ന്യൂഡൽഹി: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു വിജയത്തിൽ പ്രവർത്തകർക്കും സാധാരണക്കാർക്കും നന്ദി പറഞ്ഞ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും ഇത് മാറ്റത്തിന്റെ സമയമാണ്. ഈ വിജയത്തിന് പിന്നിൽ കർഷകരും സാധാരണക്കാരും യുവാക്കളുമാണ്. മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാറുണ്ടാക്കും. ഈ സർക്കാറുകൾ കാർഷിക മേഖലയിലും തൊഴിൽ മേഖലയിലും മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദി വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നത് പൊതുവികാരമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

പ്രതിപക്ഷം ഐക്യത്തോടെ ഒറ്റക്കെട്ടായി പോരാടുമെന്നും ബിഎസ്‌പിയും, എസ്‌പിയും കോൺഗ്രസും ഒപ്പമാണെന്നും രാഹുൽ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനെകുറിച്ച് ആഗോള തലത്തിൽ തന്നെ പരാതികൾ ഉണ്ടെന്നും ചിപ്പ് ഘടിപ്പിച്ചാൽ റിസൽട്ട് അട്ടിമറിക്കാമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.