- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റു മത്സരാർത്ഥികൾ ഇല്ലാത്തതിനാൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ 'നിയുക്ത പ്രസിഡന്റാ'യി മാറി; ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 16ന് എഐസിസി ആസ്ഥാനത്ത് നടക്കും; പുതിയ അധ്യക്ഷനുവേണ്ടി സോണിയ കസേര ഒഴിഞ്ഞു കൊടുക്കുന്ന ചടങ്ങും പ്രവർത്തകസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കും
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടതായി ഈ മാസം 16ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പുതിയ അധ്യക്ഷൻ വരുന്നതിനു പിന്നാലെ എ.ഐ.സി.സി പുനഃസംഘടിപ്പിക്കാനാണ് തീരുമാനം. രാഹുൽ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കാൻ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം എ.ഐ.സി.സി ആസ്ഥാനത്ത് നടക്കും. രാഹുൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന്റെ രേഖ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ സോണിയ ഗാന്ധിക്ക് കൈമാറും. പുതിയ അധ്യക്ഷനുവേണ്ടി സോണിയ കസേര ഒഴിഞ്ഞുകൊടുക്കുന്ന ചടങ്ങും പ്രവർത്തകസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കുന്നതോടെ പാർട്ടി അധ്യക്ഷ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സാങ്കേതികമായ മറ്റൊരു ഘട്ടംകൂടി പിന്നിടുകയാണ്. രാഹുലിനെതിരെ ആരും പത്രിക സമർപ്പിക്കാത്ത സാഹചര്യത്തിൽ ഇതിനകം 'നിയുക്ത പ്രസിഡന്റാ'യി മാറിയിട്ടുണ്ട്. എന്നാൽ, പാർട്ടി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ബാക്കിയുള്ളത
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടതായി ഈ മാസം 16ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പുതിയ അധ്യക്ഷൻ വരുന്നതിനു പിന്നാലെ എ.ഐ.സി.സി പുനഃസംഘടിപ്പിക്കാനാണ് തീരുമാനം. രാഹുൽ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കാൻ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം എ.ഐ.സി.സി ആസ്ഥാനത്ത് നടക്കും. രാഹുൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന്റെ രേഖ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ സോണിയ ഗാന്ധിക്ക് കൈമാറും. പുതിയ അധ്യക്ഷനുവേണ്ടി സോണിയ കസേര ഒഴിഞ്ഞുകൊടുക്കുന്ന ചടങ്ങും പ്രവർത്തകസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കും.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കുന്നതോടെ പാർട്ടി അധ്യക്ഷ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സാങ്കേതികമായ മറ്റൊരു ഘട്ടംകൂടി പിന്നിടുകയാണ്. രാഹുലിനെതിരെ ആരും പത്രിക സമർപ്പിക്കാത്ത സാഹചര്യത്തിൽ ഇതിനകം 'നിയുക്ത പ്രസിഡന്റാ'യി മാറിയിട്ടുണ്ട്. എന്നാൽ, പാർട്ടി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ബാക്കിയുള്ളതിനാലാണ് ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത്.
എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങ് പുതിയ അധ്യക്ഷന്റെ പ്രാരംഭ പ്രസംഗത്തിന്റെയും സോണിയയുടെ വിടവാങ്ങൽ പ്രസംഗത്തിന്റെയും വേദിയാവും. അതിനുശേഷമോ മുമ്പോ പ്രവർത്തക സമിതി ചേർന്നേക്കും. പുതിയ അധ്യക്ഷൻ ഔപചാരികമായി ചുമതലയേൽക്കുക അടുത്ത എ.ഐ.സി.സി സമ്മേളനത്തിലാണ്. ഡിസംബറിൽതന്നെ സമ്മേളനം നടത്താനാണ് ഉദ്ദേശിച്ചതെങ്കിലും ഒരുക്കങ്ങൾ വൈകുന്നതിനാൽ അടുത്തമാസത്തേക്ക് നീണ്ടേക്കും. കർണാടക പാർട്ടി ഭരിക്കുന്ന പ്രധാന സംസ്ഥാനമാണെന്നിരിക്കെ, ബംഗളൂരുവിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിനുമുമ്പ് എ.ഐ.സി.സിയിൽ വിപുലമായ അഴിച്ചുപണി നടക്കുമെന്നാണ് സൂചന. പുതിയ അധ്യക്ഷൻ സ്വന്തം ടീമിനെ വാർത്തെടുക്കുന്ന സുപ്രധാന പുനഃസംഘടനയായിരിക്കും ഇത്.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുൽ ഏറ്റെടുക്കുമോ എന്ന വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഇതോടെ തിരശ്ശീല വീഴുകയാണ്. ദശലക്ഷക്കണക്കിനു കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടെയും കാത്തിരിപ്പിനു വിരാമമാവുന്നു. കോൺഗ്രസ് ചരിത്രത്തിലെതന്നെ രണ്ടാമത്തെ ചരിത്രസംഭവമാകുന്ന തലമുറകൈമാറ്റമാണിത്. 1929ൽ ലഹോറിലെ കോൺഗ്രസ് സമ്മേളനത്തിലാണു പ്രസിഡന്റ് മോട്ടിലാൽ നെഹ്‌റുവിൽനിന്നു പുത്രനായ ജവാഹർ ലാൽ നെഹ്‌റു അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. 1929 ഡിസംബറിലെ ലഹോർ സമ്മേളനത്തിലാണു കോളനി പദവിയുടെ കാലം കഴിഞ്ഞതിനാൽ കേന്ദ്രത്തിലെയും പ്രവിശ്യകളിലെയും അംഗങ്ങളോടു രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടത്.
88 വർഷങ്ങൾക്കുശേഷം സമാനമായ ഒരു തലമുറകൈമാറ്റം സംഭവിക്കുകയാണ്‌സോണിയ ഗാന്ധിയിൽനിന്നു രാഹുൽ ഗാന്ധിയിലേക്ക്. രാഹുൽ ഏറ്റെടുക്കുന്ന കാലഘട്ടവും നിർണായകവും വെല്ലുവിളികൾ നിറഞ്ഞതുമാണ്. 61ാമത്തെ പ്രസിഡന്റ് ആയ സോണിയ അറുപത്തിരണ്ടാമനായി രാഹുൽ ഗാന്ധിക്ക് ആ പദവി കൈമാറുന്നു. സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസിന്റെ 17ാം അധ്യക്ഷൻ.



