- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ മരണത്തിൽ പ്രതിചേർക്കപ്പെട്ടതോടെ ശശി തരൂരിന്റെ മുൻപിൽ നിർത്താനുള്ള നീക്കം ഉപേക്ഷിച്ചു രാഹുൽ ഗാന്ധി; പ്രചരണത്തിന്റെ ചുക്കാൻ പിടിക്കുക ജയറാം രമേശ്; തരൂർ തന്ത്രങ്ങൾ മെനഞ്ഞും ഡീലുകൾ ഉറപ്പിച്ചും ഒപ്പം നിൽക്കും; പഴയ മുഖങ്ങൾ പൂർണമായും ഒഴിവാക്കി പുത്തൻ മുഖങ്ങളെ ചേർത്തു മുഖം മിനുക്കാൻ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ സമൂലം അഴിച്ചുപണി ലക്ഷ്യമിടുകയാണ് രാഹുൽഗാന്ധി. യുവനേതാക്കളെ സാരഥ്യം ഏൽപ്പിച്ചു നടത്തിയ നീക്കം പാതിമാത്രമാണ് വിജയം കണ്ടത്. കർണാടകത്തിൽ കരുക്കൾ നീക്കിയതെല്ലാം പഴയ പടക്കുരിതകളായിരുന്നു. ഇതോടെ മുതിർന്ന നേതാവിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനാക്കി നിയമിച്ചു. മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ് എംപിയെ ആണ് കോൺഗ്രസ് ചുമതലപ്പെടുത്തിയത്. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾക്കു രൂപം നൽകുന്ന സംഘത്തെ ഇദ്ദേഹം നയിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടായേക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെട്ട ഉന്നത നേതൃത്വം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. യുപിഎ സർക്കാർ അധികാരത്തിലേറിയ 2004, 2009 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പ്രചാരണത്തിന്റെ കോ ഓർഡിനേറ്ററായിരുന്നു ജയറാം രമേശ്. രാഹുൽ ചുമതലയേറ്റെടുത്ത 2014ൽ പാർട്ടിക്കു തിരിച്ചടിയേറ്റു. പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ രാഹു
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ സമൂലം അഴിച്ചുപണി ലക്ഷ്യമിടുകയാണ് രാഹുൽഗാന്ധി. യുവനേതാക്കളെ സാരഥ്യം ഏൽപ്പിച്ചു നടത്തിയ നീക്കം പാതിമാത്രമാണ് വിജയം കണ്ടത്. കർണാടകത്തിൽ കരുക്കൾ നീക്കിയതെല്ലാം പഴയ പടക്കുരിതകളായിരുന്നു. ഇതോടെ മുതിർന്ന നേതാവിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനാക്കി നിയമിച്ചു. മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ് എംപിയെ ആണ് കോൺഗ്രസ് ചുമതലപ്പെടുത്തിയത്.
അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾക്കു രൂപം നൽകുന്ന സംഘത്തെ ഇദ്ദേഹം നയിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടായേക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെട്ട ഉന്നത നേതൃത്വം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. യുപിഎ സർക്കാർ അധികാരത്തിലേറിയ 2004, 2009 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പ്രചാരണത്തിന്റെ കോ ഓർഡിനേറ്ററായിരുന്നു ജയറാം രമേശ്. രാഹുൽ ചുമതലയേറ്റെടുത്ത 2014ൽ പാർട്ടിക്കു തിരിച്ചടിയേറ്റു. പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ രാഹുലിനെ സഹായിക്കാൻ ലക്ഷ്യമിട്ടാണു ചുമതല ജയറാമിനെ ഏൽപിക്കാനുള്ള ആലോചന.
അടുത്തിടെ രാഹുൽ ഗാന്ധിയുടെ പരിപാടികളെല്ലാം ആസൂത്രണം ചെയ്തിരുന്നത് കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയായിരുന്നു. എന്നാൽ, അദ്ദേഹത്തെ ഭാര്യയുടെ മരണകേസിൽ പ്രതിചേർത്തതോടെ പ്രത്യക്ഷത്തിൽ നിന്നും മാറ്റി നിർത്തിയിരിക്കയാണ്. തരൂർ തന്ത്രങ്ങൾ മെനഞ്ഞ് ഒപ്പമുണ്ട്. അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന് മുമ്പ് കാലിഫോർണിയ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദം അടക്കമുള്ള കാര്യങ്ങളിൽ തന്ത്രങ്ങൾ മെനഞ്ഞത്. രാഹുൽ ഗാന്ധിയ്യിരുന്നു.
രണ്ടുവർഷത്തിനപ്പുറം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ അധികാരത്തിലെത്താനാണ് സാധ്യത കൂടുതൽ. മറിച്ചുള്ള പ്രതീക്ഷ രാഹുലിനുമില്ല. എന്നാൽ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടാൽ അട്ടിമറികൾ സാധ്യമാണ് താനും. പതുക്കെ കത്തിക്കയറുന്ന സ്വഭാവമാണ് രാഹുലിന്റേത്. സോണിയയുടെ ഊർജസ്വലത പലപ്പോഴും രാഹുലിൽ കണ്ടെത്താനായി എന്ന് വരില്ല. പാർലമെന്റിൽ ശക്തമായൊരു പ്രസംഗം നടത്താൻ അദ്ദേഹം എത്രയോ വർഷങ്ങളെടുത്തു എന്നോർക്കുക.
രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ യുവനിരയുടെ കടന്നുവരന്നിരുന്നു. . ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളുടെ ചുമതല രാഹുൽ യുവ നേതാക്കൾക്ക് നൽകി. ഗുജറാത്തിന്റെ ചുമതല രാജീവ് സത്വക്കും ഒഡീഷയുടെ ചുമതല ജിതേന്ദ്ര സിങിനും നൽകി. മുതിർന്ന നേതാവും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ബി.കെ.ഹരിപ്രസാദിനെ മാറ്റിയാണ് ഒഡീഷയുടെ ചുമതല മുൻ കേന്ദ്ര മന്ത്രിയായ ജിതേന്ദ്ര സിങിന് നൽകിയത്. ഒഡീഷയിൽ കഴിഞ്ഞ വർഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. അടുത്ത വർഷം ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. അതിന് മുന്നോടിയായാണ് പുതിയയാൾക്ക് ചുമതല നൽകിയത്.
ഗുജറാത്തിൽ തിരഞ്ഞെടുപ്പിൽ വിജയത്തിനടുത്തെത്തുന്ന പ്രകടനത്തിലേക്ക് കോൺഗ്രസിനെ നയിച്ച സംസ്ഥാനത്തിന്റെ ചുമതലക്കാരൻ അശോക് ഗെഹ് ലോട്ടിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ഉയർത്തി. ഗെഹ്ലോട്ടിന് പകരമാണ് ലോക്സഭാ എംപിയും യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമായ രാജീവ് സത് വയെ നിയമിച്ചത്. മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയായ ഗെഹ്ലോട്ടിനെ സംഘടനാ ചുമതലുയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചതോടെ വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റായിരിക്കും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ഉറപ്പായി. ജനാർദ്ദൻ ദ്വിവേദി രാജിവെച്ച ഒഴിവിലേക്കാണ് ഗെഹ്ലോട്ടിന്റെ നിയമനം.
ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള വടംവലി രാജസ്ഥാനിൽ അധികാരം തിരിച്ച് പിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പുതിയ നിയമനത്തിലൂടെ ശമനമായി.