- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി സന്ദർശനം രാഹുൽ റദ്ദാക്കി; മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ കാണും; യോഗിക്ക് എതിരെ അഖിലേഷ് യാദവും
ലക്‌നൗ: കുരുന്നുകളുടെ കൂട്ടമരണത്താൽ വിവാദകേന്ദ്രമായ ഗോരഖ്പുർ ബാബ രാഘവ്ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രി സന്ദർശനം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉപേക്ഷിച്ചു. രോഗികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണു തീരുമാനം മാറ്റിയത്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണു രാഹുൽ ഗാന്ധി ഗോരഖ്പുരിലെത്തിയത്. പുറത്തുനിന്നുള്ളവർ ആശുപത്രിയിലും കുഞ്ഞുങ്ങളുടെ വാർഡുകളിലും കയറുന്നത് അണുബാധയ്ക്കു കാരണമാകുമെന്ന വിദഗ്ധരുടെ നിർദ്ദേശത്തെത്തുടർന്നാണു രാഹുൽ ഗാന്ധി ആശുപത്രി സന്ദർശനം ഒഴിവാക്കിയത്. എന്നാൽ, ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ വീടുകളിൽ രാഹുൽ സന്ദർശനം നടത്തും. സംസ്ഥാന സർക്കാരിനെതിരെയുള്ള സമരപരിപാടികൾക്ക് ഊർജം പകരാനായാണു രാഹുൽ ഗാന്ധി ഗോരഖ്പുർ സന്ദർശിക്കുന്നത്. ആശുപത്രിയിലെത്തുന്ന രാഹുൽ, ജപ്പാൻജ്വരം ബാധിച്ച് ചികിൽസയിൽ കഴിയുന്ന കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കുമെന്നു നേരത്തേ അറിയിച്ചിരുന്നു. അതിനിടെ, സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണു ഗോരഖ്പുർ ദുരന്തത്തിനു കാരണമെന്നു
ലക്‌നൗ: കുരുന്നുകളുടെ കൂട്ടമരണത്താൽ വിവാദകേന്ദ്രമായ ഗോരഖ്പുർ ബാബ രാഘവ്ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രി സന്ദർശനം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉപേക്ഷിച്ചു.
രോഗികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണു തീരുമാനം മാറ്റിയത്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണു രാഹുൽ ഗാന്ധി ഗോരഖ്പുരിലെത്തിയത്.
പുറത്തുനിന്നുള്ളവർ ആശുപത്രിയിലും കുഞ്ഞുങ്ങളുടെ വാർഡുകളിലും കയറുന്നത് അണുബാധയ്ക്കു കാരണമാകുമെന്ന വിദഗ്ധരുടെ നിർദ്ദേശത്തെത്തുടർന്നാണു രാഹുൽ ഗാന്ധി ആശുപത്രി സന്ദർശനം ഒഴിവാക്കിയത്. എന്നാൽ, ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ വീടുകളിൽ രാഹുൽ സന്ദർശനം നടത്തും.
സംസ്ഥാന സർക്കാരിനെതിരെയുള്ള സമരപരിപാടികൾക്ക് ഊർജം പകരാനായാണു രാഹുൽ ഗാന്ധി ഗോരഖ്പുർ സന്ദർശിക്കുന്നത്. ആശുപത്രിയിലെത്തുന്ന രാഹുൽ, ജപ്പാൻജ്വരം ബാധിച്ച് ചികിൽസയിൽ കഴിയുന്ന കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കുമെന്നു നേരത്തേ അറിയിച്ചിരുന്നു.
അതിനിടെ, സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണു ഗോരഖ്പുർ ദുരന്തത്തിനു കാരണമെന്നു മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആരോപിച്ചു. കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിക്കാനിടയായ സംഭവത്തിൽ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.