- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിൽ കോൺഗ്രസ് അതിവേഗ നീക്കവുമായി മുന്നോട്ട്; കെ സി വേണുഗോപാലിന് ജയ്പൂരിലേക്ക് പോകാൻ നിർദേശിച്ച് രാഹുൽ ഗാന്ധി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റോ അശോക് ഗെലോട്ടോ എന്ന കാര്യത്തിൽ ഫലം വരും മുമ്പ് പാർട്ടിയിൽ ചർച്ച തുടങ്ങി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേക്കെന്ന് സൂചന പുറത്തുവരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം പാർട്ടി കാഴ്‌ച്ചവയ്ക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ജയ്പൂരിലേക്ക് പോകാൻ പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം കോൺഗ്രസിന് അനുകൂലമാണ്. തെലങ്കാനയിൽ ടിആർഎസ് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഛത്തീസ്‌ഗഡിലും ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച ്‌പോരാട്ടത്തിലാണ്. വ്യക്തമായ ആധിപത്യത്തോടെ കോൺഗ്രസ് ലീഡ് ഉയർത്തിയത് ബിജെപി ക്യാമ്പിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയുന്നത്. ഭരണകക്ഷിയായ ബിജെപി കേവലം ഒമ്പതു സീറ്റിൽ മാത്രമാണ് ലീഡ് ചെയുന്നത്. കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണക്കപ്പെടുന്ന കരുതപ്പെടുന്ന സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവരും ലീഡ് ചെയുന്നുണ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേക്കെന്ന് സൂചന പുറത്തുവരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം പാർട്ടി കാഴ്‌ച്ചവയ്ക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ജയ്പൂരിലേക്ക് പോകാൻ പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം കോൺഗ്രസിന് അനുകൂലമാണ്. തെലങ്കാനയിൽ ടിആർഎസ് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഛത്തീസ്‌ഗഡിലും ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച ്‌പോരാട്ടത്തിലാണ്. വ്യക്തമായ ആധിപത്യത്തോടെ കോൺഗ്രസ് ലീഡ് ഉയർത്തിയത് ബിജെപി ക്യാമ്പിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയുന്നത്. ഭരണകക്ഷിയായ ബിജെപി കേവലം ഒമ്പതു സീറ്റിൽ മാത്രമാണ് ലീഡ് ചെയുന്നത്.
കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണക്കപ്പെടുന്ന കരുതപ്പെടുന്ന സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവരും ലീഡ് ചെയുന്നുണ്ട്. മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യ ലീഡ്് ചെയുന്നത് ബിജെപിക്ക് ചെറിയ ആശ്വാസം പകരുന്നുണ്ട്.
അതേസമയം ബിജെപി കഴിഞ്ഞ തവണ ജയിച്ച 14 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയുന്നത്. ഇതിനു പുറമെ അഞ്ച് സീറ്റിങ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യക്തമായ ആധിപത്യത്തോടെയാണ് കോൺഗ്രസ് രാജസ്ഥാൻ പിടിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന രീതിയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.