹുൽ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്തിരിക്കയാണ്. കാഠ്മണ്ഡു നിശാ ക്ലബിലെ ദ്യശ്യങ്ങളാണ് പുറത്ത് വന്നത്. പന്ത്രണ്ട് സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കാഠ്മണ്ഡുവിൽ പോയിരുന്നു. ഇവിടെ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നത് എന്നാണ് ഉയരുന്ന ആരോപണം.
രാഹുൽ ഗാന്ധി ഒരു എംപി എന്ന നിലയിൽ കാണിക്കേണ്ട മര്യാദകൾ ലംഘിച്ചുവെന്ന് ബിജെപി ആരോപിക്കുന്നു. രാഹുൽ ഗാന്ധി പാർട്ട് ടൈം രാഷ്ട്രിയക്കാരൻ മാത്രമാണെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. സ്മൃതി ഇറാനി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ ഇന്നലെ പര്യടനത്തിനായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ നിശാക്ലബ് വീഡിയോയും പുറത്തുവന്നത്.
ഈ വിഷയം ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളും പ്രതികരണവുമായി രംഗത്തുവന്നു. പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന കലാപരിപാടി കണ്ടിട്ടില്ലാത്തവർക്കായി. പടുകുഴിയിൽ അകപ്പെട്ട പാർട്ടിയെ കൈ പിടിച്ചു കയറ്റാൻ ചില നേതാക്കൾ ശ്രമിക്കുമ്പോൾ പാർട്ടിയുടെ ഭാവി പ്രധാനമന്ത്രിയും ആത്മാർഥമായി ശ്രമിക്കുകയാണ്. എന്നാണ് ഈ വീഡിയോ സഹിതം ബിജെപി നേതാവ് സന്ദീപ് വചസ്പതി പോസ്റ്റു ചെയ്തിരിക്കുന്നത്.
അതേസമയം രാഹുൽ ഗാന്ധിയുടെ വീഡിയോ വൈറലാകുമ്പോഴും കോൺഗ്രസ് അതിനോട് പ്രതികരിച്ചിട്ടില്ല. ദേശീയ തലത്തിൽ റിപ്പബ്ലിക് ടി വി അടക്കം രാഹുലിന്റെ നിശാക്ലബ് സന്ദർശനം വലിയ അപരാധമെന്ന വിധത്തിൽ വാർത്ത നൽകുകയും ചെയ്യുന്നുണ്ട്.
മറുനാടന് ഡെസ്ക്